കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഗവര്‍ണര്‍ അടക്കം 31 വിഐപികളുടെ സെക്യൂരിറ്റി കേന്ദ്രം പിന്‍വലിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുന്‍ സര്‍ക്കാരിന്റെ കാലത്ത് 31 വിഐപികള്‍ക്ക് നല്‍കിയിരുന്ന സെക്യൂരിറ്റി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേരള ഗവര്‍ണറും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ പി സദാശിവം, മുന്‍ ലോക്‌സഭാ സ്പീക്കറും ഉത്തരാഖണ്ഡ് ഗവര്‍ണറുമായ മീരാ കുമാര്‍, മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരാണ് സെക്യൂരിറ്റി നഷ്ടപ്പെട്ട പ്രമുഖര്‍.

പ്രധാന വ്യക്തികളുടെ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2 ജി കേസില്‍ ഉള്‍പ്പെട്ട മുന്‍ ടെലികോ മന്ത്രി എ രാജ, മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി എസ് കെ സിന്‍ഹ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ എന്നിവരുടെ സെക്യൂരിറ്റിയും പിന്‍വലിച്ചിട്ടുണ്ട്.

sathasivam-raja5

മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ എട്ടംഗ കുടുംബത്തിനും വിഐപി സെക്യൂരിറ്റി ആയിരുന്നു ഇതുവരെ നല്‍കിവന്നിരുന്നത്. ഷിന്‍ഡെയുടെ ഭാര്യ ഉജ്വല, മകള്‍ പരണിതി, സ്മൃതി, മകളുടെ ഭര്‍ത്താവ് രാജ് ഷറഫ്, നാലു ചെറുമക്കള്‍ എന്നിവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ചെലവില്‍ സെക്യൂരിറ്റി നല്‍കിയിരുന്നു.

മുന്‍ കേന്ദ്രമന്ത്രി വി നാരായണ സ്വാമി, മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നവീന്‍ ജിന്‍ഡാല്‍, ആര്‍ ധവാന്‍ എന്നവരുടെ സക്യൂരിറ്റിയും കേന്ദ്രം പിന്‍വലിച്ചു. ഇവര്‍ക്ക് സെക്യൂരിറ്റി ആവശ്യമെങ്കില്‍ അതാത് സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാമെന്നാണ് കേന്ദ്ര നിലപാട്.

English summary
Centre govt withdraws security cover of 31 VIPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X