കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണം, പുതിയ കമ്പനികളെ സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: വാക്‌സിന്‍ ദൗര്‍ലഭ്യം മറികടക്കാന്‍ കൂടുതല്‍ കമ്പനികളെ സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. കൊവാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ മറ്റ് കമ്പനികള്‍ക്കും നിര്‍മാണ രംഗത്തേക്ക് വരാമെന്ന് സര്‍ക്കാര്‍ പറയുന്നു. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് അടക്കമുള്ള വിതരണം വളരെ പതുക്കെയാണ് പോകുന്നത്. ഇത് വാക്‌സിന്‍ ദൗര്‍ലഭ്യം കൊണ്ടാണ്. കൂടുതല്‍ കമ്പനികള്‍ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കും. ഭാരത് ബയോടെക്കിനും കൂടുതല്‍ കമ്പനികള്‍ വരുന്നതിനോട് യോജിപ്പാണ് ഉള്ളത്.

കൊവാക്‌സിന്‍ നിര്‍മാണം മറ്റ് കമ്പനികള്‍ക്കും നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യത്തെ ഭാരത് ബയോടെക്ക് സ്വാഗതം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഭാരത് ബയോടെക്കുമായി സംസാരിച്ചെന്നും നീതി ആയോഗ് അംഗം ഡോ വികെ പോള്‍ പറഞ്ഞു. ഈ വാക്‌സിന്‍ എടുത്താല്‍ കൊറോണവൈറസിനെ കീഴടക്കാനാവും. ബിഎസ്എല്‍3 ലാബുകളില്‍ മാത്രമേ വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കൂ. ഇന്ത്യയിലെ എല്ലാ വാക്‌സിന്‍ നിര്‍മാതാക്കളിലും ഈ സൗകര്യമില്ലെന്നും പോള്‍ പറഞ്ഞു.
ഏത് കമ്പനിക്കും നിര്‍മാണത്തിനായി വരാം. കൊവാക്‌സിന്‍ നിര്‍മിക്കേണ്ടിവര്‍ ഒരുമിച്ച് നിന്ന് അത് ചെയ്യണം. കേന്ദ്രം അതിന് വേണ്ട സഹായം നല്‍കും. അതോടെ കപ്പാസിറ്റി വര്‍ധിക്കുമെന്നും പോള്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 200 കോടി ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഗസ്റ്റിനും ഡിസംബറിനും ഇടയിലാണ് ഈ ഉല്‍പ്പാദനം നടക്കുക. വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ കേന്ദ്രത്തിന് പിഴച്ചത് കൊണ്ടാണ് കൊവിഡ് വ്യാപനം ഇത്രയും കൂടുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഇതൊഴിവാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ കൂടുതല്‍ കമ്പനികളെ ഉല്‍പ്പാദനത്തിനായി ക്ഷണിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിനവും നാലായിരത്തിന് മുകളിലാണ് ഇന്ത്യയുടെ മരണനിരക്ക്. എന്നാല്‍ കൊവിഡ് കേസുകള്‍ നാല് ലക്ഷത്തിന് താഴെയാണ്. വാക്‌സിന്‍ ഉപയോഗത്തിലെ കാലാവധി 16 ആഴ്ച്ച വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാം തരംഗത്തില്‍ കൊവിഡ് വ്യാപനം അതിശക്തമാണ്. ഇതിനെ മറികടക്കാന്‍ വാക്‌സിനേഷന്‍ കൊണ്ട് മാത്രമേ സാധിക്കൂ എന്നാണ് വിലയിരുത്ിതല്‍. വാക്‌സിന്‍ സൗജന്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications