മാല്‍വ പിടിക്കാന്‍ ചന്നി, നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു, പരിഹാസിച്ച് ആംആദ്മി പാര്‍ട്ടി
ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മാല്‍വ മേഖലയിലെ ബദോറില്‍ നിന്നാണ് ചന്നി മത്സരിക്കുന്നത്. ഞാന്‍ മാല്‍വയിലേക്ക് വന്ന കുചേലനാണ്. ഇവിടെയുള്ള ഭഗവാന്‍ കൃഷ്ണന്‍ ജനങ്ങളാണ്. അവര്‍ എന്നെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് ചന്നി പറഞ്ഞു. ചന്നി മണ്ഡലത്തിന് പുറത്ത് നിന്നുള്ള നേതാവാണെന്ന വിമര്‍ശനമാണ് എഎപി ഉന്നയിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കമാണ് ചന്നി നടത്തിയത്. പഞ്ചാബിലെ ഏറ്റവും വമ്പന്‍ മേഖലയാണ് മാല്‍വ. 69 സീറ്റാണ് ഇവിടെയുള്ളത്. ചംകോര്‍ സാഹിബില്‍ നിന്നും ചന്നി മത്സരിക്കുന്നുണ്ട്. ഇവിടെ നിന്ന് ചന്നി മൂന്ന് തവണ വിജയിച്ചിട്ടുണ്ട്.

അതേസമയം സിദ്ദുവിനെ കടത്തിവെട്ടിയാണ് ഈ മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കാനൈത്തുന്നത്. എഎപിയാണ് ചന്നിക്ക് ഇവിടെ കടുത്ത വെല്ലുവിളിയായിട്ടുള്ളത്. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍ ഈ മേഖലയില്‍ നിന്നാണ് മത്സരിക്കുന്നത്. മന്‍ മാല്‍വയില്‍ ജനപ്രിയ നേതാവാണ്. എഎപിയാണ് കഴിഞ്ഞ തവണ ബദോറില്‍ നിന്ന് വിജയിച്ചത്. അകാലിദളായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും ഈ മണ്ഡലത്തില്‍ വിജയിച്ചിട്ടില്ല. ലാബ് സിംഗ് ഉഗോക്കെയാണ് എഎപിയുടെ സ്ഥാനാര്‍ത്ഥി.
ഇതൊരു സംവരണ മണ്ഡലമാണ്. എന്നാല്‍ ചന്നി ഇവിടെ പുറത്ത് നിന്ന് വന്നയാളാണ്. അദ്ദേഹം ദളിതാണെങ്കില്‍ ഞാന്‍ പിന്നെ ആരാണ്. എന്നെ പോലെ സാധാരണക്കാരനെ വേണോ അതോ പ്രൈവറ്റ് വിമാനത്തില്‍ പോകുന്ന ദളിത് വേണോ എന്ന് ജനങ്ങള്‍ തിരഞ്ഞെടുക്കട്ടെയെന്നും ലാഭ് സിംഗ് ഉഗോക്കെ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയായി ശേഷം പ്രൈവറ്റ് ജെറ്റില്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ദില്ലിയിലേക്ക് പോയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതാണ് ലാബ് സിംഗ് ഉന്നയിച്ചത്. മാല്‍വയില്‍ എന്റെ വിജയം ജനങ്ങള്‍ ഉറപ്പാക്കും. ഒരു ദൗത്യവുമായിട്ടാണ് ഞാന്‍ മാല്‍വയിലെത്തി. ഇത് വളരെ വലിയ മേഖലയാണ്. എന്നാല്‍ പല ജില്ലകളിലും വേണ്ടത്ര വികസനമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ബാദല്‍ കുടുംബവുമാണ് സംസ്ഥാനം ഭരിച്ചിരുന്നത്. എന്നിട്ടും ഈ മേഖലയില്‍ വികസനമില്ല. ഒരുപാട് വികസനങ്ങള്‍ മാല്‍വയില്‍ കൊണ്ടുവരാന്‍ താന്‍ സന്നദ്ധനാണെന്നും ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു. മുന്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലും ചന്നിക്കൊപ്പമുണ്ടായിരുന്നു. എഎപിയുടെ വെല്ലുവിളി അംഗീകരിച്ചിരിക്കുന്നുവെന്ന് പവന്‍ ബന്‍സല്‍ പറഞ്ഞു. അവര്‍ ഞങ്ങളോട് ധൈര്യമുണ്ടെങ്കില്‍ മത്സരിക്കെന്ന് പറഞ്ഞു. അതിനുള്ള മറുപടിയാണ് ഇതെന്നും പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. അതേസമയം കര്‍ഷകര്‍ ഇത്തവണ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. എന്നാല്‍ ദളിതുകള്‍ കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications