ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; സൗത്ത് ആഫ്രിക്കന്‍ യുവതി അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ദില്ലിയില്‍ നിന്നും ചെന്നൈ വഴി ആഫ്രിക്കന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ചെന്നൈ നാര്‍ക്കോട്ടിങ് കണ്‍ട്രോള്‍ ബ്യൂറോയാണ് നിരോധിച്ച എഫിഡ്രിന്‍ പിടികൂടിയത്. 22 കിലോയോളം മയക്കുമരുന്ന ദക്ഷിണാഫ്രിക്കന്‍ യുവതി വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു.

യുവതി മയക്കുമരുന്നുമായി ട്രെയിനില്‍ വരുന്നുണ്ടെന്ന് ദില്ലിയില്‍ നിന്നും ചെന്നൈ ഏജന്‍സിക്ക് വിവരം കൈമാറിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 44 ഭക്ഷണ ടിന്നുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവയെന്ന് അധികൃതര്‍ വ്യക്തമാക്കി. പിടികൂടിയ ദില്ല്യ എദിനയെ റിമാന്‍ഡ് ചെയ്തു.

cocaine

ഒരു മാസം മുന്‍പാണ് ഇവര്‍ ആദ്യമായി ദില്ലിയിലെത്തിയത്. ഇവിടെനിന്നും മയക്കുമരുന്ന് സംഘടിപ്പിച്ച യുവതി ചെന്നൈയില്‍ നിന്നും സാംബിയയിലേക്കുള്ള വിമാനം കയറാനായിട്ടാണ് പദ്ധതിയിട്ടത്. എന്നാല്‍, ഇവരെക്കുറിച്ചുള്ള വിവരം പുറത്തായതോടെ പിടിയിലാവുകയായിരുന്നു. ആഫ്രിക്കന്‍ സ്വദേശികള്‍ ഇന്ത്യയില്‍ നിന്നും വ്യാപകമായി മയക്കുമരുന്നുകള്‍ കടത്തുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Chennai: Banned drugs worth 1 crore seized, South African national held

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്