കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങും മാലിന്യം മാത്രം; ചെന്നൈ പകര്‍ച്ചവ്യാധി ഭീഷണിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: കനത്ത മഴയില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും ആശ്വാസം ലഭിച്ച ചെന്നൈ നഗരം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയില്‍. താഴ്ന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം വെള്ളമിറങ്ങാന്‍ തുടങ്ങിയതോടെ വെള്ളത്തോടൊപ്പം എത്തിയ മാലിന്യക്കെട്ടുകളെല്ലാം അവിടവിടെ അടിഞ്ഞുകൂടിയിരിക്കുന്ന കാഴ്ചയാണ് നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം.

ടണ്‍കണക്കിന് മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ നഗരം മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിപ്പു നല്‍കുന്നു. സര്‍ക്കാര്‍ അധികൃതരും സന്നദ്ധ സംഘടനകളും മാലിന്യം നീക്കാന്‍ രംഗത്തുണ്ട്. ആരോഗ്യ പ്രവര്‍ത്തകള്‍ വിവിധയിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നുകഴിഞ്ഞു.\

rain-c

ചെന്നൈിയില്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടിയ കാഴ്ച ഞെട്ടിക്കുന്നതാണ്. എത്രയും പെട്ടെന്ന് ഇവ നീക്കം ചെയ്യാനാണ് അധികൃതരുടെ നീക്കമെങ്കിലും ഗതാഗതം താറുമാറായതിനാല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതേസമയം ഇവ എവിടെ നിക്ഷേപിക്കുമെന്ന കാര്യവും സര്‍ക്കാരിന് കീറാമുട്ടിയാണ്. പ്രളയത്തില്‍ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും മറ്റും തകര്‍ന്നതിനാല്‍ ഇവയുടെ മാലിന്യങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്.

മഴ നിലച്ചതോടെ മിക്കവരും തങ്ങളും പ്രദേശത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. വീടു നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് 10,000 രൂപമാത്രമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ചൈന്നൈ നഗരത്തിലെ പാവപ്പെട്ടവരും മറ്റും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ മാസങ്ങളെടുക്കുമെന്നറപ്പാണ്.

English summary
Chennai floods: Doctors warn of epidemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X