Video: വെള്ളത്തിൽ ഒഴുകുന്ന കാറുകൾ; ചെന്നൈയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ റഹ്മാൻ
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ നാശം വിതയ്ക്കുകയാണ്. ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിന് അടിയിൽ ആണ്. ജീവനും കൊണ്ട് ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. കനത്ത മഴയിൽ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു.
വിമാനത്താവളത്തിലും വെള്ളം കയറി. ഇപ്പോൾ മിഷോങ് ചുഴലിക്കാറ്റിനെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ. ഇൻസ്റ്റഗ്രാമിലാണ് റഹ്മാൻ വീഡിയോ പങ്കുവെച്ചത്

ഒരു അപ്പാർട്ട്മെന്റിന് താഴെ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ കുത്തിയൊലിച്ച് വരുന്ന വെള്ളത്തിനൊപ്പം ഒഴുകി പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ചെന്നൈ പള്ളിക്കരണൈയിൽ നിന്നുള്ള ദൃശ്യം എന്ന രീതിയിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
എഫക്റ്റ് ഓഫ് സൈക്ലോൺ മിഷോങ് എന്നും ഇന്നത്തെ ചുഴലിക്കാറ്റെന്നും ഇതിനൊപ്പം അദ്ദേഹം എഴുതിയിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയയോക്ക് താഴെ കമന്റുമായി എത്തിയത്. എവിടെ നിന്നുള്ള ദൃശ്യമാണ് ഇതെന്നും താരവും കുടുംബവും സുരക്ഷിതമാണോ എന്നും ആണ് ആളുകൾ ചോദിക്കുന്നത്.
അതേസമയം ശക്തമായ മഴയും ചുഴലിക്കാറ്റും മൂലം വൈദ്യുതിയും ഇന്റർനെറ്റുമൊക്കെ തടസ്സപ്പെട്ടിരിക്കുകയാണ്. ട്രെയിൻ വിമാന സർവീസുകളേയും മഴ ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്, അടിയന്തരാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത് എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെന്നൈയിലെ വെള്ളം കയറിയ റോഡിൽ മുതല വന്ന വീഡിയോയും വൈറൽ ആയിരുന്നു. രാത്രിയിൽ നഗരത്തിലെ ഒരു റോഡിലാണ് മുതലയെ കണ്ടത്. നഗരത്തിലെ പെരുങ്ങലത്തൂർ ഭാഗത്താണ് മുതലയെ കണ്ടെത്തിയത്.
ഈ വീഡിയോ സോഷ്യൽ വൈറലായതിന് പിന്നാലെ തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പ്രതികരണവുമായി രംഗത്ത് എത്തി. മുതലയെ കാണുകയാണെങ്കിൽ അടുത്തേക്ക് പോകരുതെന്ന് അവർ അഭ്യർത്ഥിച്ചു. ഈ മുതലകൾ മനുഷ്യരുമായി സമ്പർക്കം ഒഴിവാക്കുന്ന ലജ്ജാശീലരായ ജീവികളാണെന്നും അവർ പറയുന്നു.
ദയവായി ജലാശയങ്ങളുടെ അടുത്തേക്ക് പോകരുത്, ഈ ജീവികളെ വെറുതേ വിടുകയും പ്രകോപിപ്പിക്കാതിരിക്കുകയും ചെയ്താൽ മനുഷ്യർക്ക് ഒരു ദോഷവും ഉണ്ടാകാൻ സാധ്യതയില്ല. പരിഭ്രാന്തർ ആവേണ്ട ആവശ്യമില്ല. വന്യജീവി വിഭാഗത്തിന് ജാഗ്രാതിർദ്ദേശം നൽകിയട്ടുണ്ടെവന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ പ്രവർത്തിക്കുകയും ചെയ്യുകയാണ് എന്നും അവർ പറഞ്ഞു.
നടൻ റഹ്മനാൻ പങ്കുവെച്ച വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications