ചെന്നൈയില്‍ കനത്ത മഴ, വീണ്ടും വെള്ളപ്പൊക്ക ഭീഷണി, പേടിയോടെ ജനങ്ങള്‍

  • Written By: Desk
Subscribe to Oneindia Malayalam

ചെന്നൈ: ഞായറാഴ്ച മുതല്‍ കനത്ത മഴ തുടരുന്നത് ചെന്നൈ നിവാസികളെ ആശങ്കയിലാക്കുന്നു. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുള്ളത്. വടക്കുകിഴക്കന്‍ മണ്‍സൂണിനു മുന്നോടിയായി ചെന്നൈയില്‍ മഴ പെയ്യാറുണ്ടെങ്കിലും ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മഴയുടെ ശക്തി കൂട്ടി.

Chennai Rain

ഈ മഴയെ ജനങ്ങള്‍ പേടിക്കാനുള്ള പ്രധാന കാരണം രണ്ടു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തമിഴ്‌നാട്ടില്‍ കാര്യമായി മഴ ലഭിക്കുക. വെള്ളപ്പൊക്കമുണ്ടാവുകയാണെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയി്ട്ടുണഅട്.

Chennai Rain

ചെന്നൈയില്‍ കനത്ത മഴയ്ക്കിടെ ഡെങ്കിപ്പനി പടരുന്നത് അധികൃതരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും സര്‍ക്കാര്‍ പാഠങ്ങള്‍ ഉള്‍കൊണ്ടിട്ടില്ലെന്നു വേണം അനുമാനിക്കാന്‍.

Chennai Rain

ചെന്നൈ നഗരത്തിലെ ഓടകളുടെ ശുചീകരണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പല മാന്‍ഹോളുകളും ഇപ്പോഴും മൂടാത്ത നിലയിലാണ്. എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് പണി പൂര്‍ത്തിയാക്കാന്‍ തടസ്സമാകുന്നതെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
It is raining cats and dogs in Chennai, literally. Monday started on a rainy note as the capital city of Tamil Nadu received heavy rainfall throwing life out of gear

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്