• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു; മുന്നറിയിപ്പുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ കൊവിഡിന്റെ മൂന്നാം തരംഗം നേരത്തെ ആരംഭിച്ചെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ ഒമൈക്രോണ്‍ വേരിയന്റിന്റെ വര്‍ദ്ധിച്ചുവരുന്നചിനിടെയില്‍ സംസ്ഥാനത്ത് നിയന്ത്രണ നടപടികള്‍ കൊണ്ടുവരാനുള്ള സാധ്യത ഡിസംബര്‍ 25 ന് നിതീഷ് കുമാര്‍ തള്ളിയിരുന്നു. ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.

ആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നുആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നു

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) 96-ാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ബിഹാര്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

മഹാമാരിയെ നേരിടാന്‍ ബിഹാര്‍ സര്‍ക്കാര്‍ പൂര്‍ണ്ണ സജ്ജമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തിരക്കിലാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് എന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ ഇതുവരെ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രാജ്യത്തെ ആകെ സ്ഥിരീകരിച്ച ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 700 കടന്നു.

അതേസമയം, ബീഹാറില്‍ കൊവിഡ്-19 കേസുകളില്‍ ക്രമാനുഗതമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 117 രോഗികളാണ് സംസ്ഥാനത്തുള്ളക്. കോവിഡ്-19 കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി 2 വരെ പാര്‍ക്കുകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.

2020ല്‍ കോവിഡ്-19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അണുബാധയുടെ രണ്ടാം തരംഗം നാശം വിതച്ചപ്പോഴും ബീഹാര്‍ സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. പുതിയ വകഭേദം, വളരെ രോഗവ്യാപന ശേഷിയുള്ളതാണെങ്കിലും ഗുരുതരമല്ലെന്ന് കണക്കാക്കപ്പെടുന്നു, യുപി കൂടാതെ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിരോധന ഉത്തരവുകളും രാത്രി കര്‍ഫ്യൂവും പോലുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.

ഇതിനിടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ കേസുകള്‍ 781 ആയി. നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ഇപ്പോള്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഡല്‍ഹിയില്‍ 238 കേസുകളും 167 കേസുകളുമായി മഹാരാഷ്ട്രയും തൊട്ടുപിന്നിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 9,195 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇന്നലത്തെ 6,358 കേസുകളേക്കാള്‍ 44 ശതമാനം കൂടുതലാണ് ഇത്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയില്‍ 143 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കപ്പെട്ടു, ഇത് കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്നാണ് കേന്ദ്രം പറയുന്നത്.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  Chief Minister Nitish Kumar Says third wave of Covid has already started in Bihar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X