കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്ജി പ്രവേശനം; ചൈന എതിര്‍ത്തിട്ടില്ലെന്ന് സുഷമ സ്വരാജ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യക്ക് ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിന് ചൈനക്ക് എതിര്‍പ്പില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ അംഗത്വത്തിലെ മാനദണ്ഡങ്ങള്‍ പരിശോധിക്കുക മാത്രമാണ് ചൈന ചെയ്തതെന്ന് അവര്‍ പറഞ്ഞു.

പാകിസ്താന്റെതെന്നല്ല ഒരു രാഷ്ട്രത്തിന്റെയും എന്‍എസ്ജി പ്രവേശനത്തെ ഇന്ത്യ എതിര്‍ക്കുന്നില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. മോദി സര്‍ക്കാറിന്റെ രണ്ട് വര്‍ഷത്തിനിടെയുള്ള ഇന്ത്യയുടെ വിദേശ നയത്തിലെ നേട്ടങ്ങലെ കുറിച്ച് വിവരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

Sushma Swaraj

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് എന്‍എസ്ജി പ്രവേശനം നേടാനാകുമെന്നും സുഷമ സ്വരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ- പാക് ബന്ധത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനായെന്നും വിദേശകാര്യമന്ത്രി അവകാശപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ശരിയായ വിധത്തില്‍ അന്വേഷണം നടത്തുന്നതിന് കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയെ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശനം നടത്തിയത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 16,17 തീയ്യതികളിലായിരുന്നു ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായുള്ള ജയശങ്കറിന്റെ കൂടിക്കാഴ്ച.

English summary
China is not opposed to India's entry into the Nuclear Suppliers Group, External Affairs Minister Sushma Swaraj has clarified. She said Beijing is only focussed on criteria procedure to India's membership to the elite nuclear club.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X