കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി

Google Oneindia Malayalam News

Recommended Video

cmsvideo
Union Cabinet gives green signal to Citizenship Amendment Bill | Oneindia Malayalam

ദില്ലി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. മുസ്ലിങ്ങളല്ലാത്ത വിദേശ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ബില്ല് നിയമമാകുന്നതോടെ ഇന്ത്യയില്‍ പൗരത്വം ലഭിക്കും. ബില്ലിന്റെ പ്രാധാന്യം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം ബിജെപി എംപിമാരെ ഉണര്‍ത്തിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തില്‍ പൗരത്വ ഭേദഗതി ബില്ലിന് ഏറെ പ്രാധാന്യമുണ്ടെന്ന് രാജ്‌നാഥ് പറഞ്ഞു.

modi

ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജെയ്ന്‍, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുക. നിയമവിരുദ്ധമായി രാജ്യത്ത് ഒട്ടേറെ അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മുസ്ലിങ്ങളല്ലാത്തവരുടെ താമസം നിയമപരമാക്കുകയാണ് ലക്ഷ്യം.

ബില്ല് പാര്‍ലമെന്റില്‍ പാസാക്കുന്നതോടെ നിയമമായി മാറും. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുന്ന വേളയില്‍ എല്ലാ ബിജെപി എംപിമാരും സഭയില്‍ ഹാജരുണ്ടാകണം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യം തകര്‍ക്കുന്നതാണ് ബില്ല് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നത് മതനിരപേക്ഷത തകര്‍ക്കുമെവ്വും അവര്‍ പറയുന്നു. അയല്‍പക്കത്തെ മൂന്ന് മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അഭയം ചോദിച്ച് വരുന്നവര്‍ക്കാണ് പൗരത്വ ഭേദഗതി ബില്ല് നേട്ടമാകുക. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ മുസ്ലിങ്ങളല്ലാത്തവര്‍ നേരിടുന്ന പീഡനം ഇല്ലാതാക്കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

English summary
Citizenship (Amendment) Bill Cleared By Union Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X