'വിരമിച്ച ജഡ്‌ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ശരിയല്ല'; സിജെഐ ഗവായ്
ന്യൂഡൽഹി: വിരമിച്ച ജഡ്‌ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ശരിയായ സന്ദേശം നൽകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ്. ജഡ്‌ജിമാരുടെ നിയമനത്തിൽ അന്തിമ അധികാരം ഉണ്ടായിരുന്ന കാലത്ത്, സർക്കാർ രണ്ട് തവണ മുതിർന്ന ജഡ്‌ജിമാരെ മറികടന്ന് ചീഫ് ജസ്‌റ്റിസിനെ നിയമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുകെ സുപ്രീം കോടതി സംഘടിപ്പിച്ച റൗണ്ട് ടേബിളിൽ 'ജുഡീഷ്യൽ നിയമസാധുതയും പൊതുജനവിശ്വാസവും നിലനിർത്തൽ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ലേഡി ചീഫ് ജസ്‌റ്റിസ് ബറോണസ് കാർ, യുകെയിലെ സുപ്രീം കോടതി ജഡ്‌ജി ജോർജ് ലെഗാട്ട്, ജസ്‌റ്റിസ് വിക്രം നാഥ് എന്നിവരും റൗണ്ട് ടേബിളിൽ പങ്കെടുത്തിരുന്നു. ഈ സംവാദത്തിലാണ് ഇന്ത്യയിലെ രണ്ട് ജഡ്‌ജിമാരെ മറികടന്ന സർക്കാർ നടപടികൾ അദ്ദേഹം പരാമർശിച്ചത്. രണ്ടും കോൺഗ്രസ് ഭരണകാലത്തെ സംഭവങ്ങളായിരുന്നു.

'ഇന്ത്യയിൽ, ജുഡീഷ്യൽ നിയമനങ്ങളിൽ ആർക്കാണ് പ്രഥമസ്ഥാനം എന്ന ചോദ്യമാണ് ഒരു പ്രധാന തർക്കവിഷയം. 1993 വരെ സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്‌ജിമാരെ നിയമിക്കുന്നതിൽ അന്തിമ തീരുമാനം എക്‌സിക്യൂട്ടീവിനായിരുന്നു. ഈ കാലയളവിൽ, ചീഫ് ജസ്‌റ്റിസിനെ നിയമിക്കുന്നതിൽ ഭരണകൂടം രണ്ടുതവണ മുതിർന്ന ജഡ്‌ജിമാരെ മറികടന്നു, ഇത് സ്ഥാപിത കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായിരുന്നു' ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
ജസ്‌റ്റിസ് സയ്യിദ് ജാഫർ ഇമാം, ജസ്‌റ്റിസ് ഹൻസ് രാജ് ഖന്ന എന്നിവരെയാണ് അന്ന് തഴഞ്ഞത്. 1964ൽ ജസ്‌റ്റിസ് ഇമാമിനെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഉന്നത സ്ഥാനത്തേക്ക് ഉയർത്താൻ കഴിഞ്ഞില്ല, പകരം അന്നത്തെ ജവഹർലാൽ നെഹ്‌റു സർക്കാർ ജസ്‌റ്റിസ് പിബി ഗജേന്ദ്രഡ്‌കറെ നിയമിക്കുകയായിരുന്നു.ഇതാണ് ആദ്യത്തെ സംഭവം.
പിന്നീട് 1977ൽ എഡിഎം ജബൽപൂർ vs ശിവകാന്ത് ശുക്ല കേസിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മാസങ്ങൾക്ക് ശേഷം ചീഫ് ജസ്‌റ്റിസ് സ്ഥാനം ജസ്‌റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്‌റ്റിസ് സ്ഥാനം നിഷേധിക്കപ്പെടുകയായിരുന്നു. ഇന്ദിരാഗാന്ധി സർക്കാരിന്റെ എതിർപ്പ് മൂലമാണ് അദ്ദേഹം തഴയപ്പെട്ടത്. ദേശീയ അടിയന്തരാവസ്ഥയുടെ കാലത്ത് പോലും മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് അദ്ദേഹം വിധിച്ചിരുന്നു.
എന്നാൽ 2015-ൽ സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ നിയമം റദ്ദാക്കിയതായി ചീഫ് ജസ്‌റ്റിസ് എടുത്തുപറഞ്ഞു. ജുഡീഷ്യൽ നിയമനങ്ങളിൽ എക്‌സിക്യൂട്ടീവിന് പ്രഥമ പരിഗണന നൽകിക്കൊണ്ട് ഈ നിയമം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയായിരുന്നു എന്നാണ് ചീഫ് ജസ്‌റ്റിസ് പറയുന്നത്.
'കൊളീജിയം സംവിധാനത്തെക്കുറിച്ച് പല തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകാം, പക്ഷേ ഇതിലെ ഒരു പരിഹാരവും ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് ഉണ്ടാകരുത്. ജഡ്‌ജിമാർ ബാഹ്യ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രരായിരിക്കണം' ജസ്‌റ്റിസ് ബിആർ ഗവായ് ചൂണ്ടിക്കാട്ടി. കൊളീജിയം സംവിധാനം മാറ്റിസ്ഥാപിക്കണമെന്ന് നരേന്ദ്ര മോദി സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന വേളയിലാണ് അദ്ദേഹത്തിന്റെ നിർണായക പരാമർശം.
ഭരണഘടനയുടെ വ്യവസ്ഥകളുമായോ സ്ഥാപിതമായ ഭരണഘടനാ തത്വങ്ങളുമായോ വൈരുദ്ധ്യമുള്ള നിയമങ്ങളുടെയും സർക്കാർ നടപടികളുടെയും ഭരണഘടനാ സാധുത വിലയിരുത്താൻ ജഡ്‌ജിമാരെ അനുവദിക്കുന്ന സ്വതന്ത്ര ജുഡീഷ്യൽ അവലോകനത്തിനുള്ള അധികാരം കോടതികൾക്ക് ഉണ്ടായിരിക്കണമെന്നും ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടു.
കൂടാതെ വിരമിച്ച ജഡ്‌ജിമാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്യുന്ന വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചു. ഒരു ജഡ്‌ജി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്‌പക്ഷതയെയും കുറിച്ച് സംശയങ്ങൾക്ക് ഇടയാക്കും, കാരണം ഇത് താൽപ്പര്യ വൈരുദ്ധ്യമായോ സർക്കാരിന്റെ പ്രീതി നേടാനുള്ള ശ്രമമായോ ഒക്കെ കണക്കാക്കപ്പെടാം; ജസ്‌റ്റിസ് ബിആർ ഗവായ് പറയുന്നു.
വിരമിക്കലിനു ശേഷമുള്ള ഇത്തരം ഇടപെടലുകളുടെ സമയവും സ്വഭാവവും ജുഡീഷ്യറിയുടെ സത്യസന്ധതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തിയേക്കാമെന്നും അതിനാൽ ഞാനും എന്റെ സഹപ്രവർത്തകരും വിരമിക്കലിനു ശേഷമുള്ള പദവികളോ സർക്കാരിൽ നിന്നുള്ള സ്ഥാനങ്ങളോ സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രതിജ്ഞയെടുത്തുവെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേർത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications