• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെഎന്‍യു അതിക്രമം; സംഘടിത ആക്രമണത്തിനും കലാപ ശ്രമത്തിനും കേസെടുത്ത് പോലീസ്

ദില്ലി: ജെ എന്‍ യുവില്‍ ഫീസ് വര്‍ധനവിന് എതിരായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഘടിത ആക്രമണത്തിനും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്. ഗൂഢാലോചനയും അന്വേഷിക്കും. ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ളവരെ മുഖം മറച്ചെത്തിയ ഗുണ്ടകൾ ഇന്നലെ രാത്രി ക്രൂരമായി അക്രമിച്ചിരുന്നു. എബിവിപി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അധ്യാപകർക്ക് നേരെയും ആക്രമണം ഉണ്ടായി. വാര്‍ത്തകളുടെ തത്സമയ വിവരങ്ങള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം ചേരൂ..

Newest First Oldest First
3:54 PM, 6 Jan
വിദ്യാര്‍ത്ഥികളെക്കാള്‍ പശുക്കള്‍ക്ക് ഇന്ത്യയില്‍ സുരക്ഷകിട്ടുമെന്ന് നടി ട്വിങ്കിള്‍ ഖന്ന
3:53 PM, 6 Jan
ജെഎന്‍യുവില്‍ ഇന്നലെ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്നാണ് നടന്‍ നിവിന്‍ പോളി
2:07 PM, 6 Jan
ജെഎന്‍യു സംഭവത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ. എതിര്‍ക്കുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഗുണ്ട അക്രമണം മോദി സര്‍ക്കാറിന്‍റെ സഹായത്തോടെയെന്നും സോണിയ
12:56 PM, 6 Jan
ജെഎന്‍യു അതിക്രമത്തില്‍ ദില്ലി പോലീസിന് ദില്ലി വനിതാ കമ്മീഷന്‍റെ നോട്ടീസ്
11:24 AM, 6 Jan
ജെഎന്‍യു ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി
10:36 AM, 6 Jan
ജെ എന്‍ യു അതിക്രമത്തില്‍ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലുമായി സംസാരിച്ചു. ജെഎന്‍യു പ്രതിനിധികളുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം
10:30 AM, 6 Jan
ഗൂഡാലോചനയും പോലീസ് അന്വേഷിക്കും
9:40 AM, 6 Jan
ജെഎന്‍യുവിലെ ആക്രമത്തില്‍ ഓക്സഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം...
9:29 AM, 6 Jan
വിസി രാജി വെക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍
8:23 AM, 6 Jan
ജെ എന്‍ യു വിസി ഭീരുവിനെ പോലെ പെരുമാറിയെന്ന് വിദ്യാര്‍ത്ഥികള്‍
8:22 AM, 6 Jan
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘ പരിവാർ ശക്തികൾ പിന്മാറണം. വിദ്യാർത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
8:19 AM, 6 Jan
ജെഎന്‍യുവിലേത് ആസൂത്രിത അക്രമമെന്ന് തെളിയിക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. അക്രമികള്‍ക്ക് ക്യാമ്പസില്‍ കയറാനുള്ള വഴികള്‍ സന്ദേശങ്ങളില്‍ പോലീസ് സാന്നിധ്യം ഉണ്ടോയെന്നുള്ള അന്വേഷണങ്ങളും സന്ദേശങ്ങളില്‍. പോലീസ് ഗുണ്ടകളെ സഹായിക്കുന്നുവെന്ന് അധ്യാപകര്‍
7:48 AM, 6 Jan
ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ 4 പേര്‍ കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ് കസ്റ്റഡിയിലായത്
7:48 AM, 6 Jan
ജെഎന്‍യു അക്രമത്തില്‍ ഇടപെട്ട് മാനവ വിഭവശേഷി മന്ത്രാലയം.രജിസ്ട്രാറേയും പ്രോക്ടറേയും വിളിപ്പിച്ചു.മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.
7:47 AM, 6 Jan
പോലീസ് ഗുണ്ടകളെ സഹായിക്കുന്നുവെന്ന് അധ്യാപകര്‍
7:47 AM, 6 Jan
ജെഎന്‍യുവിലേത് ആസൂത്രിത അക്രമമെന്ന് തെളിയിക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്.അക്രമികള്‍ക്ക് ക്യാമ്പസില്‍ കയറാനുള്ള വഴികളും പോലീസ് സാന്നിധ്യം ഉണ്ടോയെന്നുള്ള അന്വേഷണങ്ങളും സന്ദേശങ്ങളില്‍.
12:24 AM, 6 Jan
ജെഎൻയുവിലെ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ
12:22 AM, 6 Jan
വൈസ് ചാൻസലർക്കെതിരെ വിദ്യാർത്ഥികൾ. വൈസ് ചാൻസലർ രാജി വയ്ക്കണമെന്ന് ആവശ്യം
11:43 PM, 5 Jan
അക്രമം തുടങ്ങിയത് സമരം ചെയ്യുന്ന വിദ്യാർത്ഥികളെന്ന് സർവകലാശാല. ക്യാമ്പസിലെ അക്രമം ദൗർഭാഗ്യകരമെന്ന് സർവകലാശാല രജിസ്ട്രാർ
11:41 PM, 5 Jan
ജെഎൻയു അക്രമത്തെ അപലപിച്ച് എംബി രാജേഷ്. JNU വിന്റെ ചരിത്രത്തിൽ മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ല. ദില്ലി പോലീസിന്റെ ഒത്താശയില്ലാതെ ഈ ആക്രമണം നടക്കില്ലെന്നുറപ്പ്. കാക്കിയിട്ടവരും കാക്കിയിടാത്ത മുഖം മറച്ചവരുമായ ഗുണ്ടകളുടെയും തലവൻ അമിത് ഷാ തന്നെ. അകത്തു കയറിയ RSS-ABVP ഗുണ്ടകൾക്ക് രക്ഷപ്പെടാൻ പോലീസ് സൗകര്യമൊരുക്കി. പുറത്ത് RSS ഗുണ്ടകൾ തമ്പടിച്ചിരിക്കുന്നു. ആസൂത്രണം ഉന്നത തലത്തിൽ തന്നെയെന്ന് വ്യക്തംമെന്നും ഫേസ്ബുക്ക് കുറിപ്പിൽ എംബി രാജേഷ് പറഞ്ഞു.
11:38 PM, 5 Jan
സംഘർഷത്തിൽ 18 പേർക്ക് പരിക്കെന്ന് ജെഎൻയു അധികൃതർ. 5 പേരുടെ നില ഗുരുതരം
11:38 PM, 5 Jan
ഞങ്ങളെ നിശബ്ദരാക്കാമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരു ഗുണ്ടകൾക്കും ശബ്ദമുയർത്തുന്നതിൽ നിന്ന് ഞങ്ങളെ തടയാനാകില്ലെന്ന് ജെഎൻയു സ്റ്റ്യഡന്റ്സ് യൂണിയൻ
11:17 PM, 5 Jan
പ്രകാശ് കാരാട്ട്, വൃദ്ധാ കാരാട്ട്, ഡി രാജാ തുടങ്ങിയ നേതാക്കൾ ക്യാമ്പസിന് പുറത്ത്
11:13 PM, 5 Jan
രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ
11:13 PM, 5 Jan
ദില്ലിയിലെ വിവിധ ക്യാമ്പസുകളിൽ നിന്ന് ജെഎൻയുവിലേക്ക് വിദ്യാർത്ഥികൾ എത്തുന്നു
11:10 PM, 5 Jan
ആശുപത്രിയിൽ എത്തിച്ച ജെഎൻയു വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പ്രിയങ്കാ ഗാന്ധി. പോലീസുകാരും മർദ്ദിച്ചുവെന്ന് ഒരു വിദ്യാർത്ഥി തന്നോട് പറഞ്ഞെന്നും പ്രിയങ്കയുടെ ട്വീറ്റ്
11:08 PM, 5 Jan
ഇന്ത്യാ ടുഡേ മാധ്യമ സംഘത്തിന് നേരെ ആക്രമണം
11:08 PM, 5 Jan
ജെഎൻയു ക്യാമ്പസിന്റെ മുൻവശത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു, പ്രതിഷേധക്കാരെ റോഡിലേക്ക് മാറ്റി
10:46 PM, 5 Jan
ജെഎൻയുവിലെ ആക്രമണം അപലപനീയമെന്ന് കേന്ദ്ര സർക്കാർ. ദൗർഭാഗ്യകരമെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ട്വീറ്റ്
10:44 PM, 5 Jan
പോലീസ് ജെഎൻയു ക്യാമ്പസിനുള്ളിൽ പ്രവേശിച്ചപ്പോൾ
READ MORE

jnu

English summary
Clash in JNU campus live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X