Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തില്‍ ചന്ദ്രയാന്‍ മൂന്നിന്റെ മിനിയേച്ചര്‍; ചാന്ദ്രദൗത്യത്തെ ആഘോഷിച്ച് തമിഴ് യുവാവ്

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിനെ ഇപ്പോള്‍ നാട് മുഴുവന്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് ചന്ദ്രന്റെ പ്രതലത്തില്‍ ചന്ദ്രയാന്‍-3 ഇറങ്ങുമെന്നാണ് ഇസ്രൊ അറിയിച്ചിരിക്കുന്നത്. സോഫ്റ്റ് ലാന്‍ഡിംഗ് കൃത്യമായി വന്നാല്‍ അത് ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണത്തില്‍ തന്നെ ചരിത്രമാകും. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വലിയൊരു കുതിപ്പിനും ഇത് വഴിയൊരുക്കും.

ചന്ദ്രയാന്‍ ആവേശം നെഞ്ചിലേറ്റ ഒരു യുവാവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. കോയമ്പത്തൂരില്‍ നിന്നുള്ള മാരിയപ്പന്‍ എന്ന ഈ യുവാവ് ചന്ദ്രയാന്റെ മിനിയേച്ചര്‍ സ്വര്‍ണത്തില്‍ തീര്‍ത്തിരിക്കുകയാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മാരിയപ്പന്റെ ഈ പ്രയത്‌നത്തെ എല്ലാവര്‍ക്കും മുന്നില്‍ എത്തിച്ചത് എഎന്‍ഐയാണ്. അവര്‍ ട്വിറ്റര്‍ എക്‌സില്‍ മാരിയപ്പനെ കുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ചന്ദ്രയാന്‍ മൂന്നിന്റെ ഒന്നര ഇഞ്ച് വലിപ്പത്തിലുള്ള മിനിയേച്ചര്‍ മാരിയപ്പന്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

chandrayaan-3

നാല് ഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്. അറിയപ്പെടുന്ന മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് മാരിയപ്പന്‍. ഇത് ചന്ദ്രയാന്‍-3ന് ഉള്ള സമര്‍പ്പണമായിട്ടാണ് മാരിയപ്പന്‍ കാണുന്നത്. രാജ്യത്ത് എന്തെങ്കിലും സുപ്രധാന കാര്യങ്ങള്‍ നടന്നാല്‍ അിതനെ സ്വര്‍ണ മിനിയേച്ചറാക്കി മാറ്റാനുള്ള ആഗ്രഹങ്ങള്‍ തനിക്കുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.

ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമായ എല്ലാ ശാസ്ത്രജ്ഞര്‍ക്കുമുള്ള തന്റെ ആദരവായിട്ട് ഇതിനെ കാണണമെന്നാണ് മാരിയപ്പന്‍ പറയുന്നത്.അതേസമയം ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം അടക്കം ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം കൊണ്ടാണ് ഈ മിനിയേച്ചര്‍ മാരിയപ്പന്‍ പൂര്‍ത്തിയാക്കിയത്. നിരവധി പേരാണ് ട്വീറ്റ് വൈറലായതിന് പിന്നാലെ മാരിയപ്പനെ അഭിനന്ദിച്ചത്.

മാരിയപ്പന്‍ ചെയ്ത കാര്യങ്ങള്‍ പ്രചോദിപ്പിക്കുന്നതാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഭാവനകളെ ഓരോ പൗരന്മാരും വിലമതിക്കുന്നുണ്ടെന്ന് ഒരു യൂസര്‍ കുറിച്ചു. ഐഎസ്ആര്‍ഒയുടെ വലിയ നേട്ടങ്ങളിലൊന്നാണിത്. ഇന്ത്യയുടെ സ്‌പേസ് റിസര്‍ച്ച് പ്രോഗ്രാമിന് തന്നെ ചന്ദ്രയാന്‍-3 മുതല്‍ക്കൂട്ടായി മാറിയെന്നും ഈ യൂസര്‍ പറഞ്ഞു.

അതേസമയം ചന്ദ്രയാന്‍-3 ഇന്ന് സോഫ്റ്റ് ലാന്‍ഡിംഗിന് തയ്യാറെടുക്കുകയാണ്. വൈകീട്ട് 6.04നാണ് ലാന്‍ഡിംഗ്. രാജ്യത്താകെ തത്സമയം സംപ്രേഷണം വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴിയുണ്ടാവും. സ്‌കൂളുകളില്‍ അടക്കം ഈ ചരിത്ര നിമിഷം കാണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഇതിന് സാക്ഷ്യം വഹിക്കുക. അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായിട്ടാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇനി നടക്കാന്‍ പോകുന്നത്. സങ്കീര്‍ണമായ ഈ പ്രക്രിയയിലാണ് നിരവധി ദൗത്യങ്ങള്‍ പരാജയപ്പെട്ടിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+