വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറച്ചു, കുറച്ചത് 39.50 രൂപ, ഗാര്‍ഹിക എല്‍പിജിയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 39 രൂപ 50 പൈസയാണ് 19ര കിലോഗ്രാം സിലിണ്ടറിന് കുറച്ചത്. അന്താരാഷ്ട്ര വിലയ്ക്കനുസൃതമായ കുറവ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വില കുറച്ചത്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ മാറ്റമില്ല. 14.2 കിലോഗ്രാം സിലണ്ടറിന് 903 രൂപയാണ് വില.
വാണിജ്യാവശത്തിനുള്ള എല്‍പിജി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവയിലാണ് ഉപയോഗിക്കാറുള്ളത്. സിലിണ്ടറിന് 1757 രൂപയാണ് ഇപ്പോള്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നല്‍കേണ്ടത്. നേരത്തെ 1796.50 രൂപയായിരുന്നു സിലിണ്ടറിന് നല്‍കേണ്ടിയിരുന്നത്. നേരത്തെ എണ്ണ കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള എല്‍പിജിയുടെ വില ഡിസംബര്‍ ഒന്നിന് 21 രൂപ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം മുംബൈയില്‍ 1710, കൊല്‍ക്കത്ത 1868.50, ചെന്നൈയില്‍ 1929 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍. ഓരോ സംസ്ഥാനത്തും നിരക്കുകള്‍ വ്യത്യാസമുണ്ടായിരിക്കും. നികുതി നിരക്കുകള്‍ അനുസരിച്ചാണ് ഇതിന്റെ വില തീരുമാനിക്കുക. സൗദി കോണ്‍ട്രാക്ട് പ്രൈസാണ് എല്‍പിജി വില കണക്കാക്കുന്നത്. ഇവര്‍ അമിത വിതരണ ആശങ്കയെ തുടര്‍ന്ന് വിലയില്‍ കുറവ് വരുത്തിയിരുന്നു.
എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്ന് പാചകവാതക വിലയില്‍ മാറ്റം വരുത്തുക. അന്താരാഷ്ട്ര തലത്തില്‍ ഓരോ മാസത്തെയും ശരാശരി വിലയാണ് ഇന്ത്യയിലെ വില കണക്കാക്കാനായി ഉപയോഗിക്കുന്നത്.












Click it and Unblock the Notifications