25000 രൂപയില്‍ കുറവ് സമ്പാദിക്കുന്നവര്‍ നട്ടംതിരിയുന്നു; ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടില്ല
ദില്ലി: ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം വിചാരിച്ചതിനേക്കാള്‍ രൂക്ഷമായ തലത്തില്‍ നില്‍ക്കുകയാണ്. അത് മാത്രമല്ല ജനങ്ങളുടെ കൈയ്യിലുള്ള വരുമാനവും വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കള്‍ വില കൂട്ടേണ്ടെന്ന തീരുമാനത്തിലാണ്. ഏറ്റവും താഴെയുള്ള നിരക്കില്‍ തന്നെ തുടരാനാണ് തീരുമാനം.

അതോടൊപ്പം ചെറിയ പാക്കുകളുടെ വലിപ്പം കുറയ്ക്കാനും പ്ലാനില്ല. സാധാരണ വില കൂട്ടാതിരിക്കുമ്പോള്‍ പാക്കിലെ അളവ് കുറയ്ക്കുന്നതായിരുന്നു രീതി. നിര്‍മാണ ചെലവ് താങ്ങാവുന്നതിനും മുകളിലേക്കാണ് വര്‍ധിച്ചിരിക്കുന്നത്. പക്ഷേ തല്‍ക്കാലത്തേക്ക് വില വര്‍ധിപ്പിക്കേണ്ടെന്നാണ് തീരുമാനം.
ഇപ്പോള്‍ വില വര്‍ധിച്ചാല്‍ സാധനങ്ങള്‍ വാങ്ങുന്നത് ആളുകള്‍ അവസാനിപ്പിക്കും. അത് വില്‍പ്പനയെ വളരെ മോശമായി ബാധിക്കും. വിലക്കയറ്റം കമ്പനികളെ ബാധിക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആളുകള്‍ അമിത പണത്തിന് സാധനങ്ങള്‍ വാങ്ങുന്നത് കുറവാണ്. അതുകൊണ്ട് വില വര്‍ധിപ്പിച്ച് ആകെയുള്ള സെയില്‍സ് ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍ലെയുടെ സീനിയര്‍ കാറ്റഗറി ഹെഡ് മായങ്ക് ഷാ പറഞ്ഞു.
അതേസമയം നിര്‍ണായക ചില വിലയിരുത്തലുകളും കമ്പനികള്‍ നടത്തുന്നുണ്ട്. മാസത്തില്‍ 25000 രൂപയില്‍താഴെ വാങ്ങുന്നവരാണ് വിലക്കയറ്റത്തിന്റെ രൂക്ഷത കൂടുതലായി അനുഭവിക്കുന്നത്. മാസത്തില്‍ മൂവായിരം കൂടുതലായി കണ്ടെത്തേണ്ട അവസ്ഥയിലാണ് അവരെന്ന് വി മാര്‍ട്ടിന്റെ റീട്ടെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലളിത് അഗര്‍വാള്‍ പറഞ്ഞു.
ഏറ്റവും താഴെ നിരക്കിലുള്ളതും ചെറിയ പാക്കുകളുമായുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളാണ് വളരെ വേഗത്തില്‍ ചെലവിടുന്നത്. 55 ശതമാനം ഈ വിഭാഗത്തില്‍ നിന്നുള്ളഥാണ്. ബ്രിട്ടാനിയ, പാര്‍ലെ എന്നീ കമ്പനികളുടെ 2,5,10 രൂപ പാക്കറ്റുകളുടെ ഉല്‍പ്പന്നങ്ങളാണ് മൊത്തം വില്‍പ്പനയുടെ 50 മുതല്‍ 55 ശതമാനം വരെ വിറ്റ് പോകുന്നത്.
ഇമാമി പോലുള്ള സൗന്ദര്യ വര്‍ധ വസ്തുക്കളുടെ ചെറു പാക്കുകളാണ് മൊത്തം വില്‍പ്പനയുടെ 23 മുതല്‍ 24 ശതമാനത്തോളം. ഇതിന് വില വര്‍ധിപ്പിക്കുന്നത് അതുകൊണ്ട് ആത്മഹത്യാപരമാണ്. ഇമാമിക്ക് ചെറിയ പാക്കുകളുടെ വില്‍പ്പനയില്‍ അടുത്തിടെ കാര്യമായിട്ടുള്ള വര്‍ധനവൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനിയുടെ വൈസ് ചെയര്‍മാന്‍ മോഹന്‍ ഗൊയെന്‍ക പറഞ്ഞിരുന്നു.
ഇമാമിയെയും ബാധിച്ചിരിക്കുന്നത് വിലക്കയറ്റമാണ്. എന്നാല്‍ ചെറിയപാക്കറ്റുകളുടെ വില വര്‍ധിപ്പിക്കില്ല. അളവും കുറയ്ക്കില്ല. പക്ഷേ മറ്റ് പാക്കുകളുടെ വില എട്ട് ശതമാനത്തോളം വര്‍ധിപ്പിക്കും. പ്രതിശീര്‍ഷ വരുമാനം കുറവുള്ള ടൗണുകളില്‍ വിലക്കയറ്റത്തിന്റെ രൂക്ഷത അതിതീവ്രമായി പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയരത്തിലാണ്.
7.79 ശതമാനമായിരുന്നു ഏപ്രില്‍. പ്രധാനമായും ഉല്‍പ്പന്നങ്ങളുടെ വില കൂടുന്നതാണ് കാരണം. ഏറ്റവും താഴെയുള്ള നിരക്ക് വര്‍ധിപ്പിക്കാനായിരുന്നു കമ്പനികള്‍ തീരുമാനിച്ചത്. എന്നാല്‍ അത് അസാധ്യമായിരിക്കുകയാണ്. എല്ലായിടത്തും തൊഴില്‍ സാധ്യത ശക്തമാകുന്നതോടെ സ്വാഭാവികമായും വില കുറയുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.












Click it and Unblock the Notifications