പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദിന്‍റെ വിജയത്തില്‍ ആത്മവിശ്വാസമെന്ന് മോദി

  • Written By:
Subscribe to Oneindia Malayalam

ദില്ലി:പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന്‍റെ വിജയത്തില്‍ ആത്മവിശ്വാസമര്‍പ്പിച്ച് നരേന്ദ്രമോദി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് 40 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഞായറാഴ്ച തന്നെ മോദി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന്‍റെ ഭാഗമായി എന്‍ഡിഎ പാര്‍ലമെന്‍റംഗങ്ങളുടെ യോഗത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുകയും.

പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി മന്തിരത്തില്‍ ഞായറാഴ് ചേര്‍ന്ന യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എന്‍ഡിഎ സഖ്യകക്ഷികളായ ലോക് ജന്‍ശക്തി പാര്‍ട്ടി തലവന്‍ രാംവിലാസ് പാസ്വാന്‍, ശിരോമണി അകാലിദള്‍ തലവന്‍ ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ എന്നിവര്‍ സംബന്ധിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി എച്ച് എന്‍ ആനന്ദ് കുമാര്‍ പറഞ്ഞു. ഒഡീഷ, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി മോദിയെ ഉദ്ധരിച്ച് ആനന്ദ്കുമാര്‍ അറിയിച്ചു.

narendra-modi7

പ്രസിഡന്‍റ് സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് എൻഡിഎയിൽ നിന്നും എന്‍ഡിഎയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നും 63.1 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സൂചനകള്‍. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 48.9 ശതമാനം വോട്ടുകൾ എന്‍ഡിഎയ്ക്കുള്ളിൽ നിന്ന് തന്നെ ലഭിക്കും. ഇതിനെല്ലാം പുറമേ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ, ശിവസേന, നിതീഷ് കുമാറിന്‍റെ ജെഡിയു, ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ വോട്ടും രാംനാഥ് കോവിന്ദിന് ലഭിക്കുന്ന ഉറച്ചവോട്ടുകളാണ്. ജെഡിയു(1.91%), അണ്ണാ ഡിഎംകെ(5.39%), ബിജെഡി(2.99%0, ടിആർഎസ് (2%), വൈഎസ്ആർ(1.53%), ഐഎൻഎൽഡി(0.38) എന്നിങ്ങനെയാണ് എൻഡിഎയ്ക്ക് ലഭിയ്ക്കുന്ന വോട്ടുകൾ.

ഇതിനെല്ലാം പുറമേ ശിവസേനയുടെ 2.34 ശതമാനം വോട്ടുകളും കോവിന്ദിനെ പിന്തുണച്ചുകൊണ്ട് ലഭിക്കും. ഈ നിലയിലാണ് കോവിന്ദിന് 63.1 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന നിഗമനത്തിൽ എൻഡ‍ിഎ എത്തുന്നത്. അണ്ണാ ഡിഎംകെയിലെ ഇ പളനിസാമി പക്ഷവും മോദിയുടെ അഭ്യര്‍ത്ഥന മാനിച്ച് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 40 പാര്‍ട്ടികളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണാണ് ഒടുവില്‍ എന്‍ഡിഎ വ്യക്തമാക്കുന്നത്.

English summary
English summary: A day before voting in the presidential election, Prime Minister Narendra Modi on Sunday said NDA's nominee Ram Nath Kovind has the support of 40 parties and expressed confidence about his victory.
Please Wait while comments are loading...