കോണ്‍ഗ്രസില്‍ കൂട്ട പൊളിച്ചെഴുത്ത്; ഒരു മാസത്തിനിടെ 4 പ്രസിഡന്റുമാരും 16 വര്‍ക്കിങ് പ്രസിഡന്റുമാരും
ദില്ലി: പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമോയെന്ന ചര്‍ച്ചകള്‍ ഏറെ നാളായി കോണ്‍ഗ്രസില്‍ തുടരുകയാണ്. താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാനുള്ള താല്‍പര്യം സോണിയ ഗാന്ധി ഏറെ നാളായി അറിയിക്കുന്നുണ്ട്.
എന്നാല്‍ രാഹുല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാത്തതിനാല്‍ തീരുമാനം നീണ്ടുപോവുകയാണ്. ദേശീയ അധ്യക്ഷന്‍റെ കാര്യത്തില്‍ ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണെങ്കിലും സംസ്ഥാന തലത്തില്‍ വലിയ അഴിച്ച് പണികളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം അഞ്ച് സംസ്ഥാനത്തിലാണ് സംഘടാനാ പരമായ അഴിച്ച് പണികള്‍ നടത്തിയത്. തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, അസം എന്നിവിടങ്ങളിലാണു പിസിസി പുനഃസംഘടിപ്പിച്ചത്. കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ അതിന് തൊട്ടുമുന്‍പാണ് പുതിയ നേതൃത്വം വന്നത്

ഗോവ, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങില്‍ അഴിച്ചു പണിയുണ്ടാവും. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഈയാഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ദില്ലിയിലെത്തും. സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച് ഏറെക്കാലമായി ചര്‍ച്ച നടക്കുന്നുണ്ട്.

പ്രസിഡന്റിന് പുറമെ കൂടുതല്‍ വര്‍ക്കിങ് പ്രസിഡന്‍റുമാരേയും കോണ്‍ഗ്രസ് നിയമിക്കുന്നുണ്ട്. കോൺഗ്രസിൽ പതിവില്ലാത്ത രീതിയാണിത്. പ്രസിഡന്‍റിനെ സഹായിക്കാന്‍ അദ്ദേഹത്തിന് തൊട്ട് താഴെ വര്‍ക്കിങ് പ്രസിഡന്‍റുമാരെ നിയമിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തെ കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

അതേസമയം തന്നെ പിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തര്‍ക്കം പരിഹരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന വാദവുമുണ്ട്. തെലങ്കാനയില്‍ രേവന്ത് റെഡ്ഡി പിസിസി അധ്യക്ഷനായപ്പോള്‍ അസ്ഹറുദ്ദീന്‍ ഉള്‍പ്പടെ 5 പേരാണ് വര്‍ക്കിങ് പ്രസിഡന്‍റായത്. പഞ്ചാബിലും ഉത്തരാഖണ്ഡിലും നാല് വീതവും അസമില്‍ മുന്നും വര്‍ക്കിങ് പ്രസിഡന്‍റുമാണ് ഉള്ളത്.

സംസ്ഥാനത്തെ ഈ രീതി ദേശീയ തലത്തിലും ആവര്‍ത്തിക്കുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. പുതിയ ദേശീയ അധ്യക്ഷന്‍ വരുമ്പോള്‍ വര്‍ക്കിങ് പ്രസിഡന്റുമാരേയും നിയമിച്ചേക്കുമെന്നാണ് സൂചന. ഗുലാം നബി ആസാദ്, കമൽനാഥ്, രമേശ് ചെന്നിത്തല, കുമാരി ഷെൽജ എന്നിവരാണ് വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരായി ഉള്ളത്.

വർക്കിങ് പ്രസിഡന്റുമാർ വേണ്ട, പകരം പ്രസിഡന്റിനെ സഹായിക്കാൻ വൈസ് പ്രസിഡന്റുമാർ മതിയെന്ന വാദവും പാർട്ടിയിലുണ്ട്. പാര്‍ട്ടി പ്രവര്‍ത്തക സമിതിയാവും അന്തിമ തീരുമാനം എടുക്കുക. അതേസമം, ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നത്.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications