കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിഎംപി ആന്റിക്ലൈമാക്‌സ്: ജയിച്ചത് ബിജെപി, മേയര്‍ കോണ്‍ഗ്രസിന്!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: 198ല്‍ 100 സീറ്റുകളോടെ ഭൂരിപക്ഷം നേടിയിട്ടും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി ബി എം പി) ഭരണം ബി ജെ പിയെ കൈവിട്ടു. ജനതാളിന്റെ 14 കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് 76 കൗണ്‍സിലര്‍മാര്‍ മാത്രമുള്ള കോണ്‍ഗ്രസ് ബെംഗളൂരു മേയറെ ജയിപ്പിച്ചെടുത്തത്. മഡിവാളയില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബി എന്‍ മഞ്ജുനാഥ റെഡ്ഡിയാണ് മേയര്‍. 131 വോട്ടുകളാണ് ഇദ്ദേഹത്തിന് കിട്ടിയത്.

ബി ബി എം പിയിലെ 198 കൗണ്‍സിലര്‍മാര്‍ക്ക് പുറമെ ബെംഗളൂരുവില്‍ നിന്നുള്ള എം എല്‍ എമാരും എം പിമാരും എം എല്‍ സിമാരും കൂടി ചേര്‍ന്നാണ് പുതിയ മേയറെ തിരഞ്ഞെടുത്തത്. ഇവരെ കൂടി ചേര്‍ത്ത് ബി ബി എം പിയിലെ മൊത്തം അംഗസംഖ്യ 260 ആയി. ഇതില്‍ 131 പേരുടെ പിന്തുണയാണ് മേയറെ തിരഞ്ഞെടുക്കാന്‍ വേണ്ടിയിരുന്നത്. ബി ജെ പിക്ക് 121 പേരുടെ പിന്തുണ മാത്രമേ കിട്ടിയുളളൂ.

manjunath-reddy

125 പേരെ മാത്രമേ ബി ജെ പിക്ക് നിരത്താനായുള്ളൂ. അതേസമയം ജെ ഡി എസിന്റെ 25 പേര്‍ അടക്കം കോണ്‍ഗ്രസിന് 122 പേരുടെ പിന്തുണയുണ്ടായിരുന്നു. ഇതോടൊപ്പം സ്വതന്ത്രരെ കൂടി ചാക്കിട്ട് പിടിച്ചാണ് കോണ്‍ഗ്രസ് മേയറെ ജയിപ്പിച്ചത്. നീക്കുപോക്ക് അനുസരിച്ച് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ജനതാദളിന് ലഭിക്കും. കോണ്‍ഗ്രസിനെ പിന്തുണച്ച സ്വതന്ത്ര കോര്‍പറേറ്റര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പോലുള്ള സ്ഥാനങ്ങള്‍ ലഭിക്കും.

കൂറുമാറ്റം ഭയന്ന് കോര്‍പറേറ്റര്‍മാരെ കോണ്‍ഗ്രസും ബി ജെ പിയും നഗരത്തിന് പുറത്താണ് താമസിപ്പിച്ചിരുന്നത്. വയനാട്ടിലെ റിസോര്‍ട്ടിലും മടിക്കേരിയിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലുമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് കോര്‍പറേറ്റര്‍മാര്‍ നഗരത്തിലെത്തിയത്. വ്യവസായ പ്രമുഖന്‍ വിജയ് മല്യ വോട്ടെടുപ്പിന് എത്തിയില്ല.

English summary
Madiwala corporator BN Manjunath Reddy elected as Bruhat Bangalore Mahanagara Palike (BBMP) mayor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X