Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പിന് സര്‍വേ തുടങ്ങി കോണ്‍ഗ്രസ്, ബിജെപിയില്‍ പോര്, മന്ത്രിയുടെ മുന്നറിയിപ്പ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിയെ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത് പ്രകാരം സര്‍വേയിലൂടെയാണ് കണ്ടെത്തുക. നേരത്തെ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുന്‍തൂക്കം നേടിയിരുന്നത്. അതിലൂടെ അധികാരം നിലനിര്‍ത്താനും ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആ ഉപതിരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഇത്തവണ കൂടുതല്‍ മികവോടെ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് തീരുമാനം. പ്രാദേശിക തലത്തില്‍ സര്‍വേ നടത്തി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന് കമല്‍നാഥ് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.

1

അതേസമയം ബിജെപിയില്‍ ആകെ പ്രതിസന്ധിയാണ്. ഒഴിവ് വരുന്ന സീറ്റില്‍ മരിച്ച എംഎല്‍എയുടെ മകനെ തന്നെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിനെതിരെ പാര്‍ട്ടിയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ തന്നെ രംഗത്തെത്തി. പിതാവ് മരിച്ചാല്‍ അവരുടെ മക്കളുടെ മത്സരരംഗത്ത് ഇറക്കുന്നതാണ് സ്ഥിരം രീതി. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ എപ്പോഴും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

നേരത്തെ ബിജെപി എംഎല്‍എ മനോഹര്‍ ഉനട്ട്വാല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മനോഹറിന്റെ മകന്‍ മനോജിനെയാണ് പകരം ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. അതേസമയം ബിജെപിയുടെ പാര്‍ട്ടി ഓഫീസുകളില്‍ ഉപതിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിക്കുന്നതിനായി വലിയ നിര തന്നെയുണ്ട്. മണ്ഡലത്തില്‍ സഹതാപ തരംഗത്തിലൂടെ വന്‍ വിജയം നേടാന്‍ സാധിക്കുമെന്നാണ് നേതാക്കള്‍ കരുതുന്നത്. ഈ പിന്‍ബലമുള്ള നേതാക്കളുടെ മക്കള്‍ വരുന്നത് വലിയ നേട്ടമുണ്ടാക്കില്ല.

Recommended Video

cmsvideo
    Priyadarshan praises Narendra modi's simplicity | Oneindia Malayalam

    മുമ്പ് യൂത്ത് കോണ്‍ഗ്രസ് ലെജന്റ് വിപിന്‍ വാങ്കഡെയുടെ തോല്‍വിയും ഇതും ചേര്‍ത്ത് വായിക്കണമെന്ന് മന്ത്രി ഗോപാല്‍ ഭാര്‍ഗവ് പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിപിന്‍ വാങ്കഡെ തോറ്റിരുന്നു. കാന്‍ഡ്വ ലോക്‌സഭാ സീറ്റ്, പൃഥ്വിപൂര്‍, റായ്ഗാവോണ്‍, ജോബട്ട് സീറ്റുകളാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതെല്ലാം നിയമഭാ സീറ്റുകളാണ്. കാണ്ഡ്വായും, റായ്‌ഗോണ്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+