കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ അസം മോഡല്‍, 3 ഗ്രൂപ്പുകളെ ഒന്നാക്കി കോണ്‍ഗ്രസ്, ഞെട്ടിക്കാന്‍ ടാര്‍ഗറ്റ് 52, ഇവര്‍ വരും

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഗെയിം മാറ്റുന്നു. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവര്‍ത്തനമാണ് മാറുന്നത്. ഇവിടെ ഭൂപേഷ് ബാഗലിന് നിര്‍ണായക റോള്‍ കൊടുക്കുമെന്നാണ് സൂചന. ഇവിടെ 52 സീറ്റില്‍ ഉറച്ച പ്രതീക്ഷയുണ്ട് കോണ്‍ഗ്രസിന്. വീരഭദ്ര സിംഗ് ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഇല്ല എന്ന സൂചനയാണ് നല്‍കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വസ്തരാണ് പ്രശ്‌നങ്ങള്‍ മറന്ന് ഒന്നിച്ചിരിക്കുന്നത്. രാഹുലിനും പ്രിയങ്കയ്ക്കും ഇവിടെ വന്‍ റോളുണ്ടാവും.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

ഒന്നിച്ച് ഗ്രൂപ്പുകള്‍

ഒന്നിച്ച് ഗ്രൂപ്പുകള്‍

കേരളത്തിലെ പോലെ ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസിനുള്ളില്‍ മൂന്ന് ഗ്രൂപ്പുകളുണ്ട്. തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ പരസ്പരമുള്ള പ്രശ്‌നങ്ങള്‍ മറന്ന് ഒന്നിച്ചിരിക്കുകയാണ് മൂന്ന് ഗ്രൂപ്പ് നേതാക്കള്‍. ഇവര്‍ മൂന്ന് പേരും വീരഭദ്ര സിംഗിന്റെ അടുപ്പക്കാരാണ്. ദല്ലൗസി എംഎല്‍എ ആശാ കുമാരി, കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, മുന്‍ മന്ത്രി സുധീര്‍ ശര്‍മ എന്നിവര്‍ ഉനയില്‍ വെച്ച് രഹസ്യ യോഗം ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ബിജെപിക്കെതിരെ പുതിയ മാര്‍ഗങ്ങളും അണിയറയില്‍ റെഡിയാണ്.

വീരഭദ്രസിംഗ് ടീം

വീരഭദ്രസിംഗ് ടീം

ഹിമാചല്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളാണ് വീരഭദ്ര സിംഗും പ്രേംകുമാര്‍ ധുമലും. അതില്‍ തന്നെ വീരഭദ്ര സിംഗ് അതിശക്തനാണ്. ഹിമാചലില്‍ അഞ്ച് തവണ മുഖ്യമന്ത്രിയായ ചരിത്രമുണ്ട് സിംഗിന്. ധുമല്‍ രണ്ട് തവണയും. വീരഭദ്ര സിംഗ് ഇനി മുഖ്യമന്ത്രി പദത്തിലേക്ക് വരാന്‍ സാധ്യത കുറവാണ്. അദ്ദേഹത്തിന് പ്രായാധിക്യമായ പ്രശ്‌നങ്ങളുണ്ട്. ധുമലിനെ ബിജെപി ഒതുക്കിയിരിക്കുകയാണ്. പിന്നീട് ജനപ്രീതിയുള്ള നേതാക്കളാണ് ഇവര്‍ മൂന്ന് പേര്‍. ഇവര്‍ ഒന്നിച്ച് നിന്നാല്‍ വന്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്

ബിജെപിയുടെ അടിത്തറ പോര

ബിജെപിയുടെ അടിത്തറ പോര

ബിജെപിയുടെ അടിത്തറ ഹിമാചലില്‍ ഇളകിയിരിക്കുകയാണ്. ജയറാം താക്കൂര്‍ ബിജെപി മുഖ്യമന്ത്രിമാരില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ മുഖ്യമന്ത്രിയാണ്. ഇത് പാര്‍ട്ടിയുടെ സര്‍വേയില്‍ തന്നെ തെളിഞ്ഞിരുന്നു. എന്നാല്‍ ഗ്രൂപ്പിസം കോണ്‍ഗ്രസിനെ വീഴ്ത്തുമെന്ന ഉറപ്പിലാണ് അമിത് ഷാ. താക്കൂറിനേക്കാള്‍ രാഷ്ട്രീയ മികവുള്ളവരാണ് ഈ മൂന്ന് പേര്‍. അതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ ഇടപെട്ട് ഇവരോട് ഒന്നിക്കാന്‍ പറഞ്ഞത്.

52 സീറ്റ് പോരും

52 സീറ്റ് പോരും

കോണ്‍ഗ്രസ് ഭരണവിരുദ്ധ വികാരം അതിശക്തമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 52 സീറ്റ് വരെ നേടുമെന്നാണ് കോണ്‍ഗ്രസിന് ലഭിക്കുന്ന സൂചന. ഷിംലയില്‍ വെച്ച് ഈ മൂന്ന് നേതാക്കളും ഷിംലയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തും. 52 മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ അതിശക്തമായ അടിത്തട്ട് പ്രവര്‍ത്തനത്തിലാണ്. വീരഭദ്ര സിംഗിന് നദൗന്‍ എംഎല്‍എ സുഖ്‌വീന്ദര്‍ സിംഗ് സുഖു, ജിഎസ് ബലി എന്നിവര്‍ എതിരാളികളായിട്ടുണ്ട്. ഇവര്‍ ഇതുവരെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിട്ടില്ല.

ഗ്രാസ് റൂട്ട് പൊളിറ്റിക്‌സ്

ഗ്രാസ് റൂട്ട് പൊളിറ്റിക്‌സ്

ആശാ കുമാരി അടക്കമുള്ളവര്‍ ജില്ലകളിലേക്ക് ഇറങ്ങുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. കൃത്യമായി പ്രവര്‍ത്തകരെ കണ്ട് ബിജെപിയുടെ വീഴ്ച്ചകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് നിര്‍ദേശം. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടണമെന്നും നിര്‍ദേശമുണ്ട്. അസമില്‍ ഇതേ പോലുള്ള ഗ്രൂപ്പുകള്‍ തിരഞ്ഞെടുപ്പ് സമയത്ത് ഒന്നിച്ചതാണ് കോണ്‍ഗ്രസിന് സീറ്റുകള്‍ വര്‍ധിക്കാന്‍ കാരണം. ഇതാണ് ഹിമാചലിലും ആവര്‍ത്തിക്കുന്നത്. സീനിയര്‍ നേതാക്കളും പ്രശ്‌നങ്ങള്‍ മറന്ന് വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.

എന്തുകൊണ്ട് ഹിമാചല്‍

എന്തുകൊണ്ട് ഹിമാചല്‍

ഹിമാചല്‍ പ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന ഇടമാണ്. നാല് സീറ്റും കോണ്‍ഗ്രസിന് ആവശ്യമാണ്. ഇവിടെ ഭരണം പിടിച്ചാല്‍ രാജ്യസഭയില്‍ ഒരു സീറ്റും നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. 68 സീറ്റുകളാണ് ഇവിടെയുള്ളത്. ധര്‍മശാല അടക്കമുള്ള ഇടങ്ങളില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉള്ളത്. നേരത്തെ പോസ്റ്ററുകളില്‍ വീരഭദ്ര സിംഗിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അത് പരിഹരിച്ചതോടെ കോണ്‍ഗ്രസ് ശക്തമായ യൂണിറ്റാണ്.

ബാഗല്‍ വന്നേക്കും

ബാഗല്‍ വന്നേക്കും

ഭൂപേഷ് ബാഗലിന് ഹിമാചലിന്റെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതിനായി ചുമതല നല്‍കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ പിന്തുണയും ഇതിനുണ്ട്. യുപിയിലും ബാഗല്‍ തന്നെയാണ് തന്ത്രമൊരുക്കുക. ഛത്തീസ്ഗഡില്‍ നിന്ന് വലിയൊരു ടീമും ഇതിന് പിന്നിലുണ്ട്. ബാഗലിന്റെ രാഷ്ട്രീയ സ്റ്റഡി ക്ലാസുകളാണ് ആദ്യ ഘട്ടം. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് നേതാക്കളെ പ്രചാരണത്തില്‍ ഇറക്കുക മറ്റൊന്നാണ്. വീരഭദ്ര സിംഗായിരിക്കും സ്റ്റാര്‍ ക്യാമ്പയിനര്‍. 52 സീറ്റ് കോണ്‍ഗ്രസിന് കിട്ടിയാല്‍ അത് ബിജെപിയുടെ നാണംകെട്ട തോല്‍വിയുമായിരിക്കും.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

Recommended Video

cmsvideo
BJP leaders joining in Trinamool congress | Oneindia Malayalam

English summary
congress have target of 52 seats in himachal pradesh, 3 groups join hands to beat bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X