Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ കോണ്‍ഗ്രസിന് പ്ലാന്‍ ബി, ചന്നിയെ തൊട്ടാല്‍ പ്രതിപക്ഷം പൊളിയും, തന്ത്രം ഇങ്ങനെ

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ വക്കിലാണ്. ചരണ്‍ജിത്ത് സിംഗ് ചന്നി ഈ സ്ഥാനം ഏകദേശം ഉറപ്പിച്ച മട്ടാണ്. ഇനിയിപ്പോ നവജ്യോത് സിംഗ് സിദ്ദുവും പ്രതിപക്ഷവും ഒരുപോലെ ചന്നിയെ ആക്രമിച്ചാലും വീഴാതിരിക്കാനുള്ള പ്ലാന്‍ ബി ഒരുക്കുകയാണ് കോണ്‍ഗ്രസ്. ഇത് അണിയറയില്‍ തയ്യാറായിരിക്കുകയാണ്.

സിദ്ദുവിന് മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഇഡി റെയ്ഡ് ചന്നിയെ ബാധിക്കാതിരിക്കാന്‍ ദളിത് ഇരവാദമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. അവസാന നിമിഷം വോട്ട് പെട്ടിയിലാക്കാന്‍ ഈ തന്ത്രം ഉപകരിക്കുമെന്ന് കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.

1

ചരണ്‍ജിത്ത് സിംഗ് ചന്നി തന്നെയാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന തരത്തിലുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് തന്നെയാണ് പുറത്തുവന്നത്. ഇത് കൃത്യമായി ഒരു ഹൈപ്പ് ഉണ്ടാക്കാന്‍ വേണ്ടിയാണ്. അവസാന നിമിഷം ഈ പ്രഖ്യാപനം കൊണ്ട് വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇഡിയുടെ വരവും ചന്നിയുടെ ബന്ധു ഭൂപീന്ദര്‍ ഹണിയുടെ അറസ്റ്റും കോണ്‍ഗ്രസിന് ഗുണകരമായി മാറിയിരിക്കുകയാണ്. ചന്നിയെ മുന്നില്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് കളിക്കുന്നത്. ബിജെപിയുടെ ദളിത് വേട്ടയാടലാണ് ഇതെന്ന പ്രചാരണത്തിനും കോണ്‍ഗ്രസ് തുടക്കമിട്ടു. ഇത് പഞ്ചാബില്‍ മാത്രമല്ല ബാക്കി എല്ലായിടത്തും നേട്ടമാകും.

2

മുഖ്യമന്ത്രി സ്ഥാനം പങ്കിടലുണ്ടാവില്ല എന്ന് പ്രഖ്യാപിച്ചതിലൂടെ ദളിതുകള്‍ക്കുള്ള കൃത്യമായ സന്ദേശമാണ് രാഹുല്‍ നല്‍കിയത്. കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ അഞ്ച് വര്‍ഷവും ചന്നി തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന സന്ദേശമാണ് ഇത്. ദളിതുകളുടെ വോട്ട് ചോരാതെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഈ നീക്കം ധാരാളമാണ്. നവജ്യോത് സിംഗ് സിദ്ദുവിന്റെ മികവില്‍ വലിയൊരു വോട്ടുബാങ്ക് കോണ്‍ഗ്രസിന് കിട്ടില്ലെന്ന് രാഹുലിന് അറിയാം. സിദ്ദുവിനെ സന്തോഷിപ്പിക്കാന്‍ നിന്നാല്‍ നഷ്ടമാകുക വലിയൊരു ദളിത് വോട്ടുബാങ്കാണ്. സിദ്ദുവിന് പോകാന്‍ മറ്റൊരു ഓപ്ഷനില്ല എന്ന് ഹൈക്കമാന്‍ഡിന് അറിയാം. അതുകൊണ്ട് രാഹുല്‍ പറയുന്നത് അനുസരിക്കേണ്ടി വരും.

3

എഎപിക്കും ബിജെപിക്കും അമരീന്ദറിനും ഒരുപോലെ തിരിച്ചടിയാവാന്‍ പോവുന്നത് ചന്നിക്കെതിരെയുള്ള മാഫിയ ആരോപണമാണ്. ബിജെപിയുടെ വേട്ടയാടലാണ് ഇതെന്ന വാദം ഇതോടെ ബലപ്പെടും. അകാലിദളിനെയും എഎപിയെയും ഇഡി ലക്ഷ്യമിടുമ്പോള്‍ രാഷ്ട്രീയ പകപോക്കലും ചന്നിയുടെ കാര്യത്തില്‍ അത് സത്യവും ആകുന്നത് എങ്ങനെയെന്ന ചോദ്യവും ദളിത് വിഭാഗം ഉന്നയിക്കുന്നുണ്ട്. എഎപിക്ക് പിഴച്ചത് ചന്നിയെ ഉന്നംവെച്ചതാണ്. ചന്നിയാണ് മണല്‍ മാഫിയ എന്ന പ്രചാരണം ചൗക്കീദാര്‍ ചോര്‍ ഹെ പോലെ തിരിച്ചടിക്കും. ഭൂപീന്ദര്‍ ഹണിയും ചന്നിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവ് പോലും ഇഡിയുടെ കൈവശമില്ല.

4

തന്നെയും അനന്തരവനെയും കേസിലേക്ക് ഇഡി വലിച്ചിഴയ്ക്കുകയാണെന്ന് ചന്നി ആരോപിച്ച് കഴിഞ്ഞു. ബിജെപിയാണ് ഇതിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാനും ചന്നിക്ക് സാധിച്ചിട്ടുണ്ട്. ചന്നിക്കെതിരെയുള്ള ആരോപണങ്ങളില്‍ ബിജെപിക്കോ അകാലിദളിനോ യാതൊരു തെളിവും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ചന്നി ചെയ്ത ജനപ്രിയ കാര്യങ്ങള്‍ ഇതിനെ കവച്ചുവെക്കുന്നതാണ്. ദളിത് മുഖ്യമന്ത്രിയെ ആരോപണ ശരങ്ങള്‍ കൊണ്ട് താഴെ ഇറക്കാനാണ് ബിജെപിയും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ദളിതുകള്‍ക്കിടയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഒപ്പം സഹതാപ തരംഗം ചന്നിക്ക് ഗുണകരമായി മാറുമെന്നാണ് വിലയിരുത്തല്‍.

5

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അതേസമയം പ്ലാന്‍ ബിയല്ല എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുന്നോട്ട് പോകാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. സിദ്ദുവിന്റെ ആക്രമണം തടയാനും പാര്‍ട്ടിക്കുള്ളില്‍ പ്ലാന്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഇതിനോടകം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണ് ഇഡിയുടെ ശ്രമമമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പിന് 15 ദിവസം മാത്രമാണ് ഉള്ളത്. അപ്പോഴാണ് അറസ്റ്റ് വരുന്നതെന്നും, ഇത് ദളിത് മുഖ്യമന്ത്രിയെ കുടുക്കുക എന്ന ബിജെപിയുടെ ഉദ്ദേശമാണെന്നും പ്രതിപക്ഷം അത് ഏറ്റെടുത്തെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+