Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച കുച്ചിപ്പുടി നർത്തകൻ; ഗായകൻ, ഓസ്കാർ ഫെർണാണ്ടസിനെ ഓർത്ത് കോൺഗ്രസ് നേതാക്കൾ

ദില്ലി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാലും പിസി വിഷ്ണുനാഥും. ഇന്ന് ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംഘടനാപരമായും വ്യക്തിപരമായും ഓസ്കാർ ഫെർണാണ്ടസിന്റെ മരണം കനത്ത നഷ്ടമാണെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. കേരളവുമായും മലയാളികളായ നേതാക്കളുമായും വലിയ ആത്മബന്ധം അദ്ദേഹം പുലർത്തിയിരുന്നു.. രാഷ്ട്രീയക്കാരുടെ ഇടയിലെ സഹൃദയനായിരുന്നു അദ്ദേഹമെന്ന് പിസി വിഷ്ണുനാഥ് അനുസ്മരിച്ചു.

കെസി വേണുഗോപാലിന്റെ കുറിപ്പ്: '' കർണാടകയിലെ ഉഡുപ്പിയിൽ ഒരു സാധാരണ പ്രവർത്തകനായ് തുടക്കം കുറിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് ഉയർന്ന് പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന ഓസ്കാർ ഫെർണാണ്ടസിന്റെ വിയോഗം സംഘടനാപരമായും വ്യക്തിപരമായും കനത്ത നഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തിൽ പരിണതപ്രജ്ഞനായ "ട്രബിൾ ഷൂട്ട" റായി നിറഞ്ഞു നിന്ന ഓസ്കാർജി സംഘടനാ തലത്തിൽ പടിപടിയായ് ഉയർന്നു വരികയായിരുന്നു. 1975-76 ല്‍ മുനിസിപ്പല്‍ കൗണ്‍സിലറായി രാഷ്ട്രീയ ജീവിതം ആരംഭിച്ച് 1980 ല്‍ ഉഡുപ്പിയില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 96 വരെ തുടര്‍ച്ചയായി അഞ്ച് തവണ ഉടുപ്പിയെ പ്രതിനിധീകരിച്ചാണ് ജനകീയത അരക്കിട്ടുറപ്പിച്ചത്.

1

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സഹായിയായി ഒട്ടേറെ സംസ്ഥാനങ്ങളിൽ ചുമതലക്കാരനായി. 2004 മുതല്‍ ആദ്യത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ സഹ മന്ത്രിയായും പിന്നീട് റോഡ് ഗതാഗത, ഹൈവേ മന്ത്രിയായും വ്യക്തിമുദ്ര ചാർത്തി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തക സമിതി അംഗമായും ജനാധിപത്യ ചേരിയുടെ മുന്നണി പോരാളിയായി. രാത്രി വൈകിയും ഉറക്കം പോലും വെടിഞ്ഞ് പാർട്ടിക്ക് വേണ്ടി ശ്രമകരമായ ജോലികളിൽ ഏർപ്പെടുന്ന ഓസ്‌കാർജിയുടെ പ്രവർത്തന ശൈലി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്തിയത് മുതൽ നേരിട്ട് അനുഭവിച്ചതാണ്.
കോൺഗ്രസ് പാർട്ടിയുടെ നയചാരുതയുള്ള ദേശീയ മുഖവും മികച്ച പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം.

കേരളവുമായും മലയാളികളായ നേതാക്കളുമായും പുലർത്തിയ ആത്മബന്ധം വിവരണത്തിന് അപ്പുറമാണ്. എഐസിസി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ചെയർമാനായും, 2021 ലെ തിരഞ്ഞെടുപ്പൊഴികെ കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വേണ്ടി ഓസ്കാർജി ആത്മാർത്ഥമായ ഇടപെടലുകൾ നടത്തി. തീരദേശ ജനതയുടെ ചിരകാല സ്വപ്നമായ ആലപ്പുഴ, കൊല്ലം ബൈപാസ് അനുവദിക്കാൻ നിർണായകമായ പങ്കു വഹിച്ച കാര്യമുൾപ്പെടെ ഓർമ്മയിൽ തെളിയുന്നു. മികച്ച കുച്ചിപ്പുടി നർത്തകനും കലാകാരനുമായിരുന്ന അദ്ദേഹം അചഞ്ചലനായ ഈശ്വര വിശ്വാസി കൂടിയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ നേരിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. പ്രിയ നേതാവിന് ആദരവോടെ വിട...

നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

പിസി വിഷ്ണുനാഥിന്റെ കുറിപ്പ്: '' കഠിനാധ്വാനത്തിന്റെയും സൗമ്യതയുടെയും പ്രതിരൂപമായിരുന്ന ഓസ്കാർ ഫെർണാണ്ടസ് വിടവാങ്ങി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ ആയിരിക്കെയാണ് ഓസ്കാർ ജിയെ ആദ്യം കണ്ടുമുട്ടുന്നത്. അന്ന് എൻ.എസ്.യു.ഐ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയിരുന്നു അദ്ദേഹം. വിനയപൂർവമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയാണ് ആദ്യം ശ്രദ്ധിച്ചത്. അർദ്ധരാത്രി വൈകുംവരെയും അദ്ദേഹം വിവിധ സംസ്ഥാനങ്ങളിലെ എൻ.എസ്.യു.ഐ -യൂത്ത് കോൺഗ്രസ്‌ നേതാക്കളുമായി ചർച്ച നടത്തുമായിരുന്നു.

രാഷ്ട്രീയക്കാരുടെ ഇടയിലെ സഹൃദയനായിരുന്നു അദ്ദേഹം. പാട്ടു പാടും, നൃത്തം ചെയ്യും, സംഗീതോപകാരണങ്ങൾ വായിക്കും. കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ പോലും തന്റെ സർഗ്ഗാത്മകമായ വശം പ്രകാശിപ്പിച്ചിരുന്നു. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ആയി പ്രവർത്തിക്കുമ്പോൾ അദ്ദേഹവുമായി കൂടുതൽ അടുക്കാൻ ഇടവന്നിട്ടുണ്ട്. 1980 ൽ യൂത്ത് കോൺഗ്രസ്‌ നേതാവായിരിക്കെ ടി.എ പൈ എന്ന അതികായനെ പരാജയപ്പെടുത്തിയാണ് ഓസ്കാർ ജി ആദ്യമായി ലോക്സഭയിൽ എത്തുന്നത്. പിന്നീട് കോൺഗ്രസ്‌ പാർട്ടിയുടെ എല്ലാ പ്രതിസന്ധികളിലും ഏറ്റവും വിശ്വസ്ഥനായി മരണംവരെയും നിലകൊണ്ടു.
ഓസ്കാർ ജിക്ക് ആദരാഞ്ജലികൾ''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+