കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാൽ പിടിക്കാൻ കരീന കപൂറിനെ ഇറക്കാനൊരുങ്ങി കോൺഗ്രസ്; 40 വർഷത്തിന് ശേഷം ബിജെപിക്ക് തിരിച്ചടി

Google Oneindia Malayalam News

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ഇനി മുന്നിലുള്ളത്. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവുമൊക്കെയായി തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. രാഷ്ട്രീയക്കാർക്ക് പുറമെ സിനിമാ താരങ്ങളും കായിക താരങ്ങളുമൊക്കെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയവും സിനിമയും ഇഴചേർന്ന് കിടക്കുകയാണ്. രാഷ്ട്രീയത്തിൽ നിന്നെത്തി സിനിമയിലും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലും ഭാഗ്യം പരീക്ഷിച്ചവർ കുറവല്ല. എങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജനപ്രീയ താരങ്ങളെ കൂടുതലായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം.

ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ ഒപ്പത്തിനൊപ്പമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ് പിടിച്ചെടുക്കാനായത് കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം ആവർ‌ത്തിക്കാനായി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കൾ. ബോളിവുഡ് താരറാണി കരീന കപൂറിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നാണ് ആവശ്യം. കരീനയുടെ പേര് തന്നെ മുന്നോട്ട് വയ്ക്കാനുള്ള കാരണങ്ങളും നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.

നിയന്ത്രണങ്ങളില്ലാതെ ജയിലിൽ വിലസി ശശികല; അഞ്ച് മുറികൾ, പ്രത്യേക പാചകക്കാരി, വിഐപി പരിഗണനനിയന്ത്രണങ്ങളില്ലാതെ ജയിലിൽ വിലസി ശശികല; അഞ്ച് മുറികൾ, പ്രത്യേക പാചകക്കാരി, വിഐപി പരിഗണന

മധ്യപ്രദേശ് പിടിക്കാൻ

മധ്യപ്രദേശ് പിടിക്കാൻ

മധ്യപ്രദേശിൽ നിലവിൽ 2 ലോക്സഭാ സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്. വരാനിരിക്കുന്ന തിര‍ഞ്ഞെടുപ്പിൽ മികച്ച പ്രകടനം അല്ല, എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വയ്ക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ സീറ്റ് നൽകണമെന്നാണ് ഉയരുന്ന നിർദ്ദേശം. പ്രവർത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും രണ്ടാമത്തെ കാര്യമാണെന്ന് നേതാക്കൾ പറയുന്നത്.

ഭോപ്പാലിൽ കരീന കപൂർ

ഭോപ്പാലിൽ കരീന കപൂർ

ഭോപ്പാൽ സീറ്റിൽ നിന്നും ബോളിവുഡ് താരം കരീന കപൂറിനെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളായ ഗുഡ്ഡു ചൗഹാനും അനീസ് ഖാനും ആവശ്യപ്പെടുന്നത്. നാൽപ്പത് വർഷത്തോളമായി ബിജെപിയ്ക്കൊപ്പമാണ് ഭോപ്പാൽ സീറ്റ്. കരീന കപൂറിനെ ഇവിടെ സ്ഥാനാർത്ഥിയാക്കിയാൽ ഇക്കുറി കോൺഗ്രസിന് വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ അഭിപ്രായം.

സെയ്ഫ് അലിഖാന്റെ സ്ഥലം

സെയ്ഫ് അലിഖാന്റെ സ്ഥലം

കരീനയെ സ്ഥാനാർത്ഥിയായി ശുപാർശ ചെയ്യാനുള്ള കാരണങ്ങളും നേതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കരീനയുടെ ഭർത്താവ് സെയ്ഫ് അലിഖാന്റെ ജന്മസ്ഥലമാണ് ഭോപ്പാൽ. കുടുംബ സമേതം ഇവർ ഭോപ്പാലിൽ ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്. ഇക്കാര്യങ്ങൾ ധരിപ്പിക്കാനായി മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരിക്കുകയാണ് നേതാക്കൾ.

 മൺസൂർ അലി ഖാന്റെ മരുമകൾ

മൺസൂർ അലി ഖാന്റെ മരുമകൾ

മൺസൂർ അലി ഖാൻ പട്ടൗഡിയുടെ മരുമകൾ എന്ന പദവിയും കരീനയെ ഭോപ്പാലിൽ തുണയ്ക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സെയ്ഫ് അലിഖാന്റെ പിതാവായ മൺസൂർ അലി ഖാൻ പട്ടൗഡിയിലെ നവാബായിരുന്നു, മാത്രമല്ല മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. പട്ടൗഡി കുടുംബത്തിന് ഭോപ്പാലുമായുള്ള ബന്ധം വളരെ വലുതാണ്.

കരീനയുടെ ആരാധകർ

കരീനയുടെ ആരാധകർ


ഇതിനെല്ലാം പുറമെ കരീനയുടെ ആരാധകരുടെ വോട്ടുകളാണ് കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യം. ചെറുപ്പക്കാരായ വോട്ടർമാർ ഒരുപാടുള്ള മണ്ഡലമാണ് ഭോപ്പാൽ. കരീനയുടെ ജനപ്രീതി ഇവിടെ വോട്ടായി മാറുമെന്നാണ് ഇവരുടെ വാദം.

ചരിത്രം പരിശോധിച്ചാൽ

ചരിത്രം പരിശോധിച്ചാൽ

പട്ടൗഡി കുടുംബത്തിലെ മരുമകൾ എന്ന പദവി കരീനയ്ക്ക് ഇവിടെ ഗുണം ചെയ്യില്ലെന്നാണ് ചരിത്രം പരിശോധിച്ചാൽ മനസിലാകുന്നത്. 1991ൽ സെയ്ഫിന്റെ പിതാവ് മൺസൂൺ അലി പട്ടൗഡി ഭോപ്പാലിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയിരുന്നു. പക്ഷേ ബിജെപിയുടെ സുശീൽ ചന്ദ്ര വർമയോട് മൺസൂർ അലി ഖാൻ പരാജയപ്പെടുകയായിരുന്നു. ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുശീൽ ചന്ദ്ര മൺസൂർ അലി ഖാനെ പരാജയപ്പെടുത്തുന്നത്.

പരിഹസിച്ച് ബിജെപി

പരിഹസിച്ച് ബിജെപി

കരീന കപൂറിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതാക്കൾ മുറവിളി കൂട്ടുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി. കോൺഗ്രസിന് ശക്തരായ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാലാണ് ഇവർ ഒരു നടിക്ക് പിന്നാലെ പോകുന്നതെന്ന് ഭോപ്പാലിലെ സിറ്റിംഗ് എംപി അലോക് സജ്ഞാർ വിമർശിച്ചു. മധ്യപ്രദേശിൽ മത്സരിക്കാൻ മുംബൈയിൽ നിന്നും സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണ് കോൺഗ്രസെന്നും ഇത്തവണയും ഭോപ്പാലിൽ ബിജെപി തന്നെ വിജയിക്കുമെന്നും അലോക് സജാർ കൂട്ടിച്ചേർത്തു.

താരങ്ങളെ അണിനിരത്താൻ ബിജെപിയും

താരങ്ങളെ അണിനിരത്താൻ ബിജെപിയും

ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സിനിമാ-കായിക താരങ്ങളെ അണിനിരത്താൻ ബിജെപി ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, സണ്ണി ഡിയോൾ, വീരേന്ദ്ര സേവാംഗ് തുടങ്ങി ബിജെപിയുടെ പരിഗണനയിലുള്ള നാൽപ്പതോളം താരങ്ങളുടെ പട്ടിക ഒരു ദേശീയ മാധ്യമം പുറത്ത് വിട്ടിരുന്നു. മത്സരിപ്പിക്കുന്നതിന് പുറമെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും താരങ്ങളെ ഇറക്കാനാണ് നീക്കം.

English summary
congress leaders want kareena kapoor to contest from bhopal in loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X