കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭരണം പിടിച്ചേ തീരു';ഹിമാചലിൽ പൊളിച്ചെഴുത്തിന് കോൺഗ്രസ്..അധ്യക്ഷനെ മാറ്റും..പുതിയ ടീം

Google Oneindia Malayalam News

ദില്ലി; പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ കൂറ്റൻ വിജയം അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ ചില്ലറയൊന്നുമല്ല അസ്ഥസ്ഥത പെടുത്തുന്നത്. ഇക്കുറി തിരഞ്ഞെടുപ്പിൽ 68 സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പ്രഖ്യാപിക്കുക കൂടെ ചെയ്തതോടെ കോൺഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്.

പഞ്ചാബിന് സമാനമായി പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ ആം ആദ്മി പാർട്ടി മുതലെടുക്കുമോയെന്നാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ തിരഞ്ഞെടുപ്പിനോട് അടുത്ത് നേതാക്കൾ ഉൾപ്പെടെയുള്ളവർ ആം ആദ്മിയിലേക്ക് ചേക്കേറുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തർക്കങ്ങൾ പരിഹരിച്ച് പാർട്ടിയിൽ പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് നേതൃത്വം.

1


ആം ആദ്മിയുടെ വരവും മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിർഭദ്ര സിംഗിന്റെ അഭാവവും കോൺഗ്രസിന് വെല്ലുവിളിയാണ്. മാത്രമല്ല മികച്ച നേതൃ നിരയുടെ അഭാവവും പ്രതിസന്ധി തീർക്കുന്നുണ്ട്. ഇതിനെയെല്ലാം മറികടക്കണമെങ്കിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നതാണ് നേതാക്കൾ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാർട്ടി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ചും അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ചുമാണ് കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കുന്നത്.

2


കുൽദീപ് റാത്തോർ ആണ് നിലവിൽ ഹിമാചൽ പി സി സി അധ്യക്ഷൻ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു അദ്ദേഹത്തെ പാർട്ടി അധ്യക്ഷനാക്കിയത്.
പഞ്ചാബിലേയും ഉത്തരാഖണ്ഡിലേയും സ്ഥിതി ആവർത്തിക്കാതിരിക്കണമെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്. എന്നാൽ പൊളിച്ചെഴുത്ത് എങ്ങനെ നടക്കണമെന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്. അനിശ്ചിതത്വങ്ങൾക്കിടെ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി രാജീവ് ശുക്ല സംസ്ഥാനത്തെ പ്രധാന നേതാക്കളായ മുകേഷ് അഗ്നിഹോത്രിയുമായും പ്രതിപക്ഷ നേതാവ് സുഖ്വിന്ദർ സുഖുവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അഗ്നിഹോത്രിയെ പാർട്ടി അധ്യക്ഷനാക്കിയേക്കുമെന്നാണ് നിലവിലെ സൂചന. സുഖ്വിന്ദറിനെ തിരഞ്ഞെടുപ്പ് സമിതി ചെയർമാനാക്കിയേക്കും.

3

അഗ്നിഹോത്രിയുടെ കീഴിൽ പാർട്ടി മികച്ച പ്രവർത്തനമാണ് നാല് വർഷം കാഴ്ച വെച്ചതെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ. സുഖ്വിന്ദറിനും നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ സാധിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. ഇവരെ കൂടാതെ സാമുദായിക സമവാക്യങ്ങൾ പാലിച്ച് കൊണ്ട് രണ്ടോ മൂന്നോ വർക്കിംഗ് പ്രസി‍ഡന്റുമാരേയും നേതൃത്വം നിയമിച്ചേക്കും.അതേസമയം തിരുമാനം വൈകുന്തോറും സംസ്ഥാനത്ത് കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുകയാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴും സംസ്ഥാന ദേശീയ നേതൃത്വങ്ങൾ അനിശ്ചിതത്വത്തിലാണ്. അനിശ്ചിതത്വം തുടരുകയാണെങ്കിൽ ഉത്തരാഖണ്ഡിലേത് പോലെ ബി ജെ പി ക്ക് ഇക്കുറിയും അവസരം ലഭിക്കും, പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് എം എൽ എ പറഞ്ഞു.

4


ബി ജെ പി സംസ്ഥാനത്ത് ശക്തമാണ്. മാത്രമല്ല തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് താഴെ തട്ടിൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവർ ശക്തമാക്കിയിട്ടുണ്ട്. ബൂത്ത് തല പ്രവർത്തനങ്ങളും പ്രവർത്തകർ ആരംഭിച്ചിട്ടുണ്ടെന്നും നേതാവ് പറഞ്ഞു. അതേസമയം ബി ജെ പി ദേശീയ നേതൃത്വം വളരെ ഗൗരവ പൂർവ്വമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് സംസ്ഥാനത്ത് കടന്ന് കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ ഏപ്രിൽ 9 ന് ഹിമാചൽ സന്ദർശിക്കും. ഷിംലയിൽ നേതാക്കളുമായും പാർട്ടി പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും. ബി ജെ പിയേയും നദ്ദയേയും സംബന്ധിച്ചെടുത്തോളം നിയമസഭ തിരഞ്ഞെടുപ്പെന്നത് അഭിമാനപോരാട്ടമാണ്. ഒക്ടോബറിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ തോൽവി രുചിച്ചത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഒരു ലോക്സഭ മണ്ഡലം ഉൾപ്പെടെയായിരുന്നു പാർട്ടിക്ക് നഷ്ടമായത്.

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

English summary
Congress May Change PCC president in Himachal Before assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X