മമതയ്ക്ക് കൈ കൊടുക്കാന്‍ കോണ്‍ഗ്രസ്, സമ്മതം മൂളി അധീര്‍ ചൗധരി? മാസ്റ്റര്‍ പ്ലാന്‍ 2024!!
കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അടിയൊഴുക്കുകള്‍ ശക്തമാക്കുന്നു. പുതിയ രാഷ്ട്രീയത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇത്രയും കാലം രാഷ്ട്രീയ ശത്രുവായി കണ്ടിരുന്ന മമതയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് മമതയോട് വീറും വാശിയും ഉപയോഗിച്ച് പോരാടിയിരുന്ന അധീര്‍ രഞ്ജന്‍ ചൗധരി മമതയെ പുകഴ്ത്തിയിരിക്കുകയാണ്. 2024ല്‍ പുതിയൊരു രാഷ്ട്രീയ സഖ്യത്തിനുള്ള സൂചനയാണ് കോണ്‍ഗ്രസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. ബംഗാളിലെ പുതിയ രാഷ്ട്രീയ വിശേഷങ്ങള്‍ വിശദമായി ഒന്ന് പരിശോധിക്കാം.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

മമതയെ ഒരിക്കലും പുകഴ്ത്താത്ത അധീര്‍ രഞ്ജന്‍ ചൗധരിയാണ് അതിന് തയ്യാറായിരിക്കുന്നത്. നരേന്ദ്ര മോദിയെ 2024ല്‍ അധികാരത്തില്‍ നിന്ന് വരുന്നത് തടയാന്‍ മമതാ ബാനര്‍ജിക്ക് മാത്രമേ സാധിക്കൂ എന്ന് ജനങ്ങള്‍ മനസ്സിലാക്കിയെന്ന് അധീര്‍ ചൗധരി പറഞ്ഞു. ദീദിക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. രാഷ്ട്രീയപരമായി മോദിയെ നേരിടാന്‍ മമതയ്‌ക്കേ സാധിക്കൂ എന്ന് ജനങ്ങള്‍ മനസ്സിലാക്കി. സിപിഎമ്മുമായി സഖ്യമുണ്ടാക്കിയെങ്കിലും മമതയുടെ ജനപ്രീതി തിരിച്ചടിയായെന്ന് ചൗധരി വ്യക്തമാക്കി.

തീവ്ര മത സംഘടനയായ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിനൊപ്പം ചേര്‍ന്നു എന്ന പ്രചാരണം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് ചൗധരി വ്യക്തമാക്കി. സിപിഎമ്മുമായിട്ടാണ് കോണ്‍ഗ്രസിന് സഖ്യമുണ്ടായിരുന്നത്. എന്നാല്‍ ഐഎസ്എഫുുമായി യാതൊരു ബന്ധവും സഖ്യത്തിനില്ല. അവര്‍ മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇതില്‍ നിന്ന് തന്നെ ഐഎസ്എഫുമായി സഖ്യമില്ലെന്ന് വ്യക്തമാക്കുകയാണെന്ന് ചൗധരി പറഞ്ഞു.

തൃണമൂല്‍ നേതാവ് സുഖേന്ദു ശേഖര്‍ റോയ് ഈ പരാമര്‍ശങ്ങളെ സ്വാഗതം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒരു കുടക്കീഴില്‍ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മമത അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും സുഖേന്ദു വ്യക്തമാക്കി. അതേസമയം 2024ല്‍ ബംഗാളില്‍ ഇരുവരും സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ സിപിഎമ്മും ഈ സഖ്യത്തിലേക്ക് വരേണ്ടി വരും. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും രണ്ട് തട്ടിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. മമതാ ബാനര്‍ജി ഇവിടെയാണ് മത്സരിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസും അധീര്‍ രഞ്ജന്‍ ചൗധരിയും മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന നിലപാടിലാണ്. ചൗധരി സോണിയാ ഗാന്ധിക്ക് ഇക്കാര്യത്തില്‍ കത്തുമെഴുതി. എന്നാല്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന വാശിയിലാണ്. രാഷ്ട്രീയമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നാണ് സിപിഎം വാദം. ഇത് കോണ്‍ഗ്രസ് മാത്രം മമതയുമായി സഖ്യമെന്ന നിലയിലേക്ക് മാറുകയാണ്.

രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും തമ്മിലുള്ള പിണക്കം മാറുന്നുവെന്നാണ് സൂചന. മമതയുമായി ചേര്‍ന്ന് പോകാന്‍ സോണിയയും രാഹുലിനെ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികളും ഇല്ലാതെ സഖ്യമുണ്ടാവില്ലെന്ന് രാഹുലിനും നന്നായി അറിയാം. രാഹുലിന് ശരത് പവാറിന്റെയും മമതയുടെയും സഹായമില്ലാതെ സഖ്യത്തിന്റെ നേതാവാകാന്‍ സാധിക്കില്ല. സ്റ്റാലിന്‍ ഇടപെട്ടാല്‍ ഇവരുടെ പിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. മമതയുമായി നല്ല അടുപ്പം സ്റ്റാലിനുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാതെ തന്നെ മുന്നോട്ട് പോകാനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം.

ശിവസേനയും സഖ്യത്തിലേക്ക് വരികയാണ്. മമതയെ ഉദ്ധവ് പ്രശംസിച്ചത് അതിന്റെ തുടക്കമാണ്. ശിവസേന വരുന്നതോടെ ഹിന്ദുത്വ വോട്ടുകള്‍ കൂടി നേടിയെടുക്കാനുള്ള കരുത്ത് പ്രതിപക്ഷ സഖ്യത്തിനുണ്ടാവും. ബിജെപിയെ പരാജയപ്പെടുത്താനാവുമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് മമതയുടെ ജയമാണ്. മഹാരാഷ്ട്രയിലെ 48ല്‍ 40 സീറ്റും സഖ്യം നേടിയാല്‍ തന്നെ വലിയൊരു നേട്ടം പ്രതിപക്ഷത്തിനുണ്ടാവും. ബംഗാളില്‍ 42 സീറ്റുകളുണ്ട്. തമിഴ്‌നാട്ടില്‍ 39 സീറ്റുമുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തിന് ജയിക്കാനാവുന്ന സീറ്റുകളാണ്.

നിലവില്‍ കോണ്‍ഗ്രസാണ് സഖ്യത്തിലെ ദുര്‍ബല കണ്ണി. മധ്യപ്രദേശ്, രാജസ്ഥാന്‍, കേരളം, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഛത്തീസഗഡ്, പഞ്ചാബ്, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്. ഇതില്‍ ബിജെപി ഭരിക്കുന്നയിടങ്ങളില്‍ ഭരണവിരുദ്ധ വികാരവും ശക്തമാണ്. അതേസമയം ഇത്രയും സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കിയാല്‍ രാഹുല്‍ ഗാന്ധിക്ക് സഖ്യത്തിന്റെ മുന്‍നിരയിലേക്ക് വരാം. രാജസ്ഥാനില്‍ 25 സീറ്റും മധ്യപ്രദേശില്‍ 29 ലോക്‌സഭാ സീറ്റുമുണ്ട്. ഇത് രണ്ടുമാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന വലിയ സംസ്ഥാനങ്ങ്ള്‍.
വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications