ഗോവയില്‍ ശിവസേനയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്, മിഷന്‍ 25 ടാര്‍ഗറ്റുമായി ബിജെപി, പോരാട്ടം ത്രില്ലറില്‍
ദില്ലി: ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്‍ ട്വിസ്റ്റ്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പോരാട്ടത്തിന് തിരികൊളുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ശിവസേനയെ കൂട്ടുപിടിച്ച് പുതിയ സഖ്യത്തിനുള്ള പുറപ്പാടിലാണ്. എന്‍സിപി അടക്കമുള്ളവര്‍ നേരത്തെ തന്നെ കോണ്‍ഗ്രസിനൊപ്പമാണ്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസും രഹസ്യമായി കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ്. ഗോവയില്‍ കാര്യമായ നേട്ടമുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് തൃണമൂല്‍. കോണ്‍ഗ്രസിനെ തകര്‍ക്കുകയല്ല, മറിച്ച് ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഭിഷേക് ബാനര്‍ജി തുറന്ന് പറയുകയും ചെയ്തിരുന്നു. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ തൃണമൂലിനെ അകറ്റി നിര്‍ത്തുന്ന സാഹചര്യത്തിലായിരുന്നു.

ശിവസേന നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി വിശദമായ ചര്‍ച്ച തന്നെ സഖ്യത്തെ കുറിച്ച് നടത്തിയിട്ടുണ്ട്. ദിനേഷ് ഗുണ്ടുറാവു, ദിഗംബര്‍ കാമത്ത്, ഗിരീഷ് ചോഡന്‍കര്‍ എന്നിവരും ഉണ്ടായിരുന്നു. ശിവസേനയില്‍ നിന്ന് ജീവന്‍ കാമത്ത് ജിതേഷ് കാമത്ത് എന്നിവരും ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ പോലെ മഹാവികാസ് അഗാഡി സര്‍ക്കാര്‍ രൂപീകരിക്കാനാണ് പ്ലാന്‍. ഗോവയില്‍ വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. ബിജെപിക്ക് നിലവില്‍ 17 അംഗങ്ങളുടെ പിന്തുണയുണ്ട്. ഒപ്പം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, ജിഎഫ്, എംജി, മൂന്ന് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസായിരുന്നു തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏറ്റവും വലിയ കക്ഷി.
അതേസമയം മഹാരാഷ്ട്ര മോഡല്‍ സഖ്യം വന്നാല്‍ ബിജെപി വീഴ്ത്താനാവുമെന്ന് കോണ്‍ഗ്രസിന് അറിയാം. പരമാവധി പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം കൂട്ടാനാണ് ശ്രമം. ഇത് മുന്‍കൂട്ടി കണ്ട് ബിജെപി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 25 സീറ്റ് ഇത്തവണ നേടുകയാണ് ലക്ഷ്യം. ഒറ്റയ്ക്കായിരിക്കും ബിജെപി മത്സരിക്കുകയെന്നാണ് സൂചന. ഗോവയുടെ ചുമതലയുള്ള സിടി രവി നല്‍കുന്ന സൂചന അതാണ്. ഗോവയില്‍ ബിജെപിക്കുള്ള രാഷ്ട്രീയ അടിത്തറ അതിശക്തമാണ്. ബാക്കി ഒരു പാര്‍ട്ടിക്കും അങ്ങനെയില്ലെന്ന് രവി പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസും എംജിപിയും തമ്മിലാണ് ഇത്തവണ സഖ്യമുണ്ടാക്കിയത്. എന്നാല്‍ ഇവര്‍ക്കൊന്നും യാതൊരു അടിത്തറയുമില്ലെന്ന് ബിജെപി കരുതുന്നത്.
നിരവധി ഇന്റേണല്‍ സര്‍വേകള്‍ നടത്തിയാണ് ബിജെപി ഇത്തവണ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. ജനപ്രിയരാണെങ്കില്‍ മാത്രമേ ടിക്കറ്റ് നല്‍കൂ. 14 സീറ്റ് ഉറപ്പായും ജയിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ബാക്കി 12 പന്ത്രണ്ടോളം സീറ്റുകളില്‍ സാധ്യത തുല്യമാണ്. ജയിക്കാനും തോല്‍ക്കാനും ഇവിടെ സാധ്യതയുണ്ട്. കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഒരു സീറ്റില്‍ ജയിക്കുമെന്നാണ് ബിജെപി കരുതുന്നത്. തൃണമൂലിന്റെ സ്വാധീനത്തെ കുറിച്ച് ബിജെപി അത്ര ഗൗരവമില്ല. തൃണമൂലിന് ജനങ്ങളുമായി വൈകാരിക ബന്ധമില്ല. അവര്‍ക്ക് ചില പ്രമുഖരെ കിട്ടിയിട്ടുണ്ട്. എന്നാല്‍ അത് വോട്ടാകുമോ എന്ന് കണ്ടറിയില്ല. എഎപിക്ക് പാന്‍ ഗോവ ഇമേജില്ലെന്നും ബിജെപി പറയുന്നു. സംസ്ഥാനത്ത് മതസൗഹാര്‍ദം ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നും ബിജെപി കരുതുന്നു.












Click it and Unblock the Notifications