Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് ഒറ്റവഴിയേ ഉള്ളൂ, ബിജെപിയുടെ ആ ടാര്‍ഗറ്റ് തടയാം; 2019ന് മുകളില്‍ പോകണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇത്തവണ വലിയ വിഷമഘട്ടത്തിലാണ്. എങ്ങനെയെങ്കിലും പാര്‍ലമെന്റില്‍ അംഗസംഖ്യ കൂട്ടാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. പക്ഷേ കാര്യങ്ങള്‍ ഒട്ടും അനുകൂലമല്ല. ഹിന്ദി ഹൃദയഭൂമിയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് ദുര്‍ബലമാണ്. ജയിക്കാവുന്ന ഒരു സംസ്ഥാനം പോലും കോണ്‍ഗ്രസിന് പറയാനില്ല. ഈ സാഹചര്യത്തില്‍ ബിജെപിയുടെ 370 സീറ്റ് ടാര്‍ഗറ്റ് തടയാന്‍ കോണ്‍ഗ്രസിന്റെ മുന്നില്‍ ഒറ്റ വഴിയേ ഉള്ളൂ.

അത് ദക്ഷിണേന്ത്യ പിടിക്കുകയാണ്. പൂര്‍ണമായും ബിജെപിയുടെ പിടിയില്‍ അല്ല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയില്‍ അവരുടെ ഭരണം കോണ്‍ഗ്രസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത്തവണ എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായാല്‍ അത് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് നേട്ടമായി മാറും.

congress-rahul-gandhi

ദക്ഷിണേന്ത്യയില്‍ ശക്തമായ മുന്നേറ്റമുണ്ടായാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള ഊര്‍ജമായി കോണ്‍ഗ്രസിന് മാറും. അത് മാത്രമല്ല പാര്‍ലമെന്റില്‍ ബിജെപിയെ ദുര്‍ബലമാക്കാനും, ശക്തമായ പ്രതിപക്ഷമായി മാറാനും കോണ്‍ഗ്രസിന് സാധിക്കും. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 130 എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്നുണ്ട്.

2019ല്‍ ബിജെപി ഇതില്‍ 29 സീറ്റുകള്‍ നേടിയിരുന്നു. അതില്‍ 25 എണ്ണവും കര്‍ണാടകയില്‍ നിന്നായിരുന്നു. ബാക്കി തെലങ്കാനയില്‍ നിന്നും കിട്ടി. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി തരിപ്പണമായി. പക്ഷേ കോണ്‍ഗ്രസും ഇവിടങ്ങളില്‍ നേട്ടമുണ്ടാക്കിയിട്ടില്ല. വെറും 28 സീറ്റാണ് പാര്‍ട്ടി നേടിയത്.അതേസമയം കോണ്‍ഗ്രസ് നേടിയ സീറ്റുകളെല്ലാം എല്ലാം സംസ്ഥാനങ്ങളില്‍ നിന്നുമായിട്ടാണ്.

തമിഴ്‌നാട്ടില്‍ എട്ട് സീറ്റുകള്‍ അവര്‍ നേടി. കേരളത്തില്‍ പതിനഞ്ച് സീറ്റും, മൂന്നെണ്ണം തെലങ്കാനയിലും, ഒരു സീറ്റ് വീതം കര്‍ണാടകയിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് നേടുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളില്‍ ഭരണമുണ്ട്. കര്‍ണാടകയും തെലങ്കാനയും അതുകൊണ്ട് കോണ്‍ഗ്രസിന് പിടിവള്ളിയാണ്.

തമിഴ്‌നാട്ടില്‍ ഭരണത്തിന്റെ ഭാഗവുമാണ് കോണ്‍ഗ്രസ്. കേരളത്തിലും പുതുച്ചേരിയിലും പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇതോടെ ആന്ധ്രപ്രദേശ് മാത്രമാണ് തുല്യ പോരാട്ടം നടക്കുന്ന ഇടം. കോണ്‍ഗ്രസിന് ഇത്തവണ ദക്ഷിണേന്ത്യയിലെ സീറ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ലോക്ഭയിലെ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി ചെയ്യാവന്ന ഏക കാര്യം.

ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയെ വീഴ്ത്തുക ഇപ്പോഴത്തെ നിലയില്‍ കോണ്‍ഗ്രസിന് അസാധ്യമാണ്. 2019ല്‍ 185 സീറ്റുകളാണ് ബിജെപി ഇവിടെ നിന്ന് നേടിയത്. എന്നാല്‍ കോണ്‍ഗ്രസോ ആകെ അഞ്ച് സീറ്റാണ് നേടിയത്. മത്സരിക്കുന്ന സീറ്റുകളുടെയും അത് വിജയിക്കുന്നതിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യ ഇത്തവണയും മുന്നില്‍ നില്‍ക്കും.

കര്‍ണാടകയിലും തെലങ്കാനയിലുമായിരിക്കും കോണ്‍ഗ്രസ് കൂടുതലായി ഫോക്കസ് ചെയ്യുക. കര്‍ണാടകയില്‍ സീനിയര്‍ നേതാക്കളെ അടക്കം മത്സരിപ്പിക്കാനായി ഇറങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. പക്ഷേ പലരും വഴങ്ങിയിട്ടില്ല.

പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍ക്കിഹോളി, കായിക മന്ത്രി ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, എസ്‌സി മഹാദേവപ്പ എന്നിവരെല്ലാം മത്സരിക്കാന്‍ താല്‍പര്യമില്ലാത്തവരാണ്. ഇവര്‍ സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന നിലപാടിലാണ്. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ ഇവര്‍ ബിജെപിയിലേക്ക് പോകാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+