തരൂരിന് മുന്നിൽ വഴികൾ അടയുന്നു? ലോക്സഭാ കക്ഷി നേതാവിന്റെ കാര്യത്തിൽ കോൺഗ്രസിലെ പുതിയ സാധ്യതകളിങ്ങനെ...
തരൂരിന് മുന്നിൽ വഴികൾ അടയുന്നു? ലോക്സഭാ കക്ഷി നേതാവിന്റെ കാര്യത്തിൽ കോൺഗ്രസിലെ പുതിയ സാധ്യതകളിങ്ങനെ...
ന്യൂഡൽഹി: ലോക്സഭാ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗദരിയെ മാറ്റുന്ന കാര്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസിനുള്ളിലെ പ്രധാന ചർച്ച വിഷയമാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അധിർ രഞ്ജൻ ചൗദരിയെ മാറ്റി പകരം ശശി തരൂരിനെയോ മനീഷ് തിവാരിയെയോ കൊണ്ടുവരാൻ കോൺഗ്രസ് പദ്ധതിയിട്ടത്. എന്നാൽ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ ഈ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിക്കുന്നതാണ്.
ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

ലോക്സഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് തൽക്കാലം അധിർ രഞ്ജൻ ചൗദരിയെ മാറ്റിയേക്കില്ലെന്നാണ് ചില സൂചനകൾ. അധിർ രഞ്ജനെ ഇപ്പോൾ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോൺഗ്രസ് പാർലമെൻന്‍ററി നയരൂപീകരണ സമിതി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ വാദിച്ചു. ബംഗാളിലടക്കം ഇത് പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കാൻ കാരണമാകുമെന്നും നേതാക്കൾ ചൂണ്ടികാട്ടി.

വിശാല പ്രതിപക്ഷം രൂപീകരിക്കുന്നതിന്റെ ഭാഗമായി മമതയുമായി കൂടുതൽ അടുക്കുന്നതിനാണ് ചൗദരിയെ മാറ്റുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചത്. ശക്തമായ ബിജെപി വെല്ലുവിളിക്ക് ഇടയിലും പശ്ചിമ ബംഗാളിൽ ഭരണ നിലനിർത്താൻ മമത ബാനർജിക്ക് സാധിച്ചിരുന്നു.പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ കൂടിയായ അധിർ രഞ്ജൻ ചൗദരി കടുത്ത മമത വിമർശകനാണ്. ലോക്സഭയിൽ ചൗദരിയെ മാറ്റുന്നതോടെ മമതയെ വിശ്വാസത്തിലെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കരുതുന്നു.

അതേസമയം കോണ്‍ഗ്രസ് കക്ഷിനേതാവായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. തുടക്കത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ലോക്സഭാ കക്ഷി നേതാവുമാകില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുലിന്റെ കടന്നുവരവ് പ്രതീക്ഷയ്ക്കുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താതെ അറിയിച്ചു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

" രാഹുലിന് ഇത് വലിയ ഒരവസരമാണ്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ സ്ഥാനം ഉറപ്പിക്കാന്‍ രാഹുലിന് ഇതിലൂടെ കഴിയും. വര്‍ഷകാലസമ്മേളനത്തില്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തപ്പെട്ടാല്‍ രാഹുലിന് അത് നേട്ടമാകും. പാര്‍ട്ടി അധ്യക്ഷപദവിയിലേക്ക് കൂടുതല്‍ സ്വീകാര്യമായ തിരിച്ചുവരവും അതിലൂടെ നടത്താം." പേരു വെളിപ്പെടുത്താത്ത നേതാവ് പറഞ്ഞു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ജൂലായ് 19ന് ആരംഭിക്കും. അതിനുള്ളില്‍ തന്നെ പുതിയ നേതാവ് ലോക്‌സഭയില്‍ ഉണ്ടാവാനാണ് സാധ്യത. നിലവില്‍ രാഹുൽ ഗാന്ധിയുടെയും ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുകളാണ് മുന്നിലുള്ളത്. പക്ഷേ മറ്റ് മൂന്ന് പേരുകള്‍ മുന്നിലുണ്ട്. ഗൗരവ് ഗൊഗോയ്, റവനീത് സിംഗ് ബിട്ടു, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്. തരൂരും തിവാരിയും ജി23 പട്ടികയിലുള്ളതാണ്.
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം












Click it and Unblock the Notifications