Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരുമായി പോരടിക്കുകയല്ല, മത്സരം വീടിനുളളിലെ രണ്ട് സഹോദരന്മാരെ പോലെയെന്ന് മല്ലികാർജുൻ ഖാർഗെ

ദില്ലി: കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് താനും ശശി തരൂരും തമ്മിലുളള മത്സരം രണ്ട് സഹോദരന്മാര്‍ക്കിടയിലേതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രസിഡണ്ട് തിരഞ്ഞടുപ്പില്‍ പിന്തുണ തേടി പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തവേയാണ് ഖാര്‍ഗെയുടെ പ്രതികരണം.

'ഇത് ഒരു ആഭ്യന്തര തിരഞ്ഞെടുപ്പാണ്. ഒരു വീടിനുളളിലെ രണ്ട് സഹോദരന്മാരെ പോലെ, തങ്ങള്‍ തമ്മില്‍ പോരടിക്കുകയല്ല, മറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെയ്ക്കുകയും പരസ്പരം അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്, ഖാര്‍ഗെ പറഞ്ഞു. ഇന്നയാള്‍ പ്രസിഡണ്ടായാല്‍ എന്ത് ചെയ്യും എന്നുളളതല്ല വിഷയമെന്നും ഒരുമിച്ച് പാര്‍ട്ടിക്ക് വേണ്ടി എന്ത് ചെയ്യാനാകും എന്നതാണ് പ്രധാനമെന്നും' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

kharge

''ഞാൻ കരുതുന്നത് എന്തെന്നാല്‍, ഞാനെന്ത് ചെയ്യും എന്നുളളതല്ല ചോദ്യം, മറിച്ച് തങ്ങള്‍ ഒരുമിച്ച് പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി എന്ത് ചെയ്യും എന്നുളളതാണ്. ഞാനിത് ചെയ്യുമോ അത് ചെയ്യുമോ അതോ മറ്റേയാള്‍ ഇത് ചെയ്യുമോ എന്നൊക്കെയുളള ചര്‍ച്ചകള്‍ നിര്‍ത്താം. ഞാനും നിങ്ങളും ചേര്‍ന്ന് എങ്ങനെ പാര്‍ട്ടിയെ ശക്തിപ്പെടുത്താം, രാജ്യത്തിന്റെ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാം, എന്നുളളതാണ് പ്രധാനം'', ഖാര്‍ഗെ പറഞ്ഞു.

''രാജ്യത്തെ അന്തരീക്ഷം വളരെ മോശമായി കൊണ്ടിരിക്കുകയാണ്. സമാധാനവും ഐക്യവും കൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് വേണ്ടിയുളളതാണ് ഭാരത് ജോഡോ യാത്ര''. താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉദയ്പൂര്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. ''എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോവുക എന്നത് പ്രധാനമാണ്. താന്‍ എല്ലാവരുടേയും ഉപദേശങ്ങള്‍ സ്വീകരിക്കും. പിസിസികളുമായും മറ്റുളളവരുമായും ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും''. ഒരു കൂട്ടായ നേതൃത്വമായിരിക്കും പാര്‍ട്ടിക്ക് എന്നും ഖാര്‍ഗെ വ്യക്തമാക്കി.

hair- മുടി വളരണോ? ആലോചിച്ച് നിക്കേണ്ട, കഴിക്കാം ഈ സൂപ്പർ ഫുഡുകൾ

''തന്നെ പിന്തുണയ്ക്കാന്‍ ആര്‍ക്കും മേലെയും സമ്മര്‍ദ്ദമില്ല. താന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അവരോട് പറഞ്ഞത്, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ല എന്നാണ്. കാരണം അദ്ദേഹം രാജ്യത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങിയും പാര്‍ലമെന്റിലും പോരാട്ടം നടത്തുന്നു. ഇപ്പോള്‍ അദ്ദേഹം 3500 കിലോമീറ്റര്‍ പദയാത്ര നടത്തുകയാണ്. ഇതിനകം മൂന്ന് സംസ്ഥാനങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. അതാണ് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം. അദ്ദേഹം തെരുവുകളിലൂടെ നടക്കുകയാണ്, അല്ലാതെ എസി മുറികളിലിരുന്ന് തീരുമാനങ്ങളെടുക്കുകയല്ല. ലക്ഷങ്ങള്‍ അദ്ദേഹത്തിനൊപ്പം ചേരുന്നു. ഭാരത് ജോഡോ യാത്ര രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാനാണ്, ഭിന്നിപ്പിക്കാനല്ല'', ഖാര്‍ഗെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+