Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റ് മനസ്സിലാക്കി കോണ്‍ഗ്രസ്, എഎപിയെയും ബിജെപിയെയും നേരിടാന്‍ റെഡ്ഡി, ഹിമാചലില്‍ ഒറ്റക്കെട്ട്

ദില്ലി: കോണ്‍ഗ്രസ് രണ്ട് തട്ടിലായി വിഭജിച്ച് നിന്നിരുന്ന ഹിമാചല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാവുന്നു. ഭരണവിരുദ്ധ തരംഗത്തിനിടയിലും ബിജെപിയെ പ്രതിരോധത്തിലാക്കാവുന്ന കാര്യങ്ങള്‍ വിഭാഗീയത കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഒപ്പം ആംആദ്മി പാര്‍ട്ടി നേതാക്കളെ കൊണ്ടുപോകുന്നതും വലിയ പ്രശ്‌നമായി മാറിയിരുന്നു.

അസാനുവിന്റെയും അയാന്റെയും പിറന്നാള്‍ ആഘോഷിക്കണം, ഞാനുണ്ടാവില്ല, റിഫയുടെ വാക്കുകളെ ഓര്‍ത്ത് നുസ്രത്ത്

കഴിഞ്ഞ ദിവസം പോലും പാര്‍ട്ടി നേതാക്കളെ അടര്‍ത്തിയെടുത്തിരുന്നു. എന്നാല്‍ പുതിയ അധ്യക്ഷ വന്നതോടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മാറിയിരിക്കുകയാണ്. നേതാക്കളെല്ലാം അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗാണ് പുതിയ അധ്യക്ഷ. പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചാണ് രാഹുലും സോണിയയും ഈ തീരുമാനമെടുത്തത്.

1

കോണ്‍ഗ്രസിന്റെ പുതിയ ഇന്നലെയാണ് ഹിമാചല്‍ പ്രദേശില്‍ ചുമതലയേറ്റത്. തിരഞ്ഞെടുപ്പിന് ഇനി ഏഴ് മാസമുണ്ട്. അതിന് മുമ്പ് എല്ലാ പ്രശ്‌നവും പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കുക എന്നതാണ് ഇവര്‍ക്കുള്ള ടാസ്‌ക്. ഡിസംബറിലായിരിക്കും ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായിരുന്ന അന്തരിച്ച വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗാണ് പുതിയ സംസ്ഥാന അധ്യക്ഷ. നേരത്തെ മാണ്ഡിയില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ പോലും അമ്പരപ്പിച്ച വിജയം നേടി എംപിയായിരുന്നു പ്രതിഭ. അതില്‍ പ്രതിഭയുടെ വിജയവും ഒപ്പം ഭരണവിരുദ്ധ വികാരവും, സഹതാപ തരംഗവും അടങ്ങിയിട്ടുണ്ടായിരുന്നു.

2

പ്രതിഭയുടെ മികവില്‍ കോണ്‍ഗ്രസ് ഒന്നായി തുടങ്ങിയിരിക്കുകയാണ്. പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷനായി സുഖ്‌വീന്ദര്‍ സിംഗ് സുക്കുവിനെയും നിയമിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ നിര്‍ബന്ധമാണ് പ്രതിഭാ സിംഗിനെ നിയമിക്കാന്‍ കാരണം. സംസ്ഥാനത്തെ വിഭാഗീയതയ്ക്ക് പ്രധാന കാരണം വീരഭദ്ര സിംഗിനെ പിന്തുണച്ചിരുന്നവരുടെ ക്യാമ്പാണ്. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പ്രതിഭയ്ക്ക് മാത്രമേ സാധിക്കൂ. പ്രതിഭ സംസ്ഥാന അധ്യക്ഷയായതോടെ ഇവരെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 26നായിരുന്നു പ്രതിഭയെ സംസ്ഥാന അധ്യക്ഷയായി സോണിയാ ഗാന്ധി നിയമിച്ചത്.

3

കുല്‍ദീപ് റാത്തോറിനെയായിരുന്നു സോണിയ മാറ്റിയത്. കുല്‍ദീപിനെ എഐസിസി വക്താവായി സോണിയ നിയമിക്കുകയും ചെയ്തു. പ്രതിഭയും സുഖ്‌വീന്ദര്‍ സിംഗ് സുക്കുവും രാജീവ് ശുക്ലയുടെ നേതൃത്വത്തിലാണ് പദവി ഏറ്റെടുത്തത്. രാജീവ് ശുക്ലയ്ക്കാണ് ഹിമാചലിന്റെ ചുമതല. ഇതിന് പിന്നാലെ വമ്പന്‍ റാലിയും കോണ്‍ഗ്രസ് സംഘടിപ്പിച്ചു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു. കുല്‍ദീപ് റാത്തോര്‍, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എമാരും, ജില്ലാ അധ്യക്ഷന്മാരും അടക്കം റാലിയിലെത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് സമിതിയെ ശക്തമാക്കാന്‍ നിയോഗിച്ച നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരും റാലിക്കെത്തിയിരുന്നു.

4

ഹര്‍ഷ് മഹാജന്‍, രജീന്ദര്‍ റാണ, പവന്‍ കാജല്‍, വിനയ് കുമാര്‍ എന്നിവരെയാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലെ നേതാക്കളെല്ലാം ഒന്നൊഴിയാതെ റാലിക്കെത്തിയെന്ന് രാജീവ് ശുക്ല പറഞ്ഞു. എല്ലാവരും ബിജെപിയെ നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ത്രിമൂര്‍ത്തികളിലാണ് ഹിമാചലിന്റെ ഭരണം പിടിക്കാനുള്ള ദൗത്യം നല്‍കിയിരിക്കുന്നത്. പ്രതിഭ സിംഗ്, മുകേഷ് അഗ്നിഹോത്രി, സുഖ്‌വീന്ദര്‍ സിംഗ് സുക്കു, എന്നിവരെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ത്രിമൂര്‍ത്തികളെന്ന് വിശേഷിപ്പിക്കുന്നത്. ഇവരാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കള്‍. അതാണ് ഇവരെ തന്നെ നയിക്കാന്‍ ഏല്‍പ്പിച്ചത്.

5

അടുത്ത തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് വിജയിക്കുമെന്ന ഉറപ്പുണ്ടെന്ന് രാജീവ് ശുക്ല പറയുന്നു. അതിന് ശേഷം മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ശുക്ല പറഞ്ഞു. വീരഭദ്ര സിംഗിന് വേണ്ടിയാണ് ഈ ഒന്നിക്കലെന്നും, അദ്ദേഹത്തിന്റെ ആഗ്രഹം പോലെ കോണ്‍ഗ്രസ് ഈ സംസ്ഥാനം ഭരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭയില്‍ മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് പ്രതിഭ പറയുന്നു. നരേന്ദ്ര മോദി വിലക്കയറ്റം പറഞ്ഞാണ് അധികാരത്തിലെത്തിയത്. ഇന്ന് അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും പ്രതിഭ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+