ജനകീയ പ്രകടപത്രികയൊരുക്കാന്‍ കോണ്‍ഗ്രസ്, ജനങ്ങളുടെ നിര്‍ദേശം ഉള്‍പ്പെടുത്തുമെന്ന് ചിദംബരം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രകടനപത്രിക വ്യത്യസ്തമാവും. ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് പ്രകടനപത്രിക തയ്യാറാക്കുക. പുതിയൊരു ഇമെയില്‍ വിലാസവും, അതുപോലെ വെബ്‌സൈറ്റും കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതില്‍ അവതരിപ്പിക്കാം.
ആ നിര്‍ദേശങ്ങള്‍ ഉപയോഗിച്ചായിരിക്കും കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കുക. ജനങ്ങളുടെ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കുകയെന്ന് ചിദംബരം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ 16 അംഗ പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ചിദംബരം. ദേശീയ തലത്തില്‍ മാത്രമല്ല ഓരോസംസ്ഥാനത്തും ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളുടെ ചുമതല പാനലിലെ അംഗങ്ങള്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അതിനായി തിയതിയും വേദിയുമെല്ലാം ഇവര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ഈ പരിപാടിയിലേക്ക് ക്ഷണിക്കുകയും നേരിട്ട് നിര്‍ദേശങ്ങള്‍ തേടുകയും ചെയ്യും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, ജയറാം രമേശ്, ശശി തരൂര്‍ എന്നിവരാണ് പ്രകടനപത്രിക കമ്മിറ്റിയെ സുപ്രധാന അംഗങ്ങള്‍. പ്രിയങ്ക ഗാന്ധിയും പാനലിലുണ്ട്. ഛത്തീസ്ഗഡിലെ മുതിര്‍ന്ന നേതാവ് ടിഎസ് സിംഗ് ദേവ് കമ്മിറ്റിയുടെ കണ്‍വീനറാണ്.
ഇമെയിലിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാം ശേഖരിച്ച ശേഷം വിവിധ വിഷയങ്ങളിലേക്ക് മാറ്റും. അതിന് ശേഷമാണ് എത്രയെണ്ണം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനാവുമെന്ന് പരിശോധിക്കുകയെന്നും ചിദംബരം പറഞ്ഞു. ഓരോ വിഷയത്തിലും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഓപ്ഷനും വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.
ജനങ്ങളുടെ നിര്‍ദേശങ്ങള്‍ വരുമ്പോള്‍ അവരുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്ന പ്രകടനപത്രിക തയ്യാറാക്കാനാവുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമ്പോഴേക്ക് പ്രകടനപത്രിക തയ്യാറായിട്ടുണ്ടാവുമെന്ന് ചിദംബരം പറയുന്നു. ഫെബ്രുവരി 15നുള്ളില്‍ പ്രകടനപത്രിക തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ നല്‍കണമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിലൂടെ രാഷ്ട്രനിര്‍മിതിയുടെ ഭാഗമാവാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് ലഭിക്കുകയെന്ന് ചിദംബരം പറയുന്നു. ഒരു മുറിയിലിരുന്ന കുറച്ചാളുകള്‍ തയ്യാറാക്കുന്നതല്ല പ്രകടനപത്രിക.
പകരം ജനങ്ങളില്‍ നിന്ന് നിര്‍ദേശം തേടിയാണ് ഇത് തയ്യാറാക്കുക. ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഇതില്‍ ഉണ്ടാവുകയെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു. കോണ്‍ഗ്രസ് 2018ല്‍ ഇതുപോലെ 2019ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നിര്‍ദേശങ്ങള്‍ തേടിയിരുന്നു. അന്ന് 36000 നിര്‍ദേശങ്ങളാണ് ലഭിച്ചതെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications