India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 സീറ്റില്‍ ഫോക്കസ് ചെയ്യൂ, ബാക്കി ശക്തര്‍ക്ക് നല്‍കൂ, കോണ്‍ഗ്രസിന് തേജസ്വിയുടെ ഉപദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ സഖ്യം 2024ല്‍ ബിജെപിയെ നേരിടാന്‍ ആവശ്യമാണെന്ന് പ്രഖ്യാപിച്ച് തേജസ്വി യാദവ്. ആര്‍ജെഡി പ്രതിപക്ഷ നിരയെ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടത്തുന്നത്. കോണ്‍ഗ്രസിന് ചില ഉപദേശങ്ങളും തേജസ്വി നല്‍കി. കോണ്‍ഗ്രസ് 200 സീറ്റില്‍ ഫോക്കസ് ചെയ്യണമെന്ന് തേജസ്വി പറഞ്ഞു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളാണ് കോണ്‍ഗ്രസ് തിരഞ്ഞെടുക്കേണ്ടത്.

കോണ്‍ഗ്രസിന് കണ്‍ഫ്യൂഷന്‍, പ്രശാന്ത് വന്നാല്‍ നന്നാവുമോ? സംശയങ്ങള്‍ ഇക്കാര്യത്തില്‍കോണ്‍ഗ്രസിന് കണ്‍ഫ്യൂഷന്‍, പ്രശാന്ത് വന്നാല്‍ നന്നാവുമോ? സംശയങ്ങള്‍ ഇക്കാര്യത്തില്‍

പ്രാദേശിക പാര്‍ട്ടികള്‍ കരുത്തുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കാര്യങ്ങള്‍ അവര്‍ക്ക് വിട്ടുകൊടുക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. അതേസമയം പ്രശാന്ത് കിഷോര്‍ ഉന്നയിച്ച അതേ കാര്യങ്ങളാണ് തേജസ്വി യാദവും ഉന്നയിച്ചിരിക്കുന്നത്.

1

വലിയൊരു പ്ലാറ്റ്‌ഫോമില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും പരസ്പരം ഒന്നിക്കണം. അതിലൂടെ വേണം ബിജെപിയെ നേരിടാന്‍. 2024ല്‍ ബിജെപിയെ നേരിടാന്‍ സഖ്യമുണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആ സഖ്യത്തിന്റെ നെടുംതൂണ്‍ കോണ്‍ഗ്രസായിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഒരു കാര്യം സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ശ്രമിക്കണം. മത്സരിക്കുന്ന സീറ്റില്‍ പകുതിയെങ്കിലും ജയിക്കാന്‍ അവര്‍ ശ്രമിക്കണം. ദേശീയ തലത്തില്‍ ഒറ്റക്കെട്ടായുള്ളള സഖ്യം ആവശ്യമാണ്. കോണ്‍ഗ്രസ് ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവണം. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കരുത്തുള്ള ഇടങ്ങളില്‍ അവര്‍ക്ക് വഴിമാറി കൊടുക്കണം. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബിജെപിയെ വീഴ്ത്താനാവുമെന്നും തേജസ്വി പറഞ്ഞു.

2

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണ്. പ്രൊഫഷണലുകളെയും മാര്‍ക്കറ്റിംഗ് ഏജന്‍സികളെയും ഒപ്പം കൂട്ടുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ ജനകീയ നേതാക്കളായ ലാലു പ്രസാദ്, ശരത് പവാര്‍, നിതീഷ് കുമാര്‍, മുലായം സിംഗ്, ചൗധരി ചരണ്‍ സിംഗ്, ഷിബു സോറന്‍ എന്നിവരെ ഉണ്ടാക്കാന്‍ ഒരു ഏജന്‍സിക്കോ വ്യക്തിക്കോ സാധ്യമല്ല. ഡാറ്റാ മാനേജ്‌മെന്റ് കൊണ്ട് വിലയിരുത്തല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധ്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം സൂക്ഷ്മ തലത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ ഇല്ലെങ്കില്‍, ബൂത്ത് തലത്തില്‍ തന്നെ ദുര്‍ബലമായാല്‍ ഒരു പാര്‍ട്ടിക്കും തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നും തേജസ്വി വ്യക്തമാക്കി.

3

അതേസമയം കിഷോറിനെ പാര്‍ട്ടിയിലേക്ക്‌ കൊണ്ടുവരണോ, അതോ കിഷോറിന്റെ റോള്‍ തീരുമാനിക്കുന്നതോ കോണ്‍ഗ്രസ് അവരുടെ താല്‍പര്യം അനുസരിച്ച് ചെയ്യണമെന്ന് തേജസ്വി പറഞ്ഞു. ബുള്‍ഡോസര്‍ രാഷ്ട്രീയം എന്ന പദം ഒരിക്കലും ഉപയോഗിക്കരുത്. അതിനെ മഹത്വവല്‍ക്കരുതെന്നും തേജസ്വി യാദവ് പറയുന്നു. ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും ജീവിത മാര്‍ഗം തന്നെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയെന്ന ആശയത്തെയും, ഭരണഘടനയെയും തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു. മുസ്ലീങ്ങള്‍ക്കെതിരായ വികാരം ആളിക്കത്തിച്ച് ബിജെപിക്ക് വോട്ട് നേടാം. എന്നാല്‍ ഇന്ത്യയുടെ ഭാവിക്ക് അത് ഗുണം ചെയ്യില്ലെന്നും തേജസ്വി പറഞ്ഞു.

4

ആര്‍ജെഡി ഇഫ്താര്‍ ചടങ്ങ് നടത്തിയതും നേരത്തെ വിവാദമായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം എല്ലാവിധത്തില്‍ ആുകളെയും ഇത്തരത്തില്‍ പങ്കെടുപ്പിക്കും. അത് വിവാദമാക്കേണ്ട കാര്യമില്ല. അതേസമയം ബിജെപിക്കെതിരെ ജയിക്കാന്‍. ചെറുപാര്‍ട്ടികള്‍ക്കാവും. ഏജന്‍സികള്‍ കൊണ്ട് ഇത്രയും വലിയ തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ സാധിച്ചേക്കും. പക്ഷേ നേതാക്കളുണ്ടാവില്ല. ഇഫ്താര്‍ നടത്തുന്നത് രാഷ്ട്രീയ മാറ്റമായി കാണേണ്ടതില്ല. ഇഫ്താറും മകര സംകാന്ത്രിയും രണ്ട് ദശാബ്ദങ്ങളായി ആര്‍ജെഡി നടത്തുന്നുണ്ട്. അതില്‍ എല്ലാ സീനിയര്‍ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുണ്ടെന്നും തേജസ്വി വ്യക്തമാക്കി.

 5

ആര്‍ജെഡി മാത്രമാണ് ആര്‍എസ്എസുമായി ഒരിക്കലും ചേരാത്ത പ്രാദേശിക പാര്‍ട്ടി. ഒരിക്കലും അതില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ നയം വിട്ട് പെരുമാറില്ല. ഒരിക്കലും ആര്‍എസ്എസുമായി ചേരില്ല. ബിജെപിയും സഖ്യകക്ഷികളുമായി ഞങ്ങള്‍ കൈകോര്‍ക്കില്ല. ബിജെപിയുടെയും അവരുടെ ഏകാധിപത്യ നയത്തെയും എന്നും എതിര്‍ത്തിട്ടുണ്ട്. അതുകൊണ്ട് നയവ്യതിയാനം പാര്‍ട്ടിക്കുണ്ടായിട്ടില്ല. തനിക്ക് കോണ്‍ഗ്രസുമായും ഗാന്ധി കുടുംബവുമായും നല്ല ബന്ധമാണ് ഉള്ളത്. ഇത് ബിജെപിക്കെതിരെയുള്ള സഖ്യത്തിന് സഹായകരമായിട്ടുണ്ടെന്നും തേജസ്വി വ്യക്തമാക്കി. അതേസമയം തേജസ്വിയുടെ നിര്‍ദേശം കോണ്‍ഗ്രസ് സ്വീകരിക്കാന്‍ സാധ്യതയില്ല.

cmsvideo
  മീനാക്ഷിയെ കാത്ത് നിൽക്കുകയാണ് മഞ്ജു വാര്യർ, ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

  ജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപിജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപി

  English summary
  congress should focus on 200 seats says rjd leader tejaswi yadav
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X