Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് തൃണമൂലില്‍ ലയിക്കേണ്ട സമയമായെന്ന് മന്ത്രി, മമത ബിജെപിയുടെ ഏജന്റെന്ന് അധീറിന്റെ മറുപടി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. ഇരുവരും പരസ്പരം വാക്‌പോര് നടത്തികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് തൃണമൂലില്‍ ലയിക്കാനുള്ള സമയമായെന്ന് മന്ത്രി ഫിര്‍ഹാദ് ഹഖീം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ദാ മണ്ഡലത്തിലെ റാലിയിലാണ് ഇത്തരമൊരു കാര്യം ഫിര്‍ഹാദ് ഉന്നയിച്ചത്. കോണ്‍ഗ്രസിന് ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കണമെങ്കില്‍ അത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും മന്ത്രി പറഞ്ഞു. അതേസമയം ഗോവയിലും അസമിലും ത്രിപുരയിലും കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് ശക്തിപ്പെടാനാണ് തൃണമൂല്‍ ശ്രമിക്കുന്നത്. ഇതിന്റെ പേരിലാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.

1

മമത ഭവാനിപൂര്‍ തിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതും നോട്ടയ്ക്ക് വോട്ടു ചെയ്യുന്നതും ഒരുപോലെയാണെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനൊപ്പമുള്ള മഹാസഖ്യത്തില്‍ മമത ബാനര്‍ജിയും ഭാഗമാകുമെന്ന് കരുതിയിരിക്കെയാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത്. 2024ലേക്കുള്ള പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസുണ്ടാവില്ലെന്നാണ് സൂചന. ഒരു സംഘടനയ്‌ക്കോ കമ്പനിക്കോ അതിന്റെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ ഗതിയില്ലെങ്കില്‍ അത് മറ്റൊരു ലാഭമുള്ള കമ്പനിയുമായി ലയിക്കും. കോണ്‍ഗ്രസ് അതിന് തയ്യാറായി നില്‍ക്കുകയാണെന്നും ഫിര്‍ഹാദ് പറഞ്ഞു.

കോണ്‍ഗ്രസിന് ഇനിയും ശക്തമായി മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് തൃണമൂലുമായി അവര്‍ ലയിക്കട്ടെ. രാജ്യത്തെ യഥാര്‍ത്ഥ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ഫിര്‍ഹാദ് ഹഖീം പറഞ്ഞു. സമീപഭാവിയില്‍ തന്നെ നിലനില്‍ക്കാന്‍ കഷ്ടപ്പെടുന്ന കോണ്‍ഗ്രസിനെ കാണാം. അവര്‍ വൈകാതെ തന്നെ ഇല്ലാതാവും. ഈ പാര്‍ട്ടിയും സിപിഎമ്മിനെ പോലും ഒരു ദിവസം ഇല്ലാതാവുമെന്നും ഫിര്‍ഹാദ് പറഞ്ഞു. ഒക്ടോബറിലാണ് കര്‍ദായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ശോബന്‍ദേവ് ചധോപധ്യായയാണ് ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി. കര്‍ദായില്‍ വെച്ചായിരുന്നു അഭിഷേക്, കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്.

സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍

അതേസമയം തൃണമൂലിന് ശക്തമായ തിരിച്ചടിയുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണ്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് ബിജെപിയെ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ശക്തമാകാന്‍ മോദി ആഗ്രഹിക്കുന്നില്ല. രണ്ട് പേരും തമ്മില്‍ ദില്ലിയും കൊല്‍ക്കത്തയും തമ്മില്‍ പങ്കിടുകയാണ്.അത്തരമൊരു ധാരണയുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധത അവര്‍ പ്രകടിപ്പിക്കില്ലായിരുന്നുവെന്നും അധീര്‍ ചൗധരി പറഞ്ഞു. നേരത്തെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖം രാഹുല്‍ ഗാന്ധിയല്ലെന്ന് തൃണമൂലിന്റെ മുഖപത്രത്തില്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+