Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ അന്തകനായി സമാജ് വാദി പാര്‍ട്ടി, ഇമ്രാന്‍ മസൂദ് അഖിലേഷിനൊപ്പം, പ്രിയങ്കയ്ക്ക് തിരിച്ചടി

ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പ്രമുഖ നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ ഇമ്രാന്‍ മസൂദ് പാര്‍ട്ടി വിട്ടു. അദ്ദേഹം സമാജ് വാദി പാര്‍ട്ടിയിലാണ് ചേര്‍ന്നിരിക്കുന്നത്. പശ്ചിമ യുപിയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ മുസ്ലീം മുഖമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഏറ്റവുമധികം നേട്ടമുണ്ടാക്കുമെന്ന് കരുതിയ പശ്ചിമ യുപിയില്‍ തന്നെയാണ് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്ക് വലിയ തിരിച്ചടിയാണിത്. പശ്ചിമ യുപിയില്‍ വന്‍ ജനപ്രീതി തന്നെ ഇമ്രാന്‍ മസൂദിനുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഈ ഫാസിസ്റ്റ് സര്‍ക്കാരിനെ ഞങ്ങള്‍ താഴെയിറക്കു.ം അതിന് എസ്പിക്ക് മാത്രമാണ് സാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. മസൂദ് എന്നത് ഒരു വ്യക്തിയല്ല. തന്റെ അനുയായികളുടെ പ്രതിഫലനമാണെന്നും ഇമ്രാന്‍ മസൂദ് വ്യക്തമാക്കി.

1

പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് മസൂദിനെ ആനയിച്ചത്. സഹാരണ്‍പൂരിലെ ഏഴ് സീറ്റുകളും എസ്പി നേടുമെന്ന് താനും പ്രവര്‍ത്തകരും ഉറപ്പാക്കുമെന്ന് മസൂദ് പറഞ്ഞു. ഉടനെ തന്നെ ലഖ്‌നൗവിലെത്തി അഖിലേഷ് യാദവിനെ കാണുമെന്ന് മസൂദ് പറയുന്നു. എന്നാല്‍ നേരത്തെ തന്നെ മസൂദ് അഖിലേഷിനെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. എസ്പിയില്‍ അദ്ദേഹം ചേര്‍ന്നുവെന്നത് സ്വാഭാവിക പ്രഖ്യാപനം മാത്രമാണ്. 2017ല്‍ കോണ്‍ഗ്രസിന് നിര്‍ണായകമായ രണ്ട് സീറ്റുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് മസൂദിന്റേതായിരുന്നു. സഹാരണ്‍പൂരിലായിരുന്നു ഈ രണ്ട് സീറ്റുകള്‍. ജില്ലയില്‍ 42 ശതമാനം മുസ്ലീങ്ങളാണ്. ഇവരുടെ പിന്തുണ ഉറപ്പിക്കാന്‍ സാധിച്ചാല്‍ എല്ലാ സീറ്റിലും വിജയിക്കാന്‍ ഏത് പാര്‍ട്ടിക്കും സാധിക്കും.

മുസഫര്‍ബാദിലെ സ്വതന്ത്ര എംഎല്‍എയായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്ര മന്ത്രി റഷീദ് മസൂദിന്റെ അനന്തരവനാണ് ്‌ദ്ദേഹം. കോണ്‍ഗ്രസ്-എസ്പി സഖ്യത്തിനായി അദ്ദേഹം കുറച്ച് കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതേസമയം മസൂദിന്റെ സാന്നിധ്യം സഹാരണ്‍പൂരിലെ ഏഴ് സീറ്റില്‍ മാത്രമല്ല, സമീപമുള്ള ജില്ലകളിലും വലിയ സ്വാധീനമുണ്ടാക്കും. ലോക്‌സഭയിലേക്ക് 2014, 2019 തിരഞ്ഞെടുപ്പുകളില്‍ മസൂദ് മത്സരിച്ചിരുന്നെങ്കില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ലക്ഷത്തോളം വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2017ല്‍ നാക്കുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. നാലായിരം വോട്ടുകള്‍ക്ക് മാത്രമായിരുന്നു തോല്‍വി. എന്നാല്‍ മറ്റ് രണ്ട് സീറ്റുകളില്‍ ജയമൊരുക്കാന്‍ മസൂദിനായി.

അതേസമയം മസൂദ് അക്തര്‍ എംഎല്‍എയും ഈ ചടങ്ങിനെത്തിയിരുന്നു. സഹാരണ്‍പൂര്‍ റൂറലിലെ എംഎല്‍എയാണ് അദ്ദേഹം. മസൂദ് അക്തറും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഗാന്ധി കുടുംബത്തിന് മസൂദ് കൂറുമാറിയത് വലിയ നഷ്ടമാണ്. അവരുമായി നല്ല അടുപ്പത്തിലായിരുന്നു അദ്ദേഹം. ദില്ലിയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി വരെ അദ്ദേഹം നിയമിതനായിരുന്നു. തനിക്ക് കോണ്‍ഗ്രസ് നേതൃത്വത്തോട് വലിയ ബഹുമാനമുണ്ട്. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനാവുന്ന അവസ്ഥയില്‍ അല്ല കോണ്‍ഗ്രസ് യുപിയിലുള്ളത്. ഇത്തവണ മസൂദ് മത്സരിക്കാന്‍ സാധ്യതയില്ല. പക്ഷേ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. അത് എസ്പിയുടെ വോട്ടുബാങ്ക് തന്നെ വലുതാക്കും. 2017ല്‍ സഹാരണ്‍പൂരില്‍ ഒരു സീറ്റ് മാത്രമാണ് നേടിയത്. മസൂദിന്റെ വരവോടെ ഇത് മാറുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+