സിദ്ദുവിന് പിന്നാലെ അടുത്ത രാജി, ട്രഷറും സ്ഥാനമൊഴിഞ്ഞു, ഇടപെടാന്‍ പ്രിയങ്ക
ദില്ലി: പഞ്ചാബില്‍ മന്ത്രിസഭാ പുനസംഘടനയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പാളുന്നു. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിദ്ദു തന്നെ രാജിവെച്ചിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ട്രഷററും രാജിവെച്ചിരിക്കുകയാണ്. ഗുല്‍സാര്‍ ഇന്ദര്‍ ചാഹലാണ് രാജിവെച്ചത്.
സിദ്ദുവിന്റെ വിശ്വസ്തനാണ് ചാഹല്‍. അമരീന്ദര്‍ സിംഗ് പോര്‍മുഖം തുറന്ന് രംഗത്തെത്തിയിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ അനുനയ നീക്കവുമായി സിദ്ദുവിനെ കാണുമെന്നാണ് വിവരം. കോണ്‍ഗ്രസിലെ പ്രതിസന്ധി ഒരുപടി കൂടി കടന്ന് മുന്നോട്ട് പോയിരിക്കുകയാണ്.

സിദ്ദുവിന്റെ രാജി രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമ്പരപ്പിച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ പ്രിയങ്ക തന്നെ ഇടപെടും. സിദ്ദുവുമായി പ്രിയങ്ക സംസാരിക്കുമെന്നാണ് വിവരം. ട്രഷറര്‍ കൂടി രാജിവെച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ ആഴം വര്‍ധിച്ചിരിക്കുകയാണ്. സിദ്ദുവിന്റെ വിശ്വസ്തര്‍ ഓരോന്നായി രാജിവെക്കുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ നിയമനങ്ങളില്‍ നേരത്തെ തന്നെ സിദ്ദു എതിര്‍പ്പുകള്‍ അറിയിച്ചിരുന്നു. സിദ്ദു രാജിവെക്കുന്നതിനെ കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്നത്.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അമരീന്ദര്‍ സിംഗ് കിട്ടിയ അവസരത്തില്‍ സിദ്ദുവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഞാനാദ്യമേ പറഞ്ഞിട്ടില്ലേ, സിദ്ദു ഒരു സ്ഥലത്ത് ഉറച്ച് നില്‍ക്കാത്തയാളാണെന്ന്, പഞ്ചാബിലെ പോലെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ അധ്യക്ഷനാവാന്‍ ഒരിക്കലും യോജിച്ച വ്യക്തിയല്ല സിദ്ദുവെന്നും അമരീന്ദര്‍ പറഞ്ഞു. ദില്ലിയില്‍ അമിത് ഷായുമായുള്ള ചര്‍ച്ചകള്‍ക്കായി അമരീന്ദര്‍ ദില്ലിയിലെത്തിയിട്ടുണ്ട്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന സൂചനകളാണ് ഉള്ളത്. നേരത്തെ തന്നെ അദ്ദേഹം പ്രധാനമന്ത്രിയെയും ഷായെയും കാണുമെന്ന് പറഞ്ഞതാണ്. എന്നാല്‍ വ്യക്തിപരമായ സന്ദര്‍ശനമെന്നാണ് ഇതേ കുറിച്ച് അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ പറയുന്നത്.

സിദ്ദുവിന്റെ രാജിക്ക് നയിച്ച കാരണങ്ങള്‍ ഗൗരവപ്പെട്ടതാണ്. വിവാദ എംഎല്‍എ റാണ ഗുര്‍ജീത്ത് സിംഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് ആദ്യ പ്രശ്‌നം. മണല്‍ ഖനന അഴിമതി ആരോപണം അദ്ദേഹം നേരിടുന്നുണ്ട്. മറ്റൊന്ന് അഡ്വക്കറ്റ് ജനറലായി എപിഎസ് ഡിയോളിന് നിയമിച്ചതാണ്. സിദ്ദു 2017 മുതല്‍ നടത്തുന്ന പോരാട്ടത്തിന് വിരുദ്ധമായ കാര്യമാണ് റാണയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ള മന്ത്രിമാര്‍ പറഞ്ഞിരുന്നു. സിദ്ദുവിന് മാത്രമല്ല പല മന്ത്രിമാര്‍ക്കും ഈ നിയമനത്തോട് താല്‍പര്യമില്ല. അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹൈക്കമാന്‍ഡ് ഈ ആവശ്യം പരിഗണിച്ചിരുന്നില്ല.

എപിഎസ് ഡിയോളുമായും സിദ്ദുവിന് പ്രശ്‌നമുണ്ട്. മുന്‍ ഡിജിപി സുമേധ് സിംഗ് സെയ്‌നിയുടെ കൗണ്‍സിലായിരുന്നു ഡിയോള്‍. മതഗ്രന്ഥ വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ സെയ്‌നിയെ സഹായിച്ചതെല്ലാം ഡിയോളാണ്. വിജിലന്‍സ് കേസില്‍ ജയില്‍ മോചിതനാക്കിയതും ഡിയോളാണ്. അതേസമയം എപിഎസ് ഡിയോള്‍ അഡ്വക്കറ്റ് ജനറലായാല്‍ ബാദല്‍ കുടുംബത്തിനും സെയ്‌നിക്കും എതിരെയുള്ള പോലീസ് വെടിവെപ്പ് കേസില്‍ നടപടിയൊന്നും ഉണ്ടാവില്ലെന്നാണ് സിദ്ദു കരുതുന്നത്. ഈ കേസ് തന്നെ ഇല്ലാതാവുമെന്ന ഭയം സിദ്ദുവിനുണ്ട്.

അമരീന്ദറിനെ സിദ്ദു നേരിട്ടത് ഈ രണ്ട് പ്രശ്‌നങ്ങളും ഉയര്‍ത്തി കാണിച്ചാണ്. ബാദല്‍ കുടുംബവുമായി രഹസ്യ ബന്ധവും, ഒപ്പം അഴിമതിയുമായിരുന്നു അമരീന്ദറിനെതിരെ സിദ്ദു ഉയര്‍ത്തിയ ആരോപണങ്ങള്‍. ഈ നിയമനങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിച്ചപ്പോഴും, സിദ്ദു എതിര്‍ത്തിരുന്നു. ഇത്തരം നിയമനങ്ങള്‍ നടത്തിയാല്‍ എങ്ങനെയാണ് നമ്മള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയെന്നായിരുന്നു സിദ്ദുവിന്റെ ചോദ്യം. സിദ്ദുവിന്റെ വിശ്വസ്തനും വര്‍ക്കിംഗ് പ്രസിഡന്റുമായ കുല്‍ജിത്ത് സിംഗ് നഗ്രയെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലുള്ള ചൊടിച്ചിലും സിദ്ദുവിനുണ്ടായിരുന്നു. ഇതെല്ലാം ചേര്‍ന്നാണ് രാജിക്ക് കാരണമായത്.
Recommended Video

ഹൈക്കമാന്‍ഡുമായി വേറെയും പ്രശ്‌നങ്ങളും സിദ്ദുവിനുണ്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്നെ ദേശവിരുദ്ധനെന്ന് വിളിച്ചപ്പോള്‍ ഹൈക്കമാന്‍ഡോ നേതാക്കളോ അതിനെ പ്രതിരോധിച്ചില്ലെന്നാണ് പരാതി. വൈകാരിക പ്രതികരണം മാത്രമായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ കണ്ടത്. നേരത്തെ സുഖ്ജീന്ദര്‍ രണ്‍ധാവയെ സിദ്ദു വെട്ടിയിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിക്കാനാവാതെ പോയത്. അതേസമയം ചരണ്‍ജിത്ത് സിംഗ് ചന്നിയെ നിയമിച്ചതിലും സിദ്ദുവിന് റോളുണ്ട്. എന്നാല്‍ ചന്നിയുടെ ചില നിയമനങ്ങളില്‍ സിദ്ദുവിന് അതൃപ്തിയുണ്ട്.












Click it and Unblock the Notifications