Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപജാപ സംഘങ്ങള്‍ വേണ്ട, ഇന്ദിര-രാജീവ് യുഗത്തില്‍ നിന്ന് മാറണം; സന്ദേശവുമായി രാഹുല്‍

ദില്ലി: കോണ്‍ഗ്രസ് മാറി ചിന്തിക്കേണ്ട സമയമായെന്ന് സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, തന്നെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള സന്ദേശമായിട്ടാണ് ഇക്കാര്യം രാഹുല്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ ഉപജാപ സംഘങ്ങള്‍ വേണ്ട. അത്തരക്കാരെ കോണ്‍ഗ്രസിന് ആവശ്യമില്ല. മുമ്പ് നടന്ന കാര്യങ്ങളില്‍ നമ്മള്‍ ആവേശഭരിതരാവേണ്ടതില്ല.

പഴയ ചരിത്രമല്ല, പകരം പുതിയ കാര്യങ്ങളാണ് നമുക്ക് വേണ്ടതെന്നും രാഹുല്‍ പറഞ്ഞു. തന്നെ മഹാത്മാ ഗാന്ധിയുമായി ഒരിക്കലും താരതമ്യം ചെയ്തുവെന്ന് രാഹുല്‍ നേതാവിനോട് പറഞ്ഞു. ഇത് തീര്‍ത്തും തെറ്റായ കാര്യങ്ങള്‍. ഞാനും ഗാന്ധിയും ഒരു കാര്യത്തിനല്ല ഇറങ്ങിയത്. അതുകൊണ്ട് താരതമ്യം പാടില്ലെന്നും രാഹുല്‍ പറഞ്ഞു.

1

ഗാന്ധി മഹാനായ മനുഷ്യനാണ്. അദ്ദേഹം ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്. 10 മുതല്‍ പന്ത്രണ്ട് വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. അദ്ദേഹത്തിനോളം മികവ് ആര്‍ക്കുമുണ്ടാവില്ല. ഗാന്ധിക്കൊപ്പം ആരുടെ പേരും താരതമ്യം ചെയ്യരുത്. എന്റെ പേരും അതിനൊപ്പം താരതമ്യം ചെയ്യരുതെന്നും രാഹുല്‍ പറഞ്ഞു.

രാജീവ് ഗാന്ധിയും, ഇന്ദിരാ ഗാന്ധിയും എന്താണ് ചെയ്തത്. അവര്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായി. അവര്‍ നല്ലത് ചെയ്തു. എന്നാല്‍ എല്ലാ സമയത്തും അവരുടെ പേരിന്റെ വലിപ്പം പറഞ്ഞ് നടക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നും രാഹുല്‍ പറഞ്ഞു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാ ഗാന്ധി എന്നിവരെല്ലാം അവരുടെ ഭാഗം നന്നായി ചെയ്തവരാണ്. അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ട്. നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഇനി എന്താണ് ചെയ്യാന്‍ പറ്റുകയെന്നും ചിന്തിക്കണം.

നമ്മള്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതെന്നും ചിന്തിക്കേണ്ടതുണ്ട്. ബാക്കിയെല്ലാം പഴങ്കഥയായ കാര്യങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുലിന്റെ പ്രസംഗം കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ ബ്രാന്‍ഡിനെ തിരിച്ചുകൊണ്ടുവരാന്‍ ഈ യാത്ര സഹായിച്ചെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ജാ പറഞ്ഞു.

ബിജെപിക്ക് ഇനി വ്യാജമായ വാര്‍ത്തയുണ്ടാക്കി രാഹുലിനെ അപമാനിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് ജനങ്ങളുമായി നേരിട്ട് ബന്ധമുണ്ടാക്കിയിരിക്കുകയാണ്. അവസാനം അതും സാധ്യമായെന്ന് ജാ പറഞ്ഞു. എന്നാല്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നിലും ഇതിന്റെ സ്വാധീനമുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+