കോണ്‍ഗ്രസ് സാമ്പത്തിക അരാജകത്വമുണ്ടാക്കുന്നു; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരെ രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓഹരി വിപണി തകരണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് പിന്തുണച്ചതിലാണ് മന്ത്രിയുടെ രൂക്ഷമായ വിമര്‍ശനം. രാജ്യത്ത് സാമ്പത്തിക അരാജകത്വമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
അതിനായുള്ള ഇടപെടലാണ് അവര്‍ നടത്തുന്നത്. ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യന്‍ വിപണി സുരക്ഷിതവും, സുസ്ഥിരവും, അതുപോലെ വിശ്വാസ്യതയുള്ളതുമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.

നേരത്തെ മുന്‍ കേന്ദ്ര മന്ത്രിയായ രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് വിദേശത്ത് നിന്ന് ഫണ്ട് വാങ്ങി ഇന്ത്യയുടെ ഓഹരി വിപണിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിലൂടെ രാജ്യത്താകെ അരാജകത്വം സൃഷ്ടിച്ച് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മൂന്നാം തവണയും പൊതു തിരഞ്ഞെടുപ്പില്‍ തോറ്റതോടെ കോണ്‍ഗ്രസും അവരുടെ ടൂള്‍ കിറ്റ് സഖ്യകക്ഷികളും രാജ്യത്തിന്റെ സമ്പദ് ഘടനയെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് ഇന്ന് രാജ്യത്തിനെതിരെ വിദ്വേഷമാണ് ഉള്ളത്. അവര്‍ക്ക് ആവശ്യം എല്ലാ നിയന്ത്രിക്കുന്ന ഭരണമാണെന്ന് രവിശശങ്കര്‍ പ്രസാദ് പറഞ്ഞു.
ശനിയാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് പ്രതികരിച്ച് തുടങ്ങിയത് ഞായറാഴ്ച്ചയാണ്. അത് ഓഹരി വിപണിയെ ബാധിക്കാന്‍ വേണ്ടിയാണ്. കോണ്‍ഗ്രസിന്റേത് ടൂള്‍കിറ്റ് രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.ഓഹരി വിപണി സ്ഥിരതയോടെ നിലനില്‍ക്കുന്നതില്‍ ഞങ്ങളെല്ലാം അഭിമാനം കൊള്ളുന്നു. ചെറുകിട നിക്ഷേപകരെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. ഇതിനര്‍ത്ഥം നിക്ഷേപകര്‍ ടൂള്‍കിറ്റിലോ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലോ വിശ്വസിക്കുന്നില്ലെന്നാണെന്നും രവിശങ്കര്‍ പ്രസാദ് പഞ്ഞു.
നേരത്തെ ഹിന്‍ഡന്‍ബര്‍ഗില്‍ സെബി അന്വേഷണം നടത്തിയിരുന്നെങ്കിലും യാതൊന്നും കണ്ടെത്തിയിരുന്നില്ല. അതേസമയം ആരോപണങ്ങളെ സെബി ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ച് തള്ളിക്കളഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്നും അവര്‍ പറഞ്ഞു. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് വ്യക്തിഹത്യ നടത്തുകയാണെന്ന് സെബി ആരോപിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് ഹിന്‍ഡന്‍ബര്‍ഗിന്റെ മുന്‍ റിപ്പോര്‍ട്ടിലെ നിയമപോരാട്ടത്തില്‍ എന്തുകൊണ്ട് ഭാഗമായില്ലെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. നേരത്തെയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ കുറിച്ച് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സംസാരിക്കുന്നുണ്ട്.
എന്തുകൊണ്ട് അവര്‍ നിയമത്തിന്റെ വഴിയേ നീങ്ങിയില്ലെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. കോണ്‍ഗ്രസിന് ചെറുകിട നിക്ഷേപകര്‍ വളരണമെന്നില്ല. ഭാവനാത്മകമായ ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുകയാണ്. എന്താണ് കോണ്‍ഗ്രസിന് ആവശ്യമെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.












Click it and Unblock the Notifications