ഫലം വരുമ്പോള്‍ ഞെട്ടും; ഗുജറാത്തില്‍ വമ്പന്‍ ട്വിസ്റ്റ് നടക്കുമെന്ന് കോണ്‍ഗ്രസ്
ദില്ലി: ഗുജറാത്തില്‍ അടിയൊഴുക്ക് ശക്തമാണെന്ന് കോണ്‍ഗ്രസ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തെത്തിക്കുമെന്നും, സര്‍ക്കാരുണ്ടാക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം ഗുജറാത്ത് നേതൃത്വം കൃത്യമായ പ്ലാനിംഗോടെയാണ് പല കാര്യങ്ങളും നടത്തിയത്. അതാണ് ഇത്ര ആത്മവിശ്വാസം വരാന്‍ കാരണം.
നിശബ്ദമായ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഒപ്പം ബൂത്ത് മാനേജ്‌മെന്റും മികച്ച നിന്നിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഗുജറാത്ത് കോണ്‍ഗ്രസില്‍ പതിവില്ലാത്ത വിധം സംഘടനാ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടന്നതായിട്ടാണ് പ്രവര്‍ത്തകരും പറയുന്നത്.

അതേസമയം ആംആദ്മി പാര്‍ട്ടി തരംഗത്തിലും കെജ്രിവാളിന്റെ പ്രചാരണത്തിലും കോണ്‍ഗ്രസ് പിന്നോക്കം പോയെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രധാന നേതാക്കളെ എല്ലാം ഉപയോഗിച്ച് ഓരോ മേഖലയിലും നിശബ്ദമായിട്ടായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. എഎപിയും മജ്‌ലിസ് പാര്‍ട്ടിയും ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.
കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഇവരുടെ നീക്കമെന്ന് നേതാക്കള്‍ പറയുന്നു. അതിലൂടെ ബിജെപിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുക എന്ന തന്ത്രമാണ് ഇരുവര്‍ക്കുമുള്ളതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു.
ഗുജറാത്തില്‍ ഭരണം പിടിക്കാനായാല്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ ആത്മവിശ്വാസം കോണ്‍ഗ്രസിന് നല്‍കും. സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ജനവികാരം നിലവിലുണ്ടെന്ന് ജഗദീഷ് താക്കൂര്‍ പറയുന്നു. ബിജെപിയുടെ ഗൗരവ് വികാസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത് ഇതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
ബിജെപി പ്രതീക്ഷിച്ചത്ര ആവേശം ഗൗരവ് വികാസ് യാത്രയ്ക്ക് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ചിത്രത്തില്‍ പോലുമില്ലെന്ന് മനപ്പൂര്‍വം ചിലര്‍ പ്രചരിപ്പിക്കുകയാണ്. അങ്ങനെ പറയുന്നവര്‍ ഫലം വരുന്നത് വരെ കാത്തിരിക്കൂ എന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും താക്കൂര്‍ പറഞ്ഞു.
സംസ്ഥാനത്തെ 125 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി സര്‍ക്കാരുണ്ടാക്കുമെന്നും ജഗദീഷ് താക്കൂര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ നിസ്സാരമായി തള്ളരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ തന്നെയുണ്ട്. നിശബ്ദമായിട്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും താക്കൂര്‍ പറയുന്നു. സെപ്റ്റംബര്‍ അഞ്ചിന് ബൂത്ത് തല പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി കണ്ടതാണ്.
അതിന് ശേഷമാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. അതേസമയം ഗുജറാത്തിന്റെ ചുമതലയുള്ള അശോക് ഗെലോട്ട് ഒക്ടോബര്‍ 28ന് സന്ദര്‍ശനം നടത്തുന്നുണ്ട്. ആദിവാസി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. രാഹുലിനോടും പ്രിയങ്ക ഗാന്ധിയോടും ഗുജറാത്തില്‍ പ്രചാരണം നടത്താന്‍ ജഗദീഷ് താക്കൂര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications