Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല്‍ മാജിക്ക്

ദില്ലി: ഛത്തീസ്ഗഡില്‍ ബിജെപിയുടെ അടിത്തറ തകര്‍ത്ത് കോണ്‍ഗ്രസ്. പതിനഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയമാണ് പാര്‍ട്ടി സ്വന്തമാക്കിയത്. ഫലം പുറത്തുവന്ന 300 വാര്‍ഡുകളില്‍ 174 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. അതേസമയം ചില വാര്‍ഡുകളുടെ അന്തിമ വരാന്‍ ഇനിയും താമസിക്കും.

ബിജെപിക്ക് ആകെ ലഭിച്ചത് 89 വാര്‍ഡുകളാണ്. രാജസ്ഥാന് പുറമേ ബിജെപിക്ക് ഛത്തീസ്ഗഡിലും തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. 15 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേ 15 വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. അതേസമയം മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് കീഴില്‍ കോണ്‍ഗ്രസ് രാജ്യത്ത് തന്നെ ഏറ്റവും ശക്തമായി നില്‍ക്കുന്ന ഛത്തീസ്ഗഡിലാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്.

1

ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അത്രയും മികച്ചതായിരുന്നു. ജനങ്ങളിലേക്ക് നിരവധി ക്ഷേമ പദ്ധതികളാണ് എത്തിയത്. അതാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് ഭൂപേഷ് ബാഗല്‍ പഞ്ഞു. മൊത്തം 370 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡിന് ആറ് സീറ്റ് ലഭിച്ചു. 31 സീറ്റില്‍ സ്വതന്ത്രാണ് ജയിച്ചത്. അതേസമയം രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ള സാധ്യത കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വര്‍ധിപ്പിക്കുന്നത്. പ്രധാനമായും സംസ്ഥാന രാഷ്ട്രീയത്തില്‍ രമണ്‍ സിംഗ് കഴിഞ്ഞ ശേഷം പുതിയ തലമുറ നേതാക്കളൊന്നുമില്ലാത്തത് വലിയ വെല്ലുവിളിയായി ബിജെപിക്ക് മുന്നിലുണ്ട്.

2

പുതിയൊരു നേതാവ് ഈ ചെറിയ സമയത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ ഉണ്ടായിട്ടില്ലെങ്കില്‍ അതോടെ ബിജെപിയുടെ അസ്തമയം ഛത്തീസ്ഗഡിലുണ്ടാവും. കോണ്‍ഗ്രസിനുള്ളില്‍ രണ്ട് വമ്പന്‍ നേതാക്കള്‍ നിലവിലുണ്ട്. ഇനി വരാനിരിക്കുന്നത് 70 വാര്‍ഡിലെ ഫലങ്ങളാണ്. ഇത് നിര്‍ണായകമായ ബിലായ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേതാണ്. ദുര്‍ഗ് ജില്ലയിലാണ് ഈ മുനിസിപ്പല്‍ കോര്‍പ്പറേഷനുള്ളത്. ഇവിടെ വോട്ടെണ്ണല്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നിലവിലെ ട്രെന്‍ഡ് പ്രകാരം കോണ്‍ഗ്രസിന് തന്നെയാണ് ഇവിടെ മുന്‍തൂക്കം. തുടക്കത്തിലെ സൂചനകള്‍ പ്രകാരം ബിജെപി ഇവിടെ പിന്നോട്ട് പോയെന്നാണ്. എങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വമ്പന്‍ ജയമാണ് കോണ്‍ഗ്രസിന് വരാന്‍ പോകുന്നത്.

3

ബിലായിയില്‍ കോണ്‍ഗ്രസ് 37 സീറ്റില്‍ ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിജെപി 24 സീറ്റിലും സ്വതന്ത്രര്‍ എട്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ബിഎസ്പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ദേവേന്ദ്ര യാദവാണ് ഭിലായ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍. നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ആറ് മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അഞ്ച് നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ സമ്പൂര്‍ണ ആധിപത്യമാണ് ഇതോടെ കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ശേഷമാണ് ബിജെപിക്ക് ഇവിടെ അധികാരം നഷ്ടമായത്. രമണ്‍ സിംഗായിരുന്നു മുഖ്യമന്ത്രി.

4

ബിര്‍ഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് 19 സീറ്റില്‍ വമ്പന്‍ ജയം നേടിയ. റായ്പൂര്‍ ജില്ലയിലാണ് കോര്‍പ്പറേഷനുള്ളത്. ബിജെപി പത്ത് സീറ്റില്‍ ഒതുങ്ങി. ജനതാ കോണ്‍ഗ്രസ് അഞ്ച് വാര്‍ഡിലും സ്വതന്ത്രര്‍ ആറ് വാര്‍ഡിലും ജയം നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെതിരെ ഇല്ലെന്ന് ഉറപ്പിക്കാനും സര്‍ക്കാരിന് സഹായകരമായിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് വെറുത്ത് തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് ബിജെപി പറയുന്നു. ബാഗല്‍ യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞെത്തിയ സമയത്താണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. യുപിയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനാണ് അദ്ദേഹം.

5

കോണ്‍ഗ്രസ് മുക്ത ഛത്തീസ്ഗഡിന് ഈ തിരഞ്ഞെടുപ്പ് തുടക്കമിട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുദേവ് സായ് പഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ പ്രവര്‍ത്തനത്തോടെ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ ആധിപത്യമുണ്ടെങ്കില്‍ നഗര മേഖലയില്‍ വിചാരിച്ചത്ര നേട്ടമുണ്ടാക്കാനായില്ലെന്ന പരാതിയുണ്ട്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ വേണ്ടി ഭൂപേഷ് ബാഗലിനെ കൂടെ നിര്‍ത്തിയത് ഛത്തീസ്ഗഡില്‍ വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ബാഗലിന്റെ പ്രവര്‍ത്തനം ഛത്തീസ്ഗഡില്‍ തുടര്‍ച്ചയായി ഉണ്ടായാല്‍ കോണ്‍ഗ്രസ് സംസ്ഥാനം തൂത്തുവാരുമെന്നായിരുന്നു വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+