മിന്നും വിജയം:തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപിയെ മലയർത്തിയടിച്ച് കോൺഗ്രസ്
രാജസ്ഥാൻ; സംസ്ഥാനത്ത് വീണ്ടും മിന്നും വിജയം ആവർത്തിച്ച് കോൺഗ്രസ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ മുതലെടുത്ത് രാജസ്ഥാനിൽ ബിജെപി തിരിച്ച് വരവിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ബിജെപിയെ നിലംപരിശാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് വിജയിച്ച് കയറിയത്. രാജസ്ഥാനിലെ അൽവാർ , ധോൽപൂർ എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

ഇരു ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്. അൽവാറിലെ 49 ജില്ലാ പരിഷദുകളിൽ 24 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചു. ബിജെപി 21 ഇടത്താണ് വിജയിച്ചത്. നാല് സ്വതന്ത്രരും ഇവിടെ വിജയിച്ചു. ദോൽപൂരിൽ 23 ൽ 13 ഉം കോൺഗ്രസ് വിജയിച്ചപ്പോൾ 6 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

അൽവാർ ജില്ലാ പരിഷത്തിൽ ബോർഡ് രൂപീകരിക്കാൻ ഭരണകക്ഷിയായ കോൺഗ്രസ് പൂർണ ഭൂരിപക്ഷമുണ്ട്. അതേസമയം ധോൽപൂർ ജില്ല പരിഷത്തിൽ സ്വതന്ത്രരുടെ പിന്തുണ തേടേണ്ടി വരും. അതിനിടെ ധോൽപൂരിലെയും അൽവാറിലെയും 22 പഞ്ചായത്ത് സമിതികളിലെ 492 സീറ്റുകളിൽ 491 എണ്ണത്തിന്റെയും ഫലം പ്രഖ്യാപിച്ചു.

കോൺഗ്രസിന് 208 സീറ്റുകളാണ് ലഭിച്ചത്. ബി ജെ പി 158, ബി എ സ്പി 12, സ്വതന്ത്ര 113 സീറ്റുകൾ എന്നിങ്ങനെയാണ് നേടിയത്. രണ്ട് ജില്ലകളിലും പാർട്ടിയുടെ ജില്ലാ പ്രമുഖർ അധികാരമേൽക്കുമെന്നും രണ്ട് ജില്ലകളിലെ 22 പഞ്ചായത്ത് സമിതികളിൽ 15 എണ്ണത്തിലും പ്രധാൻമാരെ തിരഞ്ഞെടുക്കുമെന്നും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര പറഞ്ഞു.

സപ്തംബറിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസിനായിരുന്നു മുന്നേറ്റം. ഭരത്പൂർ, ദൗസ, ജയ്പൂർ, ജോധ്പൂർ, സവായി മധോപൂർ, സിരോഹി ജില്ലകളിലെ ആറ് പഞ്ചായത്ത് പരിഷത്തുകളിലെ 200 സീറ്റുകളിലേക്കും 78 പഞ്ചായത്ത് സമിതികളിലെ 1,564 സീറ്റുകളിലേക്കുമായിരുന്നു പോളിങ് നടന്നത്.ജില്ലാ പരിഷത്ത് അംഗ സീറ്റുകളിൽ കോൺഗ്രസ് 99 സീറ്റായിരുന്നു നേടിയത്. ആകെയുള്ള 1,564 സീറ്റുകളിൽ 670 ഉം നേടാന്‍ കോണ്‍ഗ്രസിന് നേടാൻ കഴിഞ്ഞു.

പാർട്ടിയിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലികൾ രൂക്ഷമായിരിക്കുമ്പോഴും
ഏറ്റവും ഒടുവിലെ തിരഞ്ഞെടുപ്പ് ഫലവും കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

അതേസമയം സംസ്ഥാനത്തെ രണ്ട് നിയസഭ സീറ്റുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള വിജയവും കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. ട്രൈബൽ വിഭാഗത്തിന് സ്വാധീനമുള്ള ദക്ഷിണ രാജസ്ഥാനിലെ മേവാർ മേഖലയിലെ വല്ലഭനഗർ, ധരിവാഡ് എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

വല്ലഭ്‌നഗർ എംഎൽഎ ഗജേന്ദ്ര സിംഗ് ശക്താവത്തിന്റേയും ധരിയവാഡ് എംഎൽഎ ഗൗതം ലാൽ മീണയുടേയും മരണത്തെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗജേന്ദ്ര ശിഖാവത്തിന്റെ ഭാര്യ പ്രീതി ശിഖാവത്തിനെയാണ് കോൺഗ്രസ് വല്ലഭ്നഗറിൽ മത്സരിപ്പിക്കുന്നത്. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനയാ നേതാവായിരുന്നു ഗജേന്ദ്ര ശിഖാവത്ത്.

ധാർവാഡിവൽ നാഗരാജ് മീണയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധരിയവാഡിൽൽ നാഗ്രാജ് മീണയെ പരാജയപ്പെടുത്തിയായിരുന്നു ബിജെപി നേതാവായ ഗൗതം ലാൽ മീണ മണ്ഡലം പിടിച്ചെടുത്തത്. അന്ന് 23,842 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗൗതം മീണയുടെ വിജയം. അതേസമയം ഇത്തവണ മണ്ഡലത്തിൽ ഗൗതം മീണയുടെ മകൻ കൻഹയ്യ മീണയ്ക്ക് ബിജെപി സ്ഥാനാർത്ഥിത്വം നൽകുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. ഖേത് സിംഗ് മീണയാണ് ഇവിടെ ബിജെപി












Click it and Unblock the Notifications