Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭഗവന്ത് മന്നിനെ വീഴ്ത്തണം, രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്, യൂത്ത് വിംഗിനെ ഇറക്കി രാഹുല്‍

ദില്ലി: കോണ്‍ഗ്രസ് പഞ്ചാബില്‍ കടുത്ത വെല്ലുവിളി നേരിടുന്നത് എഎപിയില്‍ നിന്നാണ്. ആംആദ്മി പാര്‍ട്ടിയെ ശക്തമായി നേരിട്ടാന്‍ യൂത്ത് വിംഗിനെ സജ്ജമാക്കി കളത്തിലിറക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ഭഗവന്ത് മന്നിനെ പരാജയപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്. ഇത്തവണ മന്‍ വിജയിച്ചാലും അത് എളുപ്പത്തിലാവില്ലെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് ശ്രമം.

അതിലുപരി ഭഗവന്ത് മന്നിനെ ധുരിയില്‍ മാത്രം ഒതുക്കി നിര്‍ത്തുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. കാരണം ചരണ്‍ജിത്ത് സിംഗ് ചന്നി ഈ മേഖലയില്‍ നിന്നാണ് മത്സരിക്കുന്നത്. ചന്നിയുടെ വരവ് കൂടിയാവുമ്പോ എഎപി പ്രതിരോധത്തിലാവുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു.

1

ധുരി ഭഗവന്ത് മന്നിന്റെ ഉറച്ച് കോട്ടയാണ്. എന്നാല്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഇവിടെ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യത കുറവുമാണ്. എന്നാല്‍ ഇത്തവണ പോരാട്ടം കടുപ്പിക്കാനാണ് തീരുമാനം. ചന്നിയും മന്നും തമ്മിലുള്ള പോരാട്ടമായി സംസ്ഥാന തിരഞ്ഞെടുപ്പിനെ മാറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസ് ദേശീയ വിദ്യാര്‍ത്ഥി യൂണിയനെയും യൂത്ത് കോണ്‍ഗ്രസിനെയും ധുരി പിടിക്കാനായി രംഗത്തിറക്കിയിട്ടുണ്ട്. സംഘടനയുടെ ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ള നേതാക്കളും പഞ്ചാബിലുള്ള നേതാക്കളും മണ്ഡലത്തില്‍ സജീവമാണ്. ഇവര്‍ ധുരിയില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തുന്നത്.

2

ഇവിടെ സിറ്റിംഗ് എംഎല്‍എ ദല്‍വീര്‍ സിംഗ് ഗോള്‍ഡിയാണ് മത്സരിക്കുന്നത്. സിറ്റിംഗ് എംഎല്‍എയാണ് അദ്ദേഹം. ഒരു മാസത്തോളമായി യുവനേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്ത് വന്നാലും മണ്ഡലം പിടിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഭഗവന്ത് മന്നിനെ ഇവിടെ പരാജയപ്പെടുത്തിയാല്‍ അത് കോണ്‍ഗ്രസ് വലിയ നേട്ടമാകും. വീടുകയറിയിറങ്ങിയാണ് എന്‍എസ്‌യുഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസുകാരും പ്രചാരണം നടത്തുന്നുണ്ട്. യുവജനതയെ ഒന്നടങ്കം മണ്ഡലത്തില്‍ കണ്ടതോടെ നല്ലൊരു വിഭാഗം യുവാക്കളും ഗോല്‍ഡിക്കൊപ്പം പോവാന്‍ സാധ്യത ശക്തമാണ്. ഗോള്‍ഡിയുടെ അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ ഒന്നൊന്നായി ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നുണ്ട് യൂത്ത് വിംഗ്.

3

രാഹുലിന്റെ ഈ പ്ലാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിജയം കാണുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം ഭഗവന്ത് മന്നിനായി അമ്മ ഹര്‍പല്‍ കൗറും സഹോദരിയുമാണ് പ്രചാരണം നടത്തുന്നത്. നിലവില്‍ സംഗ്രൂരിലെ എംപിയാണ് മന്‍. മണ്ഡലത്തില്‍ പ്രത്യേകമായി അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. അഴിമതിയിലൂടെ കോടിക്കണക്കിന് സമ്പത്താണ് ഗോള്‍ഡി ഉണ്ടാക്കിയതെന്ന് മന്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍ നില്‍ക്കുന്നതിനെ മന്‍ രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിക്കാരനായ എംഎല്‍എയെ പരാജയപ്പെടുത്തി ധുരിയിലെ ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ഭഗവന്ത് മന്‍ പറഞ്ഞു.

4

ഏറ്റവും രസകരമായ കാര്യം ഗോള്‍ഡിക്കായി പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ ജൂനിയേഴ്‌സ് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നതാണ്. ഇവര്‍ നിത്യേന വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തും. പത്ത് ഗ്രാമങ്ങളിലെങ്കിലും ഇവരുടെ പ്രചാരണമെത്തുന്നുണ്ട്. ഗോള്‍ഡിയെ വിജയിപ്പിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അദ്ദേഹത്തിന്റെ ജൂനിയേഴ്‌സ് പറയുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചന്ദന്‍ റാണ ഗോള്‍ഡിയുടെ വിജയത്തിനായി പ്രചാരണം നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് ഗോള്‍ഡി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് വോട്ട് ചോദിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

5

ഭഗവന്ത് മന്നിന് സ്വന്തം നേട്ടങ്ങള്‍ ഒന്നും പറയാനില്ല. എഎപിയും അകാലിദളും അഴിമതിയെ കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറയുന്നത്. ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്യുമെന്ന് ചന്ദന്‍ റാണ പറയുന്നു. എഎപി തരംഗം എന്നത് സോഷ്യല്‍ മീഡിയയില്‍ മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായ മൊഹിത് നെയിന്‍ പറയുന്നു. ഗോള്‍ഡി മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സ്വന്തം കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറാകാത്തയാളാണ് ഭഗവന്ത് മന്‍ എന്ന് മൊഹിത് പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഗോള്‍ഡിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായിട്ടാണ് പ്രചാരണത്തിനായി പഞ്ചാബില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+