ഉദ്ധവ് താക്കറെയെ അടിക്കണമെന്ന് പരാമർശം; കേന്ദ്ര മന്ത്രി നാരായൺ റാണെയെ അറസ്റ്റ് ചെയ്തേക്കും
മുംബൈ; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്കെതിരായ വിവാദ പരാമർശത്തിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയ്ക്കെതിരെ എഫ്ഐആർ. മന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനുള്ള നടപടികൾ നാസിക് പോലീസ് ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ മന്ത്രി താമസിക്കുന്ന കൊങ്കൺ മേഖലയിൽ ചിപ്ലുനിലേക്ക് പോലീസ് പുറപ്പെട്ടുവെന്നാണ് റിപ്പോർട്ട്.അതേസമയം വാർത്തകളോട് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സ്വാതന്ത്ര്യ ദിനത്തിൽ ഉദ്ധവ് താക്കറെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വർഷം മറന്ന് പോയെന്നും താനവിടെ ഉണ്ടായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയ്ക്ക് ആഞ്ഞൊരു അടികൊടുത്തേനെ എന്നായിരുന്നു മുൻ ശിവസേന നേതാവായ റാണെയുടെ വിവാദ പരാമർശം. തിങ്കളാഴ്ച റായ്ഗഡ് ജില്ലയിൽ ബിജെപിയുടെ ജൻ ആശിർവാദ് യാത്രയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയ്ക്കെതിരെ കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്.
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഉദ്ധവ് താക്കറെ സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിക്കവെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വർഷം മറന്ന് പോയി.രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണെന്ന് മുഖ്യമന്ത്രിയ്ക്ക് അറിയില്ലെന്നത് ലജ്ജാകരമാണ്.താനവിടെ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയ്ക്ക് അടി കൊടുക്കുമായിരുന്നു എന്നായിരുന്നു റാണെയുടെ പരാമർശനം. റാണെയുടെ പ്രസംഗത്തിനെതിരെ ശിവസേന പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. 'കോഴിക്കള്ളൻ' എന്ന പേരിൽ നഗരത്തിൽ പലയിടത്തും ശിവസേന പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചു. വർഷങ്ങൾക്ക് മുൻപ് റാണെ ചെമ്പൂരിൽ കോഴിക്കട നടത്തിയിരുന്നു.
സാരിയിൽ കിടു ലുക്കുമായി നടി ദീപ തോമസ്, സൂപ്പർ ആയിട്ടുണ്ടെന്നു ആരാധകർ
അതേസമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു നാരായൺ റാണെ അറസ്റ്റ് വാർത്തകളോട് പ്രതികരി്ചു. ഞാൻ കുറ്റം ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യുമെന്ന വാർത്തകൾ തെറ്റാണ്. തനിക്ക് അറ്സ്റ്റ് സംബന്ധിച്ച് യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും റാണെ പറഞ്ഞിരുന്നു. തന്റെ പാർട്ടിയാണ് കേന്ദ്രം ഭരിക്കുന്നതെന്ന കാര്യം മഹാരാഷ്ട്ര പോലീസ് മനസിലാക്കണമെന്നും റാണെ മുന്നറിയിപ്പ് നൽകി. തന്റെ പ്രസ്താവന ക്രിമിനൽ കുറ്റകൃത്യത്തിലേക്ക് നയിക്കുമോ എന്ന് പോലീസ് ആദ്യം പരിശോധിക്കണം. ബിജെപി നേതാവ് പ്രസാദ് ലാഡിനെതിരെ ഏതാനും ആഴ്ചകൾക്ക് മുമ്പ് മുഖ്യമന്ത്രി താക്കറെയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. എന്തുകൊണ്ടാണ് അതിനെതിരെ നടപടിയെടുക്കാത്തതെന്നും റാണെ ചോദിച്ചു.
ശിവസേനയിൽ ബാൽ താക്കറെയുടെ വലംകയ്യായിരുന്ന റാണെ.ശിവസേന-ബിജെപി സർക്കാർ ആദ്യമായി നിലവിൽ വന്ന 1995ൽ അവസാന ആറുമാസം മുഖ്യമന്ത്രിയായിയിരുന്നു. ബാൽതാക്കറെ മകൻ ഉദ്ധവിനെ പിൻഗാമിയായി പ്രഖ്യാപിച്ചതോടെയായിരുന്നു ശിവസേനയുമായി റാണെ ഇടഞഅഞത്. തുടർന്ന് 2005 ൽ ശിവസേന വിട്ട റാണെ പിന്നീട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേർന്ന അടുത്ത ദിവസം തന്നെ സംസ്ഥാന റവന്യൂ മന്ത്രിയായി നിയമിതനായിരുന്നു.അവഗണന ആരോപിച്ച് 2017 ലാണ് റാണെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേരുന്നത്. ഈ അടുത്ത നടന്ന മന്ത്രിസഭ വികസനത്തിലാണ് കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിച്ചത്.
അതേസമയം കേന്ദ്ര മന്ത്രി ഉൾപ്പെട്ട വിവാദത്തിൽ നിന്ന് ബിജെപി നേതൃത്വം വിട്ടുനിൽക്കുകയാണ്. മുഖ്യമന്ത്രിയ്ക്കെതിരായ പരാമർശത്തിൽ കേന്ദ്രമന്ത്രി സംയമനം പാലിക്കണമെന്നായിരുന്നു മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്.












Click it and Unblock the Notifications