കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, പ്രകോപനവുമായി പാകിസ്താന്‍

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യയ്്‌ക്കെതിരെ പ്രകോപനവുമായി പാകിസ്താന്‍. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാകിസ്താന്‍ ഒടുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തി ഒരു ദിവസത്തിന് ശേഷമാണ് പാക് പ്രകോപനം.

ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെ തുടര്‍ന്ന് സെപ്തംബര്‍ 29ന് ശേഷം 25ഓളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

ശനിയാഴ്ച കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഒരു പൊലീസ് ഉദ്യോഗസ്ഥനും സാധാരണക്കാരനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷോപ്പിയാന്‍ ജില്ലയിലെ സുരക്ഷാ പോസ്റ്റിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്.

ഷോപ്പിയാനിലെ ന്യൂനപക്ഷ പ്രദേശമായ ജാംനഗ്രിയിലായിരുന്നു ആക്രമണം. സൈന്യം തിരിച്ചടി നല്‍കിയെങ്കിലും ആക്രമണം നടത്തിയ ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ഷോപ്പിയാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്.

indian-army3

കഴിഞ്ഞ ഒരു മാസമായി ദക്ഷിണ കശ്മീരിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ അധികം പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇന്ത്യ പാക് അധീന കശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ നിരന്തരം പ്രകോപനവുമായി രംഗത്തുണ്ട്. പാകിസ്താന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യ കനത്ത തിരിച്ചടിയും ഇന്ത്യ നല്‍കിവരുന്നുണ്ട്.

English summary
Cease fiire violation in Jammu Kashmir's Poonch sector by Pakistan.Cop killed in attack against Indian security post. Cop and civilian injured in attack near Shopian's minority area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X