Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും പിടിവിട്ട് കൊവിഡ്, ഇന്ന് 6050 രോഗികള്‍; അടിയന്തരയോഗം ചേരാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന. ഒറ്റ ദിവസം കൊണ്ട് 6050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 28303 ആയി വര്‍ധിച്ചു. കഴിഞ്ഞ 200 ദിവസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കേരളം, ദല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതല്‍.

ഈ സംസ്ഥാനങ്ങളില്‍ അടുത്തിടെ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച യോഗത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും എന്‍ ടി ജി എ ഐ ഉദ്യോഗസ്ഥരും പങ്കെടുക്കും.

coronavirus

ഷാറൂഖിന്റെ കരളിന്റെ പ്രവര്‍ത്തനം തകരാറില്‍; മുഖത്തെ പാട് പൊള്ളലേറ്റുണ്ടായതല്ല; മെഡിക്കല്‍ റിപ്പോര്‍ട്ട്

വ്യാഴാഴ്ച കേരളത്തില്‍ മാത്രം 1912 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാഴ്ചത്തെ ഡാറ്റ താരതമ്യം ചെയ്യുമ്പോള്‍, കേസുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 22 മുതല്‍ 29 വരെ രാജ്യത്ത് ആകെ 13274 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് എങ്കില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ അഞ്ച് വരെ ഇന്ത്യയില്‍ 26,361 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രോഗം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നവരുടെ നിരക്കില്‍ ഇതുവരെ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല എന്നും എങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കി വെക്കാന്‍ തങ്ങള്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍

സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളം പോലുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ കേസുകള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിന് പിറകില്‍ മഹാരാഷ്ട്ര, ദല്‍ഹി എന്നീ സംസ്ഥാനങ്ങളാണ്.

എന്നാലും, ആശങ്കാജനകമായ മേഖല വടക്കന്‍ മേഖലയാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ 1,768 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഇത് 786 ആയിരുന്നു. പുതുതായി ഉയര്‍ന്നുവന്ന റീകോമ്പിനന്റ് കൊറോണ വൈറസ് വേരിയന്റ് എക്‌സ്ബിബി.1.16 ആണ് ഇന്ത്യയില്‍ ഇതുവരെയുള്ള അണുബാധകളില്‍ 38.2 ശതമാനവും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+