10 വയസുകാരി പ്രസവിച്ചു; ബലാത്സംഗം ചെയ്ത രണ്ട് അമ്മാവന്‍മാര്‍ക്ക് ജീവപര്യന്തം തടവ്

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് അമ്മാവന്‍മാര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ നല്‍കി. ചണ്ഡീഗഡിലെ അതിവേഗ കോടതിയിലാണ് കേസിന്റെ വിചാരണ നടത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പത്താം വയസില്‍ പ്രസവിച്ചത് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചാവിഷയമായിരുന്നു.

രജിസ്‌ട്രേഷനില്‍ നികുതിവെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം

പ്രതികള്‍ക്ക് 3,50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ചണ്ഡീഗഡ് ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും ജില്ലാ സെഷന്‍സ് ജഡ്ജ് പൂനം ആര്‍ ജോഷി വിധിച്ചു. സംഭവത്തില്‍ കോടതി ഞെട്ടല്‍ പ്രകടിപ്പിക്കുകയും അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്ന് വിലയിരുത്തുകയും ചെയ്തു.

jailinmates

പ്രതികളോട് ദയ കാണിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. കുടുംബത്തിന്റെ ആശ്രയം ഇവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയോട് ദയ യാചിച്ചത്. എന്നാല്‍, പ്രതികള്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും കൊടും ക്രൂരതയാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടി 30 ആഴ്ച ഗര്‍ഭിണിയായപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കോടതിയില്‍ അബോര്‍ഷനായി അപേക്ഷിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്ന് കണ്ട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ അപേക്ഷ തള്ളി. പിന്നീട് സുപ്രീംകോടതിയും പെണ്‍കുട്ടിയുടെ അബോര്‍ഷനായുള്ള അപേക്ഷ തള്ളിയതോടെയാണ് പത്തുവയസുകാരി കഴിഞ്ഞ ഓഗസ്തില്‍ കുട്ടിക്ക് ജന്മം നല്‍കിയത്.


English summary
Court sends two rapist uncles of 10-year-old Chandigarh girl to life in jail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്