രജിസ്‌ട്രേഷനില്‍ നികുതിവെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം

  • Posted By:
Subscribe to Oneindia Malayalam
സുരേഷ് ഗോപിക്കെതിരെ BJP, അവസരം മുതലാക്കാൻ നേതാക്കള്‍

തിരുവനന്തപുരം: പോണ്ടിച്ചേരിയിലെ വാഹന രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ബിജെപിയിലെ ഒരുവിഭാഗം പടയൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയിലെത്തിയ സുരേഷ് ഗോപി തങ്ങളെക്കാള്‍ ഉയരത്തിലെത്തിയതില്‍ അസ്വസ്ഥരായവരാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍.

സുരേഷ് ഗോപിയെ എംപിയാക്കിയതും ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കിയതും പ്രവര്‍ത്തന പരിചയമില്ലാതെയാണ്. ഇക്കാര്യം നേരത്തെ തന്നെ പാര്‍ട്ടി വേദികളില്‍ ചിലര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ജനപിന്തുണ നേടാന്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

sureshgopi

മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് സുരേഷ് ഗോപിയെ എംപിയാക്കിയതും ഇക്കാര്യത്താലാണ്. എന്നാല്‍, ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ചില നേതാക്കള്‍. ഇവര്‍ ഒരു അവസരം ഒത്തുവന്നതോടെ സുരേഷ് ഗോപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സുരേഷ് ഗോപിയുടെ നികുതിവെട്ടിക്കല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കളിക്കളത്തില്‍ നിന്നും പിന്‍വാങ്ങിയത് ഭുവനേശ്വറിന് അവസരം ഒരുക്കാനെന്ന് നെഹ്‌റ

തെളിവു സഹിതമാണ് സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ് മാതൃഭൂമി പുറത്തുകൊണ്ടുവന്നത്. ഏതാണ്ട് 30 ലക്ഷത്തോളം രൂപ സുരേഷ് ഗോപി സര്‍ക്കാരിന് നല്‍കേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ എംപിയോട് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വാഹന രജിസ്‌ട്രേഷന്റെ രേഖകളും സുരേഷ് ഗോപി ഹാജരാക്കേണ്ടിവരും.

English summary
Puducherry registration: Suresh Gopi told to produce vehicle documents
Please Wait while comments are loading...