കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദീന്‍ സന്ദര്‍ശനം മറച്ചുവെച്ച് കോണ്‍ഗ്രസ് നേതാവ്; മകള്‍ക്ക് കൊറോണ; നടപടി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് കൊറോണയെ തുടര്‍ന്നുള്ള ആകെ മരണസംഖ്യ 199 ആയി ഉയര്‍ന്നിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവര്‍ 6412 ആണ്. ഇതില്‍ നിലവില്‍ ചികിത്സയിലുള്ളത് 5704 പേരാണ്. 504 പേര്‍ക്കാണ് ഇതുവരേയും രോഗം ഭേദമായത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 1100 ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളിലൊന്നായിരുന്നു ദില്ലി നിസാമുദീനിലെ മര്‍ക്കസ് കേന്ദ്രം. മാര്‍ച്ച് ഒന്ന് മുതല്‍ നടന്ന തബ്ലീഗി മത സമ്മേളനത്തില്‍ 9000 പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ നിസാമുദീനിലെ മര്‍ക്ക് കേന്ദ്രം സന്ദര്‍ശിച്ച വിവരം മറച്ചുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.

മകള്‍ക്ക് കൊറോണ

മകള്‍ക്ക് കൊറോണ

ദില്ലിയിലെ മുന്‍ സിവിക് കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹം ദില്ലി നിസാമുദീന്‍ കേന്ദ്രം സന്ദര്‍ശിച്ച വിവരം മറച്ചുവെക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. പിന്നാലെ തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ഇദ്ദേഹത്തിന്റെ ഗ്രാമമായ ദീന്‍പൂര്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

ആശുപത്രി

ആശുപത്രി

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ഇപ്പോള്‍ അവിടുത്തെ പ്രാദേശിക കൗണ്‍സിലറാണ്. കോണ്‍ഗ്രസ് നേതാവിനേയും ഭാര്യയേയും മകളേയും അംബേദ്ക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികള്‍ പുറത്ത് ഇറങ്ങരുതെന്ന കര്‍ശന നിര്‍ദേശമാണ് പൊലീസ് നല്‍കിയിരിക്കുന്നത്.

സംഭവം മറച്ചുവെച്ചു

സംഭവം മറച്ചുവെച്ചു

നിസാമുദീനില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയതോടെ ഇതില്‍ പങ്കെടുത്ത് എല്ലാവരോടും റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അത് മറച്ചുവെക്കുകയും പിന്നാലെ ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും കൊറോണ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിസാമുദീന്‍ സന്ദര്‍ശിച്ച വിവരം ഇദ്ദേഹം പല തവണ നിഷേധിക്കുകയും ഒടുവില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ഇത് സ്ഥിരീകരിച്ചത്.

പൊലീസ്

പൊലീസ്

'സംഭവത്തില്‍ ഞങ്ങള്‍ അന്വേഷണം നടത്തുമ്പോള്‍ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. പിന്നാലെ ഞങ്ങള് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ വിഷയം അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ നിസാമൂദീന്‍ ബന്ധത്തെക്കുറിച്ച് മനസിലായത്. കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നുവെങ്കിലും വെരിഫിക്കേഷന്‍ നടത്തുമ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നില്ല.' പൊലിസ് പറയുന്നു.

 നടപടി

നടപടി

ദീന്‍പൂര്‍ ഗ്രാമത്തിലെ 250 ഓളം വീടുകളാണ് സീല്‍ ചെയ്തത്. എല്ലാവരോടും വീട്ടിലിരിക്കാനാണ് നിര്‍ദേശം നല്‍കിയത്. ആവശ്യസാധനങ്ങള്‍ക്ക് പോലും പുറത്തിറങ്ങരുതെന്നും അതിനായി സര്‍ക്കാര്‍ ഏജന്‍സികളെ ബന്ധപ്പെടാനുമാണ് നിര്‍ദേശം നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.

English summary
Congress Leader Who hid Mosque Visit; Family test Positive Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X