• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് 19: 2020ലെ കൊറോണ കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ വ്യാജ വാര്‍ത്തകള്‍

ദില്ലി: വലിയ പ്രതീക്ഷയോടെ എല്ലാവരും 2021 സ്വാഗതം ചെയ്യുന്ന തിരക്കിലാണ്. കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച ദുരിതങ്ങള്‍ ഒരാളും മറക്കുകയില്ല. അതുകൊണ്ട് തന്നെ 2020നെ കുറിച്ച് ആര്‍ക്കും നല്ല ഒര്‍മ്മകള്‍ ഒന്നും തന്നെ കാണില്ല. കൊവിഡ് സൃഷ്ടിച്ച മരണങ്ങളും ഭീതിയും മാത്രമാണ് നമ്മുടെ മനലിലുള്ളത്. എന്നിരുന്നാലും ഈ കൊവിഡ് കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. അങ്ങനെ 2020ല്‍ പ്രചരിച്ച ചില വ്യാജ കൊറോണ വാര്‍ത്തകള്‍ ഏതെന്ന് പരിശോധിക്കാം.

 കൊറോണ വായുവിലൂടെ പകരും

കൊറോണ വായുവിലൂടെ പകരും

കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഇത് വായുവിലൂടെയാണ് പകരുക എന്നാണ് കൂടുതല്‍ ആളുകളും മനസിലാക്കിയത്. ലോകാരോഗ്യ സംഘടന എല്ലാവരോടും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടത് ഇതേ തുടര്‍ന്നാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഈ അനുമാനങ്ങള്‍ ശരിയല്ലെന്ന് തുടര്‍ന്ന് നടന്ന ഗവേഷണങ്ങളില്‍ തെളിയിച്ചു.

 ഇന്ത്യയില്‍ വീണ്ടും ലോക്ക്ഡൗണ്‍

ഇന്ത്യയില്‍ വീണ്ടും ലോക്ക്ഡൗണ്‍

ഇന്ത്യയില്‍ ആദ്യ ഘട്ട ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം ഘട്ടം ആരംഭിക്കുകയാണെന്നും രാജ്യത്ത് കൊറോണ രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

കൊറോണ പകരുന്നത് വവ്വാലുകള്‍ വഴി

കൊറോണ പകരുന്നത് വവ്വാലുകള്‍ വഴി

കൊവിഡ് പകര്‍ത്തുന്നത് വവ്വാലുകളും പാമ്പുകളുമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സസ്തനികളെയും പക്ഷികളെയും ഒഴികെയുള്ള ജീവികളെ കൊറോണ വൈറസ് ബാധിക്കുമെന്നതിന് തെളിവില്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. അതായത് വവ്വാലുകള്‍ SARS-CoV-2 ന്റെ സ്വാഭാവിക വാഹകരാണെങ്കിലും, വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പകരാന്‍ ഒരു മധ്യവര്‍ത്തിയുടെ ആവശ്യമുണ്ട്. ഇതോടൊപ്പം രോഗവാഹകരുടെ പട്ടികയില്‍ പാമ്പ് ഒരു കാരണവശാലും ഇല്ലെന്നും വിദഗ്ദര്‍ വ്യക്തമാക്കി.

 കിം ജോംഗ് ഉന്‍ മരണപ്പെട്ടെന്ന വാര്‍ത്ത

കിം ജോംഗ് ഉന്‍ മരണപ്പെട്ടെന്ന വാര്‍ത്ത

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ മരണപ്പെട്ടെന്ന് വാര്‍ത്ത സത്യമാണോ എന്ന് വിശ്വസിക്കാന്‍ എല്ലാവരും ഒന്നു പ്രയാസപ്പെട്ടു. അദ്ദേഹത്തിന്റെ മുത്തച്ഛനും, ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍-സങ്ങിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുണ്ടായ പ്രത്യേക ആഘോഷത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. കൂടാതെ കിം ജോംഗ് ഉന്‍ ഹൃദയസംബന്ധിയായ എന്തോ ഒരു പ്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്നും സുഖം പ്രാപിക്കുകയാണെന്നും ഉള്ള ഉറവിടം വെളിപ്പെടാത്ത മറ്റൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതാണ് കിംഗ് ജോങ ഉന്‍ മരണപ്പെട്ടെന്ന അഭ്യൂഹം പരക്കാന്‍ കാരണമായത്.

പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി എല്‍ഡിഎഫ് തിരികെ പിടിക്കും? യുഡിഎഫിന് ആശങ്കയായി വോട്ട് ചോര്‍ച്ച

ശബരിമല തീർത്ഥാടനം: ഡിസംബർ 26ന് ശേഷം ആർടിപിസിആർ പരിശോധന നിർബന്ധം

ഒപ്പം രണ്ട് പാകിസ്ഥാനി തടവുകാര്‍, ജീവിതം അവസാനിച്ചെന്ന് കരുതി കരഞ്ഞു; ചതിയുടെ കഥ തുറന്നുപറഞ്ഞ് അശോകന്‍

cmsvideo
  Pinarayi vijayan slaps opposition on vaccine controversy

  English summary
  Covid 19: The most talked fake news of the 2020 corona period
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X