കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പക്ഷേ കേരളത്തിലും മഹാരാഷ്ട്രയിലും ആശങ്കയെന്ന് ആരോഗ്യ സെക്രട്ടറി

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും ആശങ്ക തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഈ രണ്ട് സംസ്ഥാനങ്ങളിലും നിലവിൽ 50,000 ത്തിന് മുകളിലാണ് കൊവിഡ് രോഗികൾ ഉള്ളത്. രാജ്യത്ത് കൂടുതൽ വാക്സിനുകൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

covid

കോവിഡ് -19 സ്ഥിതി ഇപ്പോഴും ലോകമെമ്പാടും ആശങ്കാജനകമാണ്. യുഎസ്എ, യുകെ, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ സജീവമായ കേസുകളുടെ ഗ്രാഫ് കയറുകയാണ്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,584 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയാണെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

അതേസമയം രാജ്യത്ത് കൂടുതൽ വാക്സിനുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
സൈഡസ് കാഡില്ല, റഷ്യയുടെ സ്പുട്നിക്-വി, ബയോളജിക്കൽ ഇ, ജെനോവ എന്നിവ വികസിപ്പിച്ചെടുത്ത വാക്സിനുകൾക്കാണ് രാജ്യത്ത് അനുമതി നൽകിയേക്കുക.

സിഡസ് കാഡില്ല ഡിസംബറിൽ കൊറോണ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതാണ്.നിലവിൽ മൂന്നാം ഘട്ടത്തിന് അനുമതി നൽകിയിട്ടുണ്ട്. അതുപോലെ, റഷ്യയുടെ സ്പുട്നിക്-വിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും അവസാനിച്ചു, അവരുടെ ഇന്ത്യൻ പങ്കാളിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തുകാണ്.

ബയോളജിക്കൽ ഇയുടെ കാര്യത്തിൽ, അതിന്റെ വാക്സിനുകളുടെ ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഡിസംബറിൽ ആരംഭിച്ചു, രണ്ടാം ഘട്ടം മാർച്ചിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെനോവയുടെ ആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 വാക്സിൻ നിലവിൽ ഒന്നാം ഘട്ടത്തിലാണ്, രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈ വർഷം മാർച്ചിൽ ആരംഭിക്കും, അ്ദേഹം പറഞ്ഞു.

കോവിഷീൽഡിന്റെ 100 മില്യൺ ഡോസുകൾ ഒരു ഡോസിന് 200 രൂപ നിരക്കിൽലാണ് ഇന്ത്യ വാങ്ങുന്നതെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.കോവാക്സിൻ ഒരു ഡോസിന് 206 രൂപ നിരക്കിലാണ് സർക്കാർ വാങ്ങുന്നത്.

പാലായും പൂഞ്ഞാറും ഉള്‍പ്പടെ 13 സീറ്റ് വേണം; 11 ല്‍ വിജയവും തുടര്‍ ഭരണവും ഉറപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്പാലായും പൂഞ്ഞാറും ഉള്‍പ്പടെ 13 സീറ്റ് വേണം; 11 ല്‍ വിജയവും തുടര്‍ ഭരണവും ഉറപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്

 1,51,513 പേര്‍ക്ക് പിഎസ്സി വഴി നിയമനം, ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി 1,51,513 പേര്‍ക്ക് പിഎസ്സി വഴി നിയമനം, ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

ജനങ്ങൾ കരണത്തടിച്ചവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി, ഉളുപ്പില്ലാത്തതിനാൽ ഇപ്പോഴും ചിരിക്കുന്നു, സഭയിൽ പോര്ജനങ്ങൾ കരണത്തടിച്ചവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി, ഉളുപ്പില്ലാത്തതിനാൽ ഇപ്പോഴും ചിരിക്കുന്നു, സഭയിൽ പോര്

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

English summary
Covid cases are declining in the country; there was concern in Kerala and Maharashtra Says health secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X