കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് അവസാനിച്ചിട്ടില്ല; വാക്സിൻ വിതരണത്തിൽ സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തിൽ കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് കൃത്യമായി വാക്സിൻ നൽകുന്നതിൽ സംസ്ഥാനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. പ്രായമായവർക്കിടയിൽ ബൂസ്റ്റർ ഡോസ് വാക്സിനുകൾ നൽകുന്നതിലും സംസ്ഥാനങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തണം എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 60 വയസ്സിന് മുകളിലുള്ള ഗുണഭോക്താക്കളിൽ 15 ശതമാനം ആളുകൾ മാത്രമാണ് ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചിട്ടുള്ളത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

"കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. മാസ്ക് ധരിക്കുക, സാനിറ്റേസർ ഉപയോ ഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങളെ കുറിച്ച് മറക്കരുത്." വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിച്ച് മാണ്ഡവ്യ പറഞ്ഞു. കേസുകൾ കുറയുമ്പോൾ പരിശോധനകൾ കുറക്കരുതെന്നും സമയബന്ധിതമായ പരിശോധനകൾ കോവിഡ് കേസുകൾ നേരത്തെ തിരിച്ചറിയാനും സമൂഹത്തിൽ അണുബാധ പടരുന്നത് തടയാനും സഹായിക്കുമെന്ന് മാണ്ഡവ്യ പറഞ്ഞു.

vaccine

ദുർബലരായ പ്രായക്കാർക്കിടയിൽ കൊവിഡ് വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. ഇതിനായി ജൂൺ 1 മുതൽ പ്രത്യേക ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. 12-17 പ്രായത്തിലുള്ള എല്ലാ ഗുണഭോക്താക്കൾക്ക് രണ്ട് ഡോസ് വാക്സിനുകളും പെട്ടെന്ന് നൽകണം സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വാക്സിന്റെ പ്രാധാന്യം വളരെ വലുതാണെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു. 60 വയസ്സിന് മുകളിലുള്ള ജനസംഖ്യ ഒരു ദുർബല വിഭാഗമാണെന്നും ഇവരെ മുൻകരുതൽ ഡോസ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുർബലരായ ജനങ്ങൾക്ക് മുൻകരുതൽ ഡോസ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ആരോഗ്യ പ്രവർത്തകർ വീടുതോറുമുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

റിതു.. എന്താണ് പരിപാടി.. ഗ്യാങ്സ്റ്റര്‍ ലുക്കിലാണല്ലോ; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍

18-59 വയസ് പ്രായമുള്ളവർക്കുള്ള മുൻകരുതൽ ഡോസ് സ്വകാര്യ ആശുപത്രികളുമായി ചേർന്ന് വിതരണം ചെയ്യണമെന്ന് അദ്ദേഹം സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് അഭ്യർത്ഥിച്ചു. രാജ്യത്തുടനീളം മതിയായ വാക്സിൻ ഡോസുകൾ ലഭ്യമാണ്. അതേ സമയം ആരും വാക്സിൻ പാഴാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പുതിയ മ്യൂട്ടന്റുകളെയോ വേരിയന്റുകളെയോ തിരിച്ചറിയുന്നതിനായി നിരീക്ഷണം തുടരാനും ശക്തിപ്പെടുത്താനും ജീനോം സീക്വൻസിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാരെ നിരീക്ഷിക്കണം. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

Recommended Video

cmsvideo
Covid 19| തുടര്‍ച്ചയായ മൂന്നാം ദിവസം 2000 കടന്ന് കോവിഡ് രോഗികള്‍ | *Kerala

English summary
He added that our health workers are conducting door-to-door operations to ensure that vulnerable people are given a precautionary dose.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X